2009, ഒക്‌ടോബർ 3, ശനിയാഴ്‌ച

പായ്ക്കറ്റിലെ ഭക്ഷണം സുരക്ഷിതമാണോ ?

പായ്ക്കറ്റിലെ ഭക്ഷണം സുരക്ഷിതമാണോ ?

പായ്ക്കറ്റില്‍ കിട്ടുന്ന, മാസങ്ങളോളം കേടുവരില്ലെന്ന് അവകാശപ്പെടുന്ന റെഡിമെയ്ഡ് ബിരിയാണിയും കറികളും മറ്റു ഭക്ഷണസാധനങ്ങളും ആരോഗ്യം തകരാറിലാക്കുമോ? എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില ശാസ്ത്രീയ വിവരങ്ങള്‍....

വിപണിയില്‍ നിന്ന് ആഹാരപദാര്‍ഥങ്ങള്‍ക്ക് തീന്‍മേശയിലേക്കുള്ള ദൂരം ദിനംപ്രതി കുറഞ്ഞുവരികയാണ്. സൂപ്പര്‍മാര്‍ക്കറ്റിലെ ഷെല്‍ഫില്‍ നിന്ന് ഒരു ഡിന്നര്‍തന്നെ ഒരുക്കാവുന്ന കാലം വിദൂരമല്ല. അടുക്കളയിലെ ജോലിഭാരം കുറയ്ക്കുന്ന, പാചകസജ്ജമോ ഉപയോഗ സജ്ജമോ ആയ ഉത്പന്നങ്ങള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്. ആധുനിക സാങ്കേതികതയുടെ മികവില്‍ അവയുടെ ആകര്‍ഷകതയും ആസ്വാദ്യതയും വര്‍ധിപ്പിക്കുന്നതില്‍ നിര്‍മാതാക്കള്‍ കടുത്ത മത്സരത്തിലുമാണ്.

ഉത്പന്നങ്ങളുടെ ഈ അമ്പരപ്പിക്കുന്ന വൈവിധ്യത്തിനു നടുവില്‍, ഒരു സാധാരണ ഉപഭോക്താവ് തികഞ്ഞ ആശയക്കുഴപ്പത്തിലാണ്. പോഷകസമൃദ്ധിയും മനംകവരുന്ന നിറവും രുചിയും ഉത്തമാഹാരത്തിന്റെ അവശ്യഘടകങ്ങള്‍തന്നെ. എന്നാലും അവയെക്കാളേറെ പ്രാധാന്യമര്‍ഹിക്കുന്നത് സുരക്ഷിതത്വമാണ്. അതുകൊണ്ടുതന്നെ, തികച്ചും അപരിചിതമായ ഈ നൂതനപ്രവണതയെ പലരും സംശയദൃഷ്ടിയോടെയാണ് കാണുന്നത്. പരമ്പരാഗതരീതിയില്‍ ഭോജനശാലകളില്‍ പാകം ചെയ്യുന്ന വിഭവങ്ങളുടെ സുരക്ഷിതത്വത്തില്‍ ആരും ആശങ്കപ്പെടാറില്ല. എന്നാല്‍ പായ്ക്കറ്റുകളില്‍ ലഭിക്കുന്ന, മാസങ്ങളോളം കേടുവരില്ല എന്ന ലേബലില്‍ അവകാശപ്പെടുന്ന സാമ്പാറും ബിരിയാണിയും കാണുമ്പോള്‍ അതിന്റെ വിശ്വാസ്യത അംഗീകരിക്കാന്‍ പ്രയാസമുണ്ടാകും. മാത്രമല്ല, ഇത്തരം ഉത്പന്നങ്ങളുടെ മേലുള്ള ഉത്തരവാദിത്വത്തിന്റെ അവ്യക്തതയും ഒരു പരിധിവരെ ഉപഭോക്താവിനെ അകറ്റിനിര്‍ത്തുന്നു.

കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മ, വിശ്വാസ്യത എന്നിവയെക്കുറിച്ചും അവയ്ക്ക് മാറ്റം വരാവുന്ന സാഹചര്യങ്ങളെപ്പറ്റിയും ഉപഭോക്താവിന് സാമാന്യ അവബോധം ഉണ്ടാവുന്നത് എന്തുകൊണ്ടും അഭികാമ്യമാണ്. ഒരാഹാരപദാര്‍ഥം ഒന്നിലധികം കാരണങ്ങളാല്‍ അപകടകാരികളാകാം. ചില പ്രകൃതി വിഭവങ്ങളില്‍ സ്വാഭാവികമായി വിഷാംശങ്ങള്‍ ഉണ്ടാവും. ഉദാഹരണത്തിന് മരച്ചീനിയില്‍ സയനൈഡിന്റെ അംശം നേരിയ അളവില്‍ കണ്ടുവരാറുണ്ട്. ചീരയിലയില്‍ ഓക്‌സാലിക് ആസിഡ് സാധാരണമാണ്.

കൂണുകളുടെ ഉപയോഗത്തില്‍ തിരിച്ചറിവ് ഏറെ ആവശ്യമാണ്. പലയിനം കൂണുകളും വിഷവാഹിനികളാണ്. ഇതിനു പുറമെ അറിഞ്ഞോ അറിയാതെയോ രാസപദാര്‍ഥങ്ങളടക്കം പലതരം വിഷവസ്തുക്കളും ഭക്ഷണത്തില്‍ കലരാനിടയുണ്ട്. നിറപ്പൊലിമയ്ക്കു വേണ്ടി മഞ്ഞളില്‍ കലര്‍ത്തുന്ന ലെഡ്‌ക്രോമേറ്റ്, വെളിച്ചെണ്ണയില്‍ ചേര്‍ക്കുന്ന മിനറല്‍ ഓയില്‍ മുതലായവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവയാണ്. കൃഷിയിടങ്ങളില്‍ തളിക്കുന്ന കീടനാശിനികള്‍ സാരമായ അളവില്‍ പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യങ്ങള്‍ മുതലായ മാധ്യമങ്ങളിലൂടെ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നു എന്നു കണ്ടെത്തിയിട്ടുണ്ട്.

പ്രമുഖ നിര്‍മാതാക്കളുടെ ഉത്പന്നങ്ങളില്‍ മേല്‍പറഞ്ഞ തരത്തിലുളള ദോഷങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത താരതമ്യേന കുറവായിരിക്കും. അപര്യാപ്തമെങ്കിലും നിലവിലുള്ള ഗുണനിയന്ത്രണ നിയമങ്ങളും തങ്ങളുടെ ഉത്പന്നങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്തേണ്ട സ്വന്തം താത്പര്യവും അസംസ്‌കൃതപദാര്‍ത്ഥങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും കുറ്റമറ്റ സംസ്‌കരണ പ്രക്രിയകള്‍ പാലിക്കുന്നതിലും ജാഗരൂകത പാലിക്കുന്നതിന് നിര്‍മാതാക്കളെ നിര്‍ബന്ധിതരാക്കുന്നു. പക്ഷേ, അപകടം വരുന്നത് മറ്റൊരു വഴിക്കാണ്. പരമ്പരാഗത വിഭവങ്ങള്‍ പാരമ്പര്യേതര മാര്‍ഗങ്ങളിലൂടെ സംസ്‌കരിക്കുകയും സൂക്ഷിക്കുകയും ചെയ്യുമ്പോള്‍ ചില അപ്രതീക്ഷിതദുരന്തങ്ങള്‍ അരങ്ങേറാന്‍ സാധ്യതയുണ്ട്. വിഷജന്യങ്ങളും രോഗവാഹികളുമായ സൂക്ഷ്മജീവികളാണ് ഇതിലെ കഥാപാത്രങ്ങള്‍.

അപകടകാരികള്‍ സൂക്ഷ്മജീവികള്‍

എത്ര സുരക്ഷിതമായ പദാര്‍ഥങ്ങള്‍ പോലും അണുബാധിതമായാല്‍ സാഹചര്യമനുസരിച്ച് മണിക്കൂറുകള്‍ക്കുള്ളിലോ അല്ലെങ്കില്‍ ദിവസങ്ങള്‍ കഴിഞ്ഞോ വിഷപൂരിതമാകാന്‍ ഇടയുണ്ട്. ശുചിത്വത്തിന്റെ അളവനുസരിച്ച് ഏറ്റക്കുറവുണ്ടാകാമെന്നല്ലാതെ സര്‍വവ്യാപികളായ സൂക്ഷ്മാണുക്കളെ സാധാരണഗതിയില്‍ അകറ്റിനിര്‍ത്താനാവില്ല. ഏറ്റവും ശുചിയെന്നു പ്രഥമദൃഷ്ട്യാ തോന്നുന്ന വസ്തുക്കളില്‍പോലും ഒരു ഗ്രാം വസ്തുവില്‍ അഥവാ ഒരു സെന്റിമീറ്റര്‍ വിസ്താരത്തില്‍ നൂറോ ആയിരമോ അണുക്കള്‍ ഉണ്ടായേക്കാം. ഈ സംഖ്യ ഏതാണ്ട് പത്തു ലക്ഷം കവിഞ്ഞാല്‍ മാത്രമേ ദുര്‍ഗന്ധത്തിലൂടെയോ വഴുവഴുപ്പിലൂടെയോ അവയുടെ സാന്നിധ്യം അനുഭവപ്പെട്ടുതുടങ്ങുകയുള്ളു.

ഏകകോശ ജീവികളായ സൂക്ഷ്മാണുജീവികള്‍ വളരുന്നു എന്നു പറയുമ്പോള്‍ എണ്ണത്തില്‍ പെരുകുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. അനുകൂലസാഹചര്യം ലഭിക്കുമ്പോള്‍ ഒരു ജീവാണു കോശവിഭജനം മുഖേന രണ്ടായിത്തീരുന്നു. പോഷകവസ്തുക്കളുടെ ലഭ്യത, ഹിതമായ താപനില, ജലാംശം, നിര്‍ദിഷ്ട അമ്ലത മുതലായവയാണ് ഈ സാഹചര്യങ്ങള്‍. ഇതെല്ലാമുണ്ടെങ്കില്‍ ഒരു കോശം ഇരുപതു മിനുട്ടുകള്‍ക്കുള്ളില്‍ രണ്ടായി വിഭജിക്കപ്പെടും. ഈ നിരക്കില്‍ അഞ്ചാറു മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു ജീവാണു പെരുകി ലക്ഷങ്ങളാകാം. മത്സ്യം, മാംസം മുതലായ പോഷകസമൃദ്ധവും ധാരാളം ജലാംശമുള്ളവയുമായ പദാര്‍ഥങ്ങള്‍ അന്തരീക്ഷ ഊഷ്മാവില്‍ മണിക്കൂറുകള്‍ക്കകം അഴുകാന്‍ തുടങ്ങുന്നത് സാധാരണ അനുഭവമാണല്ലോ.

ഇപ്രകാരം വളര്‍ന്നു പെരുകുന്ന ജീവാണുക്കളില്‍ പല വിഭാഗത്തില്‍ പെട്ടവയുണ്ടാവാം. ചിലത് നിരുപദ്രവികളായിരിക്കും. മറ്റു ചിലത് അരുചിയും ദുര്‍ഗന്ധവും ഉണ്ടാക്കുന്നവയാണ്. മൂന്നാമത്തെ വര്‍ഗം വിഷമയമായ വിസര്‍ജ്യവസ്തുക്കള്‍ പുറന്തള്ളുന്നവയായിരിക്കും. ആഹാരപദാര്‍ഥങ്ങളെ ഒരു മാധ്യമമായുപയോഗിച്ച് ശരീരത്തില്‍ ഇടം തേടുന്ന ടൈഫോയ്ഡ്, കോളറ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണക്കാരായ ജീവാണുക്കളും ചിലപ്പോള്‍ ഉണ്ടായെന്നു വരാം.

മേല്‍ പ്രസ്താവിച്ച വിവരങ്ങളില്‍ നിന്ന് ചില കാര്യങ്ങള്‍ വ്യക്തമാവും. പോഷകസമൃദ്ധമായ ആഹാരപദാര്‍ഥങ്ങള്‍-മത്സ്യം, മാംസം, പാല്‍, മുട്ട മുതലായവ-കൈകാര്യം ചെയ്യുമ്പോള്‍ അതീവ ശ്രദ്ധ ആവശ്യമാണ്. അന്തരീക്ഷ ഊഷ്മാവും ജലസമൃദ്ധിയും ജീവാണുക്കളുടെ വളര്‍ച്ചയ്ക്ക് സഹായകരമായ സാഹചര്യങ്ങളാണ്. മറ്റൊന്ന്, ചില രോഗാണുക്കള്‍ പെരുകുമ്പോള്‍, അവയുടെ സാന്നിധ്യം സൂചിപ്പിക്കുന്ന ബാഹ്യമായ ലക്ഷണങ്ങളൊന്നും ഉണ്ടാവുകയില്ല എന്നതാണ്.

ഭക്ഷണപദാര്‍ഥങ്ങള്‍ ദീര്‍ഘകാലം കേടുവരാതെ സൂക്ഷിക്കാന്‍ പല മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ട്.

പ്രധാനമായി മൂന്നു രീതികളാണ് പിന്‍തുടര്‍ന്നു പോരുന്നത്. ഒന്ന് മേല്‍പ്രസ്താവിച്ച ജീവാണുക്കള്‍ക്ക് വളര്‍ന്നു പെരുകാന്‍ സഹായകമായ സാഹചര്യങ്ങള്‍ ഇല്ലാതാക്കുക. രണ്ടാമത്തെ മാര്‍ഗം വളര്‍ച്ചയെ തടയുന്ന പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണ്. ഭാഗികമായോ പൂര്‍ണമായോ അണുജീവികളെ നശിപ്പിക്കുകയാണ് മൂന്നാമത്തെ രീതി. പ്രായോഗികതലത്തില്‍ ഇവയോരോന്നിന്റെയും കാര്യക്ഷമത പരിശോധിക്കുന്നത് പ്രയോജനകരമായിരിക്കും.

ശീതീകരണം:
അണുജീവികളില്‍ ഓരോ വര്‍ഗത്തിനും ഹിതമായ ഒരു താപനിലയുണ്ട്. പൊതുവെ പറഞ്ഞാല്‍ വളരെ താണ താപനിലയില്‍ എല്ലാ വിഭാഗത്തില്‍ പെട്ടവയുടെയും വളര്‍ച്ചാനിരക്ക് സാരമായി കുറയും. എങ്കിലും ഒരു പരിധിക്കപ്പുറം ഈ രീതി വിജയകരമല്ല. വളര്‍ച്ചാനിരക്ക് പൂര്‍ണമായി നിലയ്ക്കാത്തതുകൊണ്ട്
ദിവസങ്ങളോ ആഴ്ചകളോ മാത്രമേ പദാര്‍ഥങ്ങള്‍ ഫ്രിഡ്ജില്‍ കേടുവരാതെ സൂക്ഷിക്കുവാന്‍ സാധിക്കുകയുള്ളു.

അമ്ലത:
അമിതമായ അമ്ലതയില്‍ പല ജീവാണുക്കള്‍ വളരുകയില്ല. അച്ചാറുകള്‍ കേടുവരാതെയിരിക്കുന്നത് ഈ കാരണംകൊണ്ടുതന്നെയാണ്. പക്ഷേ, പുളിയുടെ ആധിക്യം മൂലം ഈ രീതി സാര്‍വത്രികമായി ഉപയോഗിക്കാന്‍ പറ്റുകയില്ല.

നിര്‍ജലീകരണം:
മറ്റെല്ലാ ജീവജാലങ്ങളേയുംപോലെതന്നെ ജീവാണുക്കള്‍ക്കും ജലം കൂടാതെ ജീവല്‍പ്രക്രിയകള്‍ നടത്താനാവില്ല. ജലാംശം ഒരു പരിധിയില്‍ താഴെ വന്നാല്‍ (ഏതാണ്ട് 10 ശതമാനം) വളര്‍ച്ച ഏറെക്കുറെ പൂര്‍ണമായും തടസ്സപ്പെടും (പക്ഷേ, മറ്റു ജീവികള്‍ ജലത്തിന്റെ അഭാവത്തില്‍ നശിച്ചുപോകും. ജീവാണുക്കള്‍ ജീവന്‍ നിലനിര്‍ത്തും. പദാര്‍ഥം ഉണക്കി സൂക്ഷിക്കാന്‍ കഴിയുമെങ്കിലും അവയുടെ സ്വാഭാവിക ഗുണങ്ങള്‍ പലതും നഷ്ടപ്പെടുന്നുവെന്നതാണ് ഈ രീതിയുടെ പരിമിതി.

സംരക്ഷകങ്ങള്‍ (പ്രിസര്‍വേറ്റീവുകള്‍):
കോശത്തിനകത്തുനിന്നോ പുറത്തുനിന്നോ ഇടപെട്ട് ജീവല്‍പ്രക്രിയകളെ തടസ്സപ്പെടുത്തി ജീവാണുക്കളെ നിര്‍വീര്യമാക്കുന്ന ചില പദാര്‍ത്ഥങ്ങളാണ് സംരക്ഷകങ്ങളായി ഉപയോഗിക്കപ്പെടുന്നത്. ഭാരതീയ ഭക്ഷ്യ സംരക്ഷണ നിയമമനുസരിച്ച് സംരക്ഷകങ്ങളെ ക്ലാസ്-1, ക്ലാസ്-2 എന്നീ രണ്ടു വിഭാഗങ്ങളിലായി തരംതിരിച്ചിട്ടുണ്ട്. ഉപ്പ്, പഞ്ചസാര, വിനാഗിരി മുതലായവ ക്ലാസ്-1-ല്‍ പെടുന്നു. ഇവയില്‍ പലതും ആഹാരപദാര്‍ഥങ്ങള്‍ തന്നെയാണല്ലോ. തന്മൂലം അവയുടെ അളവില്‍ നിയന്ത്രണമില്ല.

വിഭവങ്ങളില്‍ അവയുടെ സാന്ദ്രത കൂടുമ്പോള്‍ ഓസ്‌മോട്ടിക് പ്രവര്‍ത്തനം മുതലായ കാരണങ്ങളാല്‍ ജീവാണുക്കളുടെ വളര്‍ച്ചയ്ക്കനുകൂലമല്ലാത്ത സാഹചര്യം സംജാതമാവുന്നു. ക്ലാസ്-2 വിഭാഗത്തില്‍പ്പെട്ട ബെന്‍സോയിക് ആസിഡ്, സള്‍ഫര്‍ഡയോക്‌സൈഡ് മുതലായവ യഥാര്‍ഥത്തില്‍ വിഷവസ്തുക്കള്‍ തന്നെയാണ്. അവ വളരെ ചെറിയ തോതില്‍ ഒരു നിശ്ചിത അളവില്‍ മാത്രമേ പദാര്‍ഥങ്ങളില്‍ കലര്‍ത്താന്‍ അനുവാദമുള്ളു. അതും നിശ്ചിത പദാര്‍ത്ഥങ്ങളില്‍ മാത്രം. കാരണം തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ ഇവ മനുഷ്യന്റെ തന്നെ ആരോഗ്യത്തിന് ഹാനികരമാണ്. ഇക്കാരണങ്ങളാല്‍ സംരക്ഷകങ്ങളുടെ ഉപയോഗം വളരെ പരിമിതമാണ്. അവയുടെ സംരക്ഷണശേഷിയും താരതമ്യേന ഹ്രസ്വകാലത്തേക്കു മാത്രമേയുള്ളു.

മരവിപ്പിക്കല്‍ (ഫ്രീസിങ്ങ്):
വളരെ കാര്യക്ഷമമായ ഒരു സംരക്ഷണരീതിയാണിത്. താപനില വളരെ കുറവായതുകൊണ്ടും (പൂജ്യം ഡിഗ്രിക്ക് വളരെ താഴെ) ജലാംശം പൂര്‍ണമായും ഘനീഭവിക്കുന്നതുമൂലവും എല്ലാവിധ ജീവല്‍പ്രക്രിയകളും സ്തംഭിക്കുന്നു. പദാര്‍ഥങ്ങളുടെ സ്വാഭാവികഗുണങ്ങള്‍ക്ക് കാര്യമായ മാറ്റം സംഭവിക്കുന്നുമില്ല. ഇതില്‍ നിന്ന് ഫ്രീസ് ചെയ്ത എല്ലാ പദാര്‍ഥങ്ങളും സുരക്ഷിതമാണെന്നര്‍ഥമില്ല. മലിനീകരണം സംഭവിച്ച ആഹാരപദാര്‍ഥം ഫ്രീസ് ചെയ്താല്‍ അതില്‍ അധിനിവേശിച്ചിരുന്ന രോഗാണുക്കള്‍ നശിക്കുന്നില്ലെന്ന് ഓര്‍ക്കണം. അതീവ ശ്രദ്ധയോടെ വേണം ഫ്രീസ് ചെയ്യുന്നതിനു മുന്‍പ് പദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

പാസ്ചുറൈസേഷന്‍:
പാല്‍ മുതലായ പദാര്‍ഥങ്ങള്‍ 100 ഡിഗ്രിയില്‍ താഴെ ഒരു നിശ്ചിത താപനിലയില്‍ ചൂടാക്കി ദ്രുതഗതിയില്‍ തണുപ്പിക്കുമ്പോള്‍ അതിലടങ്ങിയ ജീവാണുക്കള്‍ തെര്‍മല്‍ ഷോക്ക് മൂലം നശിച്ചുപോകുന്ന ഒരു പ്രക്രിയയാണിത്. പക്ഷേ, പാസ്ച്ചുറൈസേഷനില്‍ പൂര്‍ണമായ അണുനാശം സംഭവിക്കുന്നില്ല. ഈ കാരണംകൊണ്ട് പദാര്‍ത്ഥങ്ങള്‍ക്ക് ഹ്രസ്വകാല സംരക്ഷണം മാത്രമേ പ്രതീക്ഷിക്കുന്നുള്ളു.

വന്ധ്യംകരണം (സ്റ്റെറിലൈസേഷന്‍):
പൂര്‍ണമായ അണുനാശനമാണ് വന്ധ്യംകരണംകൊണ്ടു സാധിക്കുന്നത്. പദാര്‍ത്ഥങ്ങളെ ഉയര്‍ന്ന താപനിലയ്ക്ക് വിധേയമാക്കിയാണ് പൂര്‍ണ അണുനാശം നടത്തുന്നത്. സംരക്ഷണത്തില്‍ ഇതു വളരെ കാര്യക്ഷമമായ പദ്ധതിയാണെന്ന് വ്യക്തമാണല്ലോ. പക്ഷേ, ഉയര്‍ന്ന താപനിലയില്‍ പദാര്‍ഥങ്ങളുടെ ഗുണമേന്മ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

മാത്രമല്ല വന്ധ്യംകരണം നടത്തിയ ആഹാരപദാര്‍ഥത്തില്‍ ജീവാണുക്കളുടെ പുനരധിവേശം തടയുകയും വേണം. ഈ പ്രശ്‌നങ്ങളെ നേരിടാനുള്ള സാങ്കേതികരീതികളാണ് കാനിങ് എന്ന പേരില്‍ അറിയപ്പെടുന്ന വന്ധ്യംകരണ പ്രക്രിയയിലെ അടിസ്ഥാനഘടകങ്ങള്‍. നിറയ്ക്കുക, അടച്ചു സീല്‍ ചെയ്യുക, ചൂടാക്കുക എന്ന സമ്പ്രദായമാണ് കാനിങ്ങില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പൂര്‍ണമായ അണുനാശനം ഉറപ്പുവരുത്തുകയും അതേസമയം ഗുണമേന്മയുടെ നഷ്ടം പരമാവധി ഒഴിവാക്കുകയും ചെയ്യുന്ന രീതിയില്‍ താപനിലയും സമയവും നിയന്ത്രിക്കുന്നതാണ് കാര്യക്ഷമമായ വന്ധ്യംകരണ പ്രക്രിയയുടെ വിജയരഹസ്യം. കാനിങ്ങിനുപയോഗിച്ചിരുന്ന ലോഹനിര്‍മിതമായ ടിന്നുകളുടെ സ്ഥാനത്ത് പ്രത്യേകതരം ഫിലിമുകള്‍ കൊണ്ടു നിര്‍മിച്ച കൂടുകള്‍ പ്രചാരത്തിലായിത്തുടങ്ങിയിട്ടുണ്ട്.

വിവിധ രീതികളില്‍ സംസ്‌കരിച്ച് വിപണിയിലെത്തുന്ന പദാര്‍ഥങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ ചില പൊതുതത്ത്വങ്ങള്‍ ഓര്‍ക്കുന്നത് നന്ന്. ജലാംശം 10 ശതമാനത്തിനു മേലുള്ള പദാര്‍ഥങ്ങളില്‍ മാത്രമേ അണുപ്രവര്‍ത്തനം നടക്കുകയുള്ളു. പോഷകഘടകങ്ങള്‍ കൂടുതലുള്ള പദാര്‍ഥങ്ങളില്‍ അണുക്കളുടെ വളര്‍ച്ച ത്വരിതമായിരിക്കും. മറ്റൊന്ന് പദാര്‍ഥ ത്തിന്റെ അമ്ലതയാണ്. അമ്ലതയുടെ അളവായ പി.എച്ച് (ജഒ) 4ല്‍ താഴെയാണെങ്കില്‍ രോഗാണുക്കളെ ഭയപ്പെടേണ്ടതില്ല. (ശുദ്ധജലത്തിന്റെ പിഎച്ച് 7-ഉം സാധാരണ അച്ചാറുകളുടേത് 3-ഉം ആണ്. അറിഞ്ഞിരിക്കേണ്ട മറ്റൊരു പ്രധാന വസ്തുത ഒട്ടുമിക്ക രോഗാണുക്കളുടെയും അവസാന സ്രോതസ്സ് മനുഷ്യര്‍തന്നെയാണെന്നുള്ളതാണ്.

അതുകൊണ്ടുതന്നെ മനുഷ്യഹസ്തങ്ങള്‍ നേരിട്ടു സ്​പര്‍ശിക്കാനിടയുള്ള പദാര്‍ഥങ്ങള്‍, പ്രത്യേകിച്ച് നനവുള്ളവ, സംശയത്തിന്റെ നിഴലില്‍ വരുന്നു. പ്രത്യേക സവിശേഷതകളുള്ള പല പാളികള്‍ ചേര്‍ത്തു നിര്‍മിച്ച കൂടുകളില്‍ വന്ധ്യംകരണത്തിനു വിധേയമായ പദാര്‍ഥങ്ങള്‍ മറ്റുള്ളവയില്‍ നിന്നു തികച്ചും ഭിന്നമാണ്. കഴിഞ്ഞ 200 വര്‍ഷങ്ങള്‍ക്കുള്ളില്‍ വളര്‍ന്നു വികസിച്ച കാനിങ് സാങ്കേതികതയുടെ ഏറ്റവും നൂതനരൂപമായ ഈ കൂടുകളിലെ വിഭവങ്ങള്‍ പൂര്‍ണമായും അണുവിമുക്തവും തന്മൂലം സുരക്ഷിതവുമാണ്.

പദാര്‍ഥങ്ങളുടെ സ്വാഭാവിക ഗുണങ്ങള്‍ ഏതാണ്ട് പൂര്‍ണമായി നിലനിര്‍ത്തുന്നത് ഫ്രീസ് ചെയ്തു സൂക്ഷിക്കുമ്പോഴാണ്. പക്ഷേ, അവ അണുവിമുക്തമാവണമെന്നില്ല. അസംസ്‌കൃത പദാര്‍ഥങ്ങളുടെയും നിര്‍മാണോപകരണങ്ങളുടെയും ശുചിത്വം പ്രധാനമാണ്. അംഗീകൃത നിര്‍മാതാക്കളുടെ ഉത്പന്നങ്ങള്‍, തിരക്കുള്ള വിപണന സ്ഥാപനങ്ങളില്‍ നിന്നു വാങ്ങുന്നതാണുത്തമം.
സംരക്ഷകങ്ങള്‍ ചേര്‍ന്ന വിഭവങ്ങള്‍ പതിവായി കഴിക്കുന്നത് അഭിലഷണീയമല്ല.

പൊതുവെ പറഞ്ഞാല്‍ നിയമം അനുശാസിക്കുന്ന വിവരങ്ങള്‍ ലേബലില്‍ കൊടുത്തിട്ടുണ്ടോ എന്നു ശ്രദ്ധിക്കുന്നത് നന്നായിരിക്കും. അവയില്‍ പ്രധാനം, നിര്‍മാതാവിന്റെ മേല്‍വിലാസം, നിര്‍മിച്ച ബാച്ച് നമ്പറും തീയതിയും ചേരുവകള്‍ ഇവയാണ്. സുരക്ഷിതമായി ഉപയോഗിക്കാവുന്ന കാലയളവും ചിലപ്പോള്‍ രേഖപ്പെടുത്തിയിരിക്കും. പഴക്കം ചെന്ന പദാര്‍ഥങ്ങള്‍ വര്‍ജിക്കണം. നിര്‍മാതാവിന്റെ വിശ്വാസ്യത ഒരു പ്രധാന ഘടകമാണെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.

ആര്‍.ബി. നായര്‍

കണ്‍സള്‍ട്ടന്റ്
ഫുഡ് പ്രോസസിങ്, പ്രിസര്‍വേഷന്‍
ആന്റ ക്വാളിറ്റി കണ്‍ട്രോള്‍
വെളിയനാട്, എറണാകുളം

അവലംബം:
മാതൃഭൂമി അരോഗ്യമാസിക

കാക്കാം കൃഷ്ണമണിപോലെ


പഞ്ചേന്ദ്രിയങ്ങളില്‍ ഏറ്റവും പ്രധാനമാണ് കണ്ണുകള്‍. അതുകൊണ്ടുതന്നെയാണ് മനുഷ്യന്‍ കാഴ്ചശക്തിയെക്കുറിച്ച് ഏറ്റവും വ്യാകുലനാകുന്നത്. കവി വില്യം ബ്ലേക്ക് കണ്ണുകളെ വിശേഷിപ്പിക്കുന്നത് ആത്മാവിന്റെ വാതായനങ്ങളെന്നാണ്.

പോഷകങ്ങളുടെ പ്രാധാന്യം

കണ്ണുകളുടെ സംരക്ഷണത്തില്‍ പോഷകാഹാരങ്ങളുടെ പങ്ക് അതിപ്രധാനമാണ്. വിറ്റാമിന്‍ എ കണ്ണുകളുടെ ചങ്ങാതി എന്ന വിശേഷണത്തിന് അര്‍ഹതയുള്ള പോഷകമാണ്. നിശാന്ധതയാണ് വിറ്റമിന്‍ എയുടെ കുറവുകൊണ്ടുണ്ടാകുന്ന പ്രധാനരോഗം. പച്ചക്കറികളില്‍ കാരറ്റിലാണ് ഈ പോഷകം കൂടുതല്‍ അടങ്ങിയിരിക്കുന്നത്. വിറ്റമിന്‍ എയുടെ കുറവ് രൂക്ഷമാകുമ്പോള്‍ കണ്ണുകള്‍ക്ക് ഉണ്ടാകുന്ന മറ്റൊരു രോഗമാണ് സെറോഫ്താല്‍മിയ(തവി്്യസറസമാൗഹമ). കണ്ണുകളിലെ ജലാംശം വറ്റുന്നതാണ് ഇതിന്റെ സ്വഭാവം. ഇത് കണ്ണുകളിലേക്ക് വെളിച്ചത്തെ കടത്തിവിടുന്ന സുതാര്യമായ പടലം-കോര്‍ണിയയെ ബാധിക്കും. കോര്‍ണിയയും വരണ്ടതാകുന്നതോടെ അന്ധതയ്ക്കുള്ള സാധ്യതയേറുന്നു. വികസ്വരരാജ്യങ്ങളിലെ 30ലക്ഷം കുട്ടികള്‍ പ്രതിവര്‍ഷം ഈ രോഗത്തിന് കീഴ്‌പ്പെടുന്നുവെന്നാണ് കണക്ക്. ഇവരില്‍ 10 ശതമാനത്തോളം സ്ഥിരമായി അന്ധരാകുന്നു.

നിരോക്‌സീകാരി(മൃറഹ്ന്ദഹലവൃറ)കളാണ് കണ്ണുകളുടെ ആരോഗ്യത്തിന് അത്യാവശ്യമായ പോഷകങ്ങളില്‍ വേറൊന്ന്. വാര്‍ധക്യമെത്തുമ്പോഴുള്ള നേത്രരോഗങ്ങളെ ഒരു പരിധിവരെ ചെറുക്കാന്‍ ഇവയ്ക്ക് കഴിയും. ഓക്‌സീകരണം കൊണ്ടുള്ള കോശാപചയത്തെ പ്രതിരോധിക്കുകവഴിയാണ് നിരോക്‌സീകാരികള്‍ ഈ ധര്‍മം നിര്‍വഹിക്കുന്നത്് (കോശത്തിന്റെ ദൈനംദിനപ്രവര്‍ത്തനത്തിന്റെ ഭാഗംതന്നെയാണ് ഓക്‌സീകരണം. ഉദാഹരണമായി മുറിച്ചുവെച്ച ആപ്പിള്‍ കഷ്ണത്തിന്റെ നിറം മാറി തവിട്ട് നിറമാകുന്നത് ഓക്‌സീകരണത്താലാണ്.)

പ്രായമേറുമ്പോള്‍ കൃഷ്ണമണിക്കുണ്ടാകുന്ന അനാരോഗ്യം(മഷവ ിവാമറവല ൗമരുാമി ലവഷവൃവിമറഹ്ൃഎങഒ) ചെറുക്കാന്‍ സഹായിക്കുന്നവയാണ് വിറ്റമിന്‍ എ യും സിങ്കും. നിരോക്‌സീകാരികളായ വിറ്റമിനുകളും സിങ്കും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ എ.എം.ഡി വരാനുള്ള സാധ്യത 25ശതമാനം തടയാമെന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്.

അപകടങ്ങള്‍ വഴിയുണ്ടാകുന്ന ക്ഷതങ്ങള്‍

കുട്ടികളില്‍ കളികള്‍ക്കിടയില്‍ ഉണ്ടാകുന്ന ക്ഷതങ്ങള്‍ കാഴ്ചശക്തിയെ ബാധിക്കുന്നു. മതിയായ സുരക്ഷാസംവിധാനങ്ങളും ശ്രദ്ധയും കൊണ്ടുമാത്രമേ ഇത് തടയാന്‍ കഴിയൂ.

ജോലിസ്ഥലത്തും യാത്രയിലും കണ്ണുകളുടെ സുരക്ഷിതത്വം മുഖ്യപരിഗണനയാകണം. ഹാനികരമായ പ്രകാശമോ വികിരണമോ വരാന്‍ സാധ്യതയുള്ള തൊഴിലിടങ്ങളില്‍ മതിയായ നേത്രകവചം ധരിക്കണം. ദീര്‍ഘനേരം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഉചിതമായ
കണ്ണടകള്‍ ഉപയോഗിക്കണം.

കണ്ണുകളുടെ അമിതാധ്വാനം

ദീര്‍ഘനേരമുള്ള വായന, തുന്നല്‍, കമ്പ്യൂട്ടര്‍ ഉപയോഗം തുടങ്ങിയവ കണ്ണുകളെ ക്ഷീണിപ്പിക്കുന്നു. യഥാര്‍ഥത്തില്‍ കണ്ണുകള്‍ക്കു ചുറ്റുമുള്ള പേശികളെയാണ് അവ തളര്‍ത്തുന്നത്. കണ്ണുകള്‍ക്ക് വിശ്രമം നല്‍കുകയാണ് ഇതിന് പരിഹാരം. കണ്ണുകള്‍ കുറേനേരം അടച്ചുവെക്കുക, വിദൂരതയിലേക്ക് ഒന്നിലും കേന്ദ്രീകരിക്കാതെ നോക്കുക തുടങ്ങിയവ കണ്ണുകളുടെ ആയാസമകറ്റും. മതിയായ വെളിച്ചത്തില്‍ എഴുതുകയും വായിക്കുകയും ചെയ്യുകയാണ് ഏറ്റവും പ്രധാനം.

തുടര്‍ച്ചയായി കണ്ണുകള്‍ക്ക് ക്ഷീണം അനുഭവപ്പെടുകയും സാധാരണമാര്‍ഗങ്ങളിലൊന്നും അത് പരിഹരിക്കപ്പെടാതെ പോവുകയും ചെയ്യുകയാണെങ്കില്‍ അത് മറ്റേതെങ്കിലും രോഗത്തിന്റെ ലക്ഷണങ്ങളാകാം. അത്തരം സന്ദര്‍ഭങ്ങളില്‍ ഒരു നേത്രരോഗവിദഗ്ധന്റെ ഉപദേശം തേടുകയാണ് വേണ്ടത്.

പ്രമേഹരോഗികളുടെ നേത്രപരിചരണം

പ്രമേഹരോഗമുള്ളവര്‍ കണ്ണുകളുടെ പരിചരണത്തില്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തണം. ഇത്തരക്കാരില്‍ കൂടുതലായി കണ്ടുവരുന്ന രോഗമാണ് ഡയബറ്റിക് റെറ്റിനോപ്പതി. റെറ്റിനയ്ക്കു കുറുകെ അസ്വാഭാവികമായി രക്തക്കുഴലുകള്‍ വളരുന്നതാണ് ഇവിടെ സംഭവിക്കുന്നത്. റെറ്റിനയ്ക്ക് കേടുണ്ടാക്കി പൂര്‍ണമായ അന്ധതയിലേക്ക് നയിക്കാന്‍ ഇത് കാരണമായേക്കും. പ്രമേഹരോഗികളില്‍ മൂന്നിലൊന്നുപേര്‍ക്ക് ഈ രോഗം കണ്ടുവരുന്നു.ഭക്ഷണം, വ്യായാമം എന്നിവയിലൂടെ പ്രമേഹം നിയന്ത്രിക്കുകയാണ് ഡയബെറ്റിക് റെറ്റിനോപ്പതി വരാതിരിക്കാന്‍ ചെയ്യേണ്ടത്.

കണ്ണു പരിശോധന

സ്വാഭാവികമായും പ്രകടമായ അസ്വസ്ഥത അനുഭവപ്പെടുമ്പോള്‍മാത്രമേ മിക്കവാറും പേരും നേത്രരോഗവിദഗ്ധനെ സമീപിക്കാറുള്ളൂ. എന്നാല്‍, 40നും 65നുമിടയില്‍ പ്രായമുള്ളവര്‍ നാലുവര്‍ഷത്തിനിടയില്‍ ഒരിക്കലെങ്കിലും കണ്ണുപരിശോധന നടത്തേണ്ടതാണ്. നേത്രരോഗങ്ങളുടെ പാരമ്പര്യം കുടുംബത്തിലാര്‍ക്കെങ്കിലുമുണ്ടെങ്കില്‍ പ്രത്യേക ശ്രദ്ധവേണം.
കണ്ണുസംരക്ഷണത്തിന്
ആറു മാര്‍ഗങ്ങള്‍

1.നല്ല പ്രകാശത്തില്‍മാത്രം വായിക്കുക
2.മങ്ങിയ വെളിച്ചത്തില്‍ ടി.വി.കാണാതിരിക്കുക.
3.കണ്ണടകളുണ്ടെങ്കില്‍ എഴുതാനും വായിക്കാനും ടി.വി.കാണാനും നിര്‍ബന്ധമായും ഉപയോഗിക്കുക
4.കമ്പ്യൂട്ടറിന് ആന്റിഗ്ലെയര്‍ ഫില്‍റ്റര്‍ ഉപയോഗിക്കുക.
5.മോണിറ്ററിന്റെ നില കണ്ണുകളുടെ സ്ഥാനത്തിന് അല്പം താഴെയായിരിക്കാന്‍ ശ്രദ്ധിക്കുക. ഒരു പുസ്തകം വായിക്കുന്നതിനേക്കാള്‍ സ്‌ക്രീനുമായി അകലം പാലിക്കുക
6.കണ്ണിന് ആയാസമുണ്ടാകുന്ന ജോലിയാണെങ്കില്‍ ഇടയ്ക്കിടെ കണ്ണിന് ചെറിയൊരു വിശ്രമം നല്‍കുക.

എത്ര വെള്ളം കുടിക്കണം


അഴകും ആരോഗ്യവും കാത്തുസൂക്ഷിക്കാന്‍ ദിവസവും രണ്ടര ലിറ്ററെങ്കിലും വെള്ളം കുടിക്കണം

ജീവന്റെ അടിസ്ഥാനം തന്നെ ജലമാണ്. വെള്ളമില്ലാതെ രണ്ടോ മൂന്നോ ദിവസത്തിലധികം ജീവിക്കാന്‍ കഴിയില്ല. സാധാരണ ഒരാളുടെ ശരീരത്തിന്റെ 60-70 ശതമാനം വരെ ജലാംശമാണ്. മസ്തിഷ്‌കകോശങ്ങളിലാകട്ടെ 80-85 ശതമാനം വരെയുണ്ട് ജലാംശം. രണ്ടു ദിവസത്തിലധികം ജലം കിട്ടാതിരുന്നാല്‍ ശരീരത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ കൊണ്ടു തന്നെ നമുക്ക് വിഷബാധയനുഭവപ്പെടും.

ശരീരത്തില്‍ജലാംശം കുറയുമ്പോളാണ് വൃക്കകളിലും മൂത്രാശയത്തിലുമൊക്കെ കല്ലുകള്‍ രൂപപ്പെടാന്‍ തുടങ്ങുന്നത്. ദഹനവും ഉപാപചയപ്രവര്‍ത്തനങ്ങളും ശരിയായി നടക്കണമെങ്കിലും ധാരാളം വെള്ളം കൂടിയേ തീരൂ. ശ്വാസോച്ഛ്വാസപ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കണമെങ്കിലും ശരീരത്തില്‍ വേണ്ടത്ര ജലാംശമുണ്ടായിരിക്കണം. ശ്വാസോച്ഛ്വാസ പ്രക്രിയയിലൂടെ മാത്രം നിത്യവും 120 മില്ലിയോളം ജലം പുറത്തു പോകുന്നുണ്ട്.

എത്ര കുടിക്കണം

ശരീരത്തിന് വളരെയധികം ജലം ആവശ്യമായി വരുമ്പോഴാണ് തൊണ്ടയും വായും വരണ്ടു പോകുന്നത്. വായും തൊണ്ടയും അങ്ങനെ വരണ്ടു പോകുന്നതിനു മുമ്പു തന്നെ വേണ്ടത്ര വെള്ളം കുടിക്കുന്നത് ശീലമാക്കണം. മുതിര്‍ന്നയാളുകള്‍ ദിവസം എത്ര വെള്ളം കുടിക്കണം എന്നതിന് അമേരിക്കയിലെ ഇന്റര്‍നാഷനല്‍ സ്‌പോര്‍ട്‌സ് മെഡിസിന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ചില കണക്കുകള്‍ തിട്ടപ്പെടുത്തിയിട്ടുണ്ട്. സാധാരണ തണുത്ത കാലാവസ്ഥയില്‍ താമസിക്കുന്ന ഒരാള്‍ ശരീരത്തിന്റെ ഓരോകിലോ തൂക്കത്തിനും ഓരോ ഔണ്‍സ് വെള്ളം കുടിക്കണമെന്നാണ് അവര്‍ കണക്കാക്കിയിട്ടുള്ളത്. അതനുസരിച്ച് 60 കിലോ തൂക്കമുള്ളയാള്‍ 1.8 ലിറ്റര്‍ വെള്ളം കുടിക്കണം. നമ്മുടേത് ചൂടു കൂടിയ കാലാവസ്ഥയായതിനാല്‍ അര ലിറ്റര്‍ വെള്ളം കൂടുതലായി കുടിക്കണം. അങ്ങനെ വരുമ്പോള്‍ ഏതാണ്ട് 2.3 ലിറ്ററോളം വെള്ളം നിത്യവും കുടിക്കേണ്ടതാണ്. തടിയും തൂക്കവും കൂടുതലുള്ളവര്‍ വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കണം.

എപ്പോള്‍ കുടിക്കണം

ആഹാരം കഴിക്കുന്നതിനു മുമ്പാണോ ശേഷമാണോ വെള്ളം കുടിക്കേണ്ടത് എന്നതിനെക്കുറിച്ച് പലരും സംശയം പ്രകടിപ്പിക്കാറുണ്ട്. ആഹാരത്തിനു മുമ്പ് വെള്ളം കുടിച്ചാല്‍ മെലിയും, ആഹാരത്തിനൊപ്പം കുടിച്ചാല്‍ അതേ ശരീരനില തുടരും, ആഹാരത്തിനു ശേഷം കുടിച്ചാല്‍ തടിക്കും എന്നൊരു കാഴ്ചപ്പാട് ആയുര്‍വേദത്തിലുണ്ട്. ആഹാരത്തിനു മുമ്പ് വെള്ളം കുടിക്കുമ്പോള്‍ ഭക്ഷണത്തിന്റെ അളവു കുറയും എന്നതാണ് മെലിയാന്‍ കാരണം. കൂടുതല്‍ ഭക്ഷണം കഴിച്ചാല്‍ അതു കഴിഞ്ഞ് കുറച്ചു വെള്ളം കുടിക്കാന്‍ തോന്നും. ഭക്ഷണം നിയന്ത്രിക്കണമെന്നുള്ളവര്‍ ആഹാരത്തിനു മുമ്പ് ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചു ശീലിക്കുന്നത് നല്ലതാണ്. മിക്കവര്‍ക്കും ആഹാരത്തിനൊപ്പം സ്വാഭാവികമായും വെള്ളം കുടിക്കേണ്ടി വരാറുണ്ട്. വെള്ളം എപ്പോള്‍ കുടിക്കണമെന്നതിന് നിയമമൊന്നുമില്ല. എപ്പോഴാണോ വെള്ളം കുടിക്കാന്‍ തോന്നുന്നത് അപ്പൊഴൊക്കെ കുടിക്കാം.

പഴയ പല നാടന്‍ ആരോഗ്യസമ്പ്രദായങ്ങളിലും നിര്‍ദേശിക്കുന്ന ഒന്നാണ് രാവിലെ ഉണര്‍ന്നാലുടന്‍ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുക എന്നത്. ജപ്പാനില്‍ ഇത്തരത്തിലൊരു ജലചികില്‍സാ രീതി തന്നെയുണ്ട്. രാവിലെ എഴുന്നേറ്റാലുടന്‍ വായും മുഖവും വൃത്തിയാക്കി 650 മില്ലി വെള്ളം കുടിക്കുകയാണ് ഈ ചികില്‍സാ രീതിയില്‍ പ്രധാനം. ശുദ്ധമായ പച്ചവെള്ളമാണ് കുടിക്കേണ്ടത്. തുടര്‍ന്ന് പ്രഭാതകൃത്യങ്ങള്‍ കഴിക്കണം. വെള്ളം കുടിച്ച് 45 മിനുട്ട്കഴിഞ്ഞേ പിന്നീട് എന്തെങ്കിലും കഴിക്കാവൂ. ഭക്ഷണം കഴിച്ച് 15 മിനുട്ട് കഴിഞ്ഞാല്‍ പിന്നീട് രണ്ടു മണിക്കൂര്‍ നേരത്തേക്ക് ഒന്നും കഴിക്കരുത്. വെള്ളവും കുടിക്കരുത്. തുടക്കത്തില്‍ ഒറ്റയടിക്ക് 650 മില്ലി വെള്ളം കുടിക്കാന്‍ കഴിയാത്തവര്‍ കുറേശ്ശെയായി അളവ് വര്‍ധിപ്പിച്ചു കൊണ്ടു വന്ന് ഇത്രയും വെള്ളം കുടിക്കുന്നത് ശീലമാക്കിയാല്‍ മതി.

ഇതിനൊപ്പം പഥ്യമനുസരിച്ചുള്ള ഭക്ഷണവും കഴിച്ചാല്‍ കാന്‍സറുള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ പോലും ഭേദമാക്കാനാവുമെന്നാണ് കരുതപ്പെടുന്നത്. ഈ ചിട്ട 30 ദിവസം തുടര്‍ന്നാല്‍ ബി.പി. നോര്‍മലിലേക്കു കുറയുമത്രെ. ജലചികില്‍സാ സമ്പ്രദായത്തിന് രോഗം ഭേദമാക്കാനുള്ള ശേഷിയെക്കുറിച്ച് സംശയങ്ങളുണ്ടാകാം. എന്നാല്‍ ശരീരത്തെ ആരോഗ്യപൂര്‍ണമായി പരിപാലിക്കുന്നതിന് ഈ സമ്പ്രദായം വളരെയധികം ഫലപ്രദമാണെന്ന് ജപ്പാനില്‍ നടന്ന ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. കുറച്ചു തവണ മൂത്രമൊഴിക്കേണ്ടിവരും എന്നല്ലാതെ ഈ ചികില്‍സയ്ക്ക് ഏതായാലും മറ്റു പാര്‍ശ്വഫലങ്ങളോ അധികച്ചെലവോ ഇല്ല. കുടിക്കുന്നത് നല്ല വെള്ളമായിരിക്കണമെന്നു മാത്രം.

വെള്ളം
കുടിച്ചാല്‍ ഒന്നും കഴിക്കില്ലെന്നു പറഞ്ഞ് അമ്മമാര്‍ കുട്ടികളെ വെള്ളംകുടിയില്‍ നിന്നു വിലക്കാറുണ്ട്. ഇതു ശരിയല്ല. കുട്ടികള്‍ക്ക് വളരെയധികം വെള്ളം വേണ്ടതാണ്. ഉപ്പും എരിവും കൂടുതലുള്ള ഭക്ഷണം കൊടുക്കാതിരുന്നാല്‍ മതി. ചൂടുകാലത്ത് മുതിര്‍ന്നവര്‍ക്കുണ്ടാകുന്നതിനെക്കാള്‍ ജലനഷ്ടം കുട്ടികള്‍ക്കുണ്ടാകും. അതിനാല്‍ അവര്‍ക്ക് വേണ്ടത്ര ശുദ്ധജലം നല്‍കണം. കുട്ടികള്‍ക്ക് കുടിക്കാന്‍ ലെമണ്‍, നന്നാറി തുടങ്ങിയവയുടെ സത്തോ തേനോ ചേര്‍ത്ത വെള്ളം മാറിമാറി നല്‍കാവുന്നതാണ്.

വെള്ളം കുടിച്ചില്ലെങ്കിലോ?

ദഹനവ്യവസ്ഥ നന്നായി പ്രവര്‍ത്തിക്കണമെങ്കില്‍ വേണ്ടത്ര ജലാംശം കൂടിയേ തീരൂ. ആഹാരം തൊണ്ടയില്‍ നിന്ന് ഇറങ്ങിപ്പോകണമെങ്കില്‍പ്പോലും നമുക്കു വെള്ളം കുടിക്കേണ്ടി വരാറുണ്ടല്ലോ. ദഹനപ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാനും ദഹിച്ച ആഹാരഘടകങ്ങളെ ശരീരത്തിലേക്ക് സ്വാംശീകരിക്കണമെങ്കിലും വേണ്ടത്ര ജലാംശം കൂടിയേ തീരൂ. കുടലുകളുടെ പ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കണമെങ്കിലും വിസര്‍ജനപ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കണമെങ്കിലും ശരീരത്തില്‍ വേണ്ടത്ര ജലാംശമുണ്ടായിരിക്കണം. മലബന്ധം, അസിഡിറ്റി, നെഞ്ചെരിച്ചില്‍, വയറുവേദന തുടങ്ങി പല പ്രശ്‌നങ്ങള്‍ക്കും കാരണം ശരീരത്തില്‍ വേണ്ടത്ര വെള്ളമില്ലാതെ വരുന്നതാണ്.

പലപ്പോഴും നമുക്കനുഭവപ്പെടുന്ന ക്ഷീണത്തിന്റെയും തളര്‍ച്ചയുടെയും കാരണം ശരീരത്തിലെ ജലാംശമില്ലായ്മയാണ്. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ മൂഡ്് ഓഫായിരിക്കുന്നതിനു പിന്നിലും ജലാംശത്തിന്റെ കുറവ് ഉണ്ടായേക്കാം. പലപ്പോഴും ഇത്തരം മൂഡ്ഓഫുകള്‍ വിഷാദരോഗത്തിലേക്കു വരെ എത്തിച്ചേര്‍ന്നെന്നും വരാം. അതിനാല്‍, ക്ഷീണമോ തളര്‍ച്ചയോ മടുപ്പോ തോന്നുമ്പോള്‍ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് എല്ലാത്തരത്തിലും ആശ്വാസകരമായിരിക്കും.

ചര്‍മത്തിന് അഴകും ആരോഗ്യവുമുണ്ടാവണമെങ്കിലും വേണ്ടത്ര വെള്ളം കുടിക്കണം. ചര്‍മത്തിലെ സ്‌നിഗ്ധത നിലനിര്‍ത്തുന്നതിനും സ്വേദഗ്രന്ഥികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ചര്‍മപാളിക്കടിയിലെ കൊഴുപ്പ് ആരോഗ്യകരമായി പരിപാലിക്കുന്നതിനും ശരീരത്തില്‍ വേണ്ടത്ര വെള്ളം കൂടിയേ തീരൂ. മുഖക്കുരു പോലുള്ള ചര്‍മപ്രശ്‌നങ്ങളുണ്ടാകുന്നതിന്റെ മുഖ്യകാരണങ്ങളിലൊന്നാണ് ജലാംശക്കുറവ്. മുടിക്ക് അഴകും ആരോഗ്യവുമുണ്ടാകണമെങ്കിലും വേണ്ടത്ര വെള്ളം കുടിക്കുന്ന ശീലം ആവശ്യമാണ്.

അതിനിടെ, ഒരളവിലധികം വെള്ളം കുടിക്കുന്നത് ആരോഗ്യകരമല്ല എന്ന വാദവുമായി 2007-2008ല്‍ ഏതാനും ശാസ്ത്രജ്ഞര്‍ രംഗത്തു വന്നിരുന്നു. വൃക്കകള്‍, ആമാശയം, കുടലുകള്‍ തുടങ്ങിയ അവയവങ്ങള്‍ക്ക് അമിത ജോലിഭാരമാകും എന്നും ഇങ്ങനെ അമിതജോലി ചെയ്യേണ്ടിവരുന്നത് ആന്തരാവയവങ്ങളുടെ ആരോഗ്യത്തെയും ആയുസ്സിനെയും ബാധിക്കും എന്നുമായിരുന്നു ശാസ്ത്രജ്ഞരുടെ വാദം. ഏറെ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും ഈ വാദം ശാസ് ത്രലോകം തള്ളിക്കളയുകയാണുണ്ടായത്. ആന്താരവയവങ്ങളെ അപകടത്തിലാക്കും വിധം വെള്ളം കുടിക്കാന്‍ എളുപ്പമല്ലെന്നതാണ് വസ്തുത.

ഭക്ഷണം കുറച്ച് ശരീരം മെലിയാന്‍ വേണ്ടി വെള്ളം മാത്രം കുടിക്കുന്നവരും ഭക്ഷണം കഴിക്കാനില്ലാതെ വെള്ളം മാത്രം കുടിച്ചു കഴിയേണ്ടിവരുന്നവരും ആപത്തിലാകുന്നത് മറ്റു പല ആരോഗ്യപ്രശ്‌നങ്ങളും മൂലമാണ്. വെള്ളം കുടിച്ച് വൃക്കകളെ തോല്‍പ്പിക്കാന്‍ എളുപ്പമല്ലെന്നര്‍ഥം. കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലം കൊണ്ട് ആരു രോഗികളാകാറില്ല. വേണ്ടത്ര വെള്ളം കുടിക്കാത്തതാണ് അസ്വസ്ഥതകള്‍ക്കു കാരണം.

ശരീരം ചൂടായിരിക്കുമ്പോള്‍ അധികം തണുത്ത വെള്ളം കുടിക്കുന്നത് നല്ലതല്ല. എന്നുകരുതി ചൂടുവെള്ളം കുടിക്കേണ്ടതില്ല. ഫ്രിഡ്ജില്‍ വെച്ചു തണുപ്പിച്ച വെള്ളം വേണ്ട എന്നു മാത്രം.

കേരളീയര്‍ പൊതുവേ ഇളംചൂടുള്ളവെള്ളം കൂടിക്കുന്നവരാണ്. ചില ഹോട്ടലുകളില്‍ ലഭിക്കുന്നതും ചൂടു വിട്ടുമാറാത്ത് കുടിവെള്ളമായിരിക്കും. വെള്ളം ചൂടാക്കി കുടിച്ച് അണുബാധയൊഴിവാക്കണമെന്ന ജാഗ്രതയാണ് ഇതിനു കാരണം.

അധികം ചൂടോ അധികം തണുപ്പോ ഇല്ലാത്തവെള്ളം കുടിക്കുന്നതാണ് നല്ലത്. അണുബാധയൊഴിവാക്കാനായി തിളപ്പിക്കുന്ന വെള്ളം നന്നായി തണുത്തിട്ടേ കുടിക്കാവൂ.

വേനല്‍ക്കാലത്ത് ചുക്കും മല്ലിയും ചേര്‍ത്തു തിളപ്പിച്ച് നന്നായി ആറിയ വെള്ളം കുടിക്കുന്നതാണ് നല്ലത്.

ജീരകവെള്ളം തണുപ്പുകാലത്തും മഴക്കാലത്തുമാണ് നല്ലത്.

മൂത്രാശയ പ്രശ്‌നങ്ങളുള്ളവര്‍ക്ക് തഴുതാമയിട്ടു തിളപ്പിച്ച വെള്ളം നല്ലതാണ്.

രക്താതിമര്‍ദമുള്ളവര്‍ ചെറിയ പഞ്ചമൂലം ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്.


അവലംബം:
മാതൃഭൂമി ആരോഗ്യമാസിക

ടൂത്ത് പേസ്റ്റിന്റെ പ്രശ്‌നങ്ങള്‍


പേസ്റ്റില്ലാതെ പല്ലുതേച്ചാല്‍ പല്ലുതേക്കാത്തത് പോലെയാണ് പലര്‍ക്കുമിന്ന്. 2000 കോടി രൂപയാണ്. ബ്രഷിനും പേസ്റ്റിനുമായി മലയാളികള്‍ ചെലവാക്കുന്നത്.

പല്ല് വെളുക്കില്ല

പല്ല് കേടാകാതിരിക്കാനൊരു വഴിയേയുള്ളൂ. പല്ല് തേപ്പ് തന്നെ. പേസ്റ്റ് ഉപയോഗിച്ചാണെങ്കിലും അല്ലെങ്കിലും ദിവസവും രണ്ടു നേരം പല്ല് തേക്കണം. രാത്രി പല്ല് തേക്കുന്നത് ആരോഗ്യത്തിനും രാവിലെ പല്ല് തേക്കുന്നത് സൗന്ദര്യത്തിനും എന്നാണ് പൊതുവേ പറയാറ്. പേസ്റ്റിട്ട് പല്ലുതേച്ചാല്‍ പല്ല് വെളുക്കും എന്ന് കരുതുന്നവരാണ് പലരും. അതിനായി പലപലപേസ്റ്റുകളും മാറിമാറി പരീക്ഷിക്കാറുമുണ്ട്. സോപ്പ് തേച്ചാല്‍ വെളുക്കും എന്നു കരുതുന്നതുപോലെ മണ്ടത്തരമാണ് ഇതും. യഥാര്‍ഥത്തില്‍ ടൂത്ത് പേസ്റ്റുകള്‍ക്കൊന്നും തന്നെ പല്ല് വെളുപ്പിക്കാനോ പല്ലിന്റെ സ്വാഭാവിക നിറത്തിന് മാറ്റം വരുത്തുവാനോ ഉള്ള കഴിവില്ല.പല്ലില്‍ അടിഞ്ഞുകൂടിയ ആഹാരാവശിഷ്ടങ്ങളും ഡെന്റല്‍ പ്ലാക്കും (ഉമിനീരിലെ മ്യൂസിനും ഭക്ഷണാവശിഷ്ടങ്ങളും ചേര്‍ന്നുണ്ടാകുന്ന നേര്‍ത്ത ആവരണം) നീക്കുവാന്‍ മാത്രമാണ് അവയ്ക്ക് കഴിയുന്നത്. പഌക്ക് നീങ്ങിയ പല്ല് അപ്പോള്‍ കൂടുതല്‍ വെളുത്തതായി തോന്നുന്നുവെന്നുമാത്രം.

പേസ്റ്റിലുള്ളത്

പേസ്റ്റുകളുടെ പേരുകള്‍ പലതാണെങ്കിലും അവയിലെല്ലാം അടങ്ങിയിരിക്കുന്ന അടിസ്ഥാന ഘടകങ്ങള്‍ ഒന്നു തന്നെയാണ്. പല്ല് കേടാവുന്നതില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനുള്ള ഫ്ലറൈഡ്, പല്ലിനെ പോളിഷ് ചെയ്യുന്നതിനും വൃത്തിയാക്കുന്നതിനുമുള്ള അബ്രേസീവുകള്‍, പതപ്പിക്കുന്നതിനുള്ള ഡിറ്റര്‍ജന്റുകള്‍, പേസ്റ്റില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനുള്ള ഹ്യൂമക്ടന്റുകള്‍, പേസ്റ്റിന് ഉറപ്പുനല്‍കുന്നതിനുള്ള തിക്കനറുകള്‍. ദീര്‍ഘകാലം കേടുകൂടാതെ ഇരിക്കുന്നതിനുള്ള പ്രിസര്‍വേറ്റീവുകള്‍, പേസ്റ്റിന് രുചി നല്‍കുന്ന ഫ്‌ളേവറുകള്‍, നിറം നല്‍കുന്ന കളറുകള്‍ എന്നിവയാണവ. ഇവ കൂടാതെ ഓരോ ബ്രാന്‍ഡ് പേസ്റ്റിലും അവരുടെ മാത്രം പ്രത്യേകതയായി അവകാശപ്പെടുന്ന കഴിവുകള്‍ പേസ്റ്റിന് നല്‍കുന്ന ചില വസ്തുക്കളും അടങ്ങിയിരിക്കും.


ഒരു പയറുമണിയോളം മാത്രം

ബ്രഡിനു മേല്‍ ജാം തേക്കുന്നതുപോലെയാണ് പലരും പല്ല് തേക്കാന്‍ പേസ്റ്റ് എടുക്കുന്നത്. ഇത് നല്ലതല്ല. ഒരു പയറ് മണിയോളമേ പേസ്റ്റ് വേണ്ടൂ. പേസ്റ്റില്ലെങ്കിലും കുഴപ്പമില്ല. ബ്രഷാണ് പ്രധാനം. ബ്രഷ് നിറയെ പേസ്റ്റെടുത്ത് പതപ്പിച്ച് തുപ്പുന്നതുകൊണ്ട് പല്ലിന് ഗുണമല്ല ദോഷമാണ് ഉണ്ടാവുക. പേസ്റ്റിന്റെ അളവല്ല, ബ്രഷിങ് എന്ന പ്രവൃത്തിമൂലമാണ് പല്ല് വൃത്തിയാവുന്നത്. അരമണിക്കൂറൊക്കെയെടുത്ത് പല്ല് തേക്കുന്നവരും ധാരാളം. ബ്രഷിങ്ങിന്റെ സമയം കൂടുന്നതുകൊണ്ട് പല്ലിന് ദോഷമാണുണ്ടാവുക. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാതാവുക എന്നൊക്കെ കേട്ടിട്ടില്ലേ, അതുപോലെ 2-3 മിനുട്ട് മാത്രമേ പല്ല് തേക്കാന്‍ വേണ്ടതുള്ളൂ.


വായുടെയും പല്ലിന്റെയും ശുചിത്വത്തിനും ആരോഗ്യത്തിനും വേണ്ടിയുള്ളതാണ് പേസ്റ്റുകളെങ്കിലും അവയിലടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. പേസ്റ്റിലെ പ്രധാന ഘടകമായ ഫ്ലറൈഡ് സാധാരണഗതിയില്‍ നല്ലതാണ്. കുറഞ്ഞ അളവില്‍ അടങ്ങിയ ഫ്ലറൈഡ് പല്ലിന് കേടില്‍ നിന്ന് സംരക്ഷണം നല്‍കുകയും ഇനാമലിനെ ശക്തിപ്പെടുത്തുകയും ചെയ്യും. എന്നാല്‍ ഫ്ലറൈഡിന്റെ അളവ് കൂടുന്നത് പല്ലിന്റെയും എല്ലിന്റെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. പേസ്റ്റിന് പത നല്‍കുന്നതിനായി ഭൂരിപക്ഷം ബ്രാന്‍ഡുകളിലും ചേര്‍ക്കുന്ന സോഡിയം ലോറൈല്‍ ഫോസ്‌ഫേറ്റ് പോലുള്ള ഡിറ്റര്‍ജന്റുകള്‍ വായ്പുണ്ണിന് കാരണമാകുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

പല പേസ്റ്റുകളിലും അടങ്ങിയ പോളിഷിങ് ഏജന്റുകള്‍ പല്ലിന് പുളിപ്പുണ്ടാക്കുന്നതായും (tooth sensitivity) കാണുന്നു. ഇതുമൂലം തണുത്തതോ ചൂടുള്ളതോ ആയ ഭക്ഷണവും മധുരവുമൊക്കെ കഴിക്കുമ്പോള്‍ പല്ലില്‍ വേദനയും അസ്വസ്ഥതയും അനുഭവപ്പെടും. പേസ്റ്റില്‍ അടങ്ങിയിരിക്കുന്ന പോളിഷിങ് ഏജന്റുകളുടെ പ്രവര്‍ത്തന ഫലമായി പല്ലിന്റെ ഇനാമല്‍ തേഞ്ഞ് നഷ്ടപ്പെടുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ജാമിന്റേത് പോലെ നിറമുള്ളവയാണ് പല ജെല്‍ പേസ്റ്റുകളും.മാത്രമല്ല ചെറു മധുരവുമുണ്ടാകും. ഇതുമൂലം പല്ല് തേക്കുന്നതിനിടെയും മറ്റും കുട്ടികള്‍ അവ കഴിക്കാനിടയുണ്ട്. മഗ്നീഷ്യം, കാല്‍സ്യം കാര്‍ബണേറ്റ്, സിലിക്ക, ഫ്ലറൈഡ്, മറ്റ് രാസവസ്തുക്കള്‍ തുടങ്ങിയ അടങ്ങിയ അവ ഉള്ളില്‍പോകുന്നത് വയറിന് അസുഖവും മറ്റും പിടിപെടാന്‍ ഇടയാക്കും. അതുകൊണ്ടുതന്നെ കുട്ടികള്‍ പല്ല് തേക്കുമ്പോള്‍ മാതാപിതാക്കളുടെ ശ്രദ്ധയുണ്ടാവണം. കുട്ടികള്‍ക്ക് വെളുത്തപേസ്റ്റ് നല്‍കുന്നതാണ് നല്ലത്.


പേസ്റ്റ് വാങ്ങുമ്പോള്‍

പല്ലിന് തേയ്മാനം വരുത്തുന്ന അബ്രേസീവുകള്‍ ഏറ്റവും കുറഞ്ഞ അളവിലുള്ള പേസ്റ്റ് വാങ്ങുക.

ബേക്കിങ് സോഡ, പെറോക്‌സൈഡ് എന്നിവ അടങ്ങിയ പേസ്റ്റുകള്‍ ഒഴിവാക്കുക. പല്ല് തേച്ചശേഷം നമുക്കനുഭവപ്പെടുന്ന ഫ്രഷ്‌നസിന് കാരണക്കാര്‍ പേസ്റ്റിലടങ്ങിയ ഈ രാസവസ്തുക്കളാണ്. ഇവ പല്ലിന് പുളിപ്പുണ്ടാക്കാനും ബി. പി കൂടാനും ഇടയാക്കാം.

ഫ്ലറൈഡിന്റെ അളവ് കുറഞ്ഞ പേസ്റ്റുകളാണ് നല്ലത്

കൊച്ചുകുട്ടികള്‍ക്ക് നല്‍കുന്ന പേസ്റ്റില്‍ ഫ്ലറൈഡ് ഇല്ലെന്ന് ഉറപ്പാക്കണം

ജെല്‍ പേസ്റ്റുകളുടെ നിരന്തര ഉപയോഗം പല്ലിന് തേയ്മാനവും പുളിപ്പും ഉണ്ടാക്കും. വെള്ള പേസ്റ്റാണ് നല്ലത്

പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ച ശേഷം നന്നായി വായ കഴുകണം. പേസ്റ്റിലെ രാസഘടകങ്ങള്‍ പല്ലിലും വായിലും തങ്ങിനില്‍ക്കുന്നത് നന്നല്ല. പല്ല് കേടാകും, വായ ചീത്തയാകും.

സോഡിയം ലോറൈല്‍ സള്‍ഫേറ്റ്(SLS), സോഡിയം ലോറേത്ത് സള്‍ഫേറ്റ്(SLES) എന്നിവ അടങ്ങിയ പേസ്റ്റുകള്‍ ഒഴിവാക്കുക. അവ വായ്പുണ്ണ്, ചൊറിച്ചില്‍ എന്നിവ ഉണ്ടാക്കും.

2009, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

സ്വവര്‍ഗാനുരാഗികളുടെ പോരാട്ടം ചരിത്രവും പാഠവും

'സ്വവര്‍ഗലൈംഗികത'ക്ക് ഇംഗ്ളീഷില്‍ പ്രയോഗിക്കുന്ന 'ഹോമോസെക്ഷ്വാലിറ്റി' (homosexuality) എന്നപദം ആദ്യമായി ഉപയോഗിച്ചത് കാര്‍ലോയ് മരിയ കെര്‍ത്ബെനിയെന്ന ഹംഗേറിയന്‍ പത്രപ്രവര്‍ത്തകനാണ്.([1]) ജര്‍മനിയിലെ സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിച്ചിരുന്ന കാള്‍ഹെന്റിച്ച് ഉള്‍റിച്ചിസിന് 1968 മെയ് 6ന് എഴുതിയ ഒരു കത്തിലെ 'ഹോമോ സെക്ഷ്വല്‍' എന്ന പ്രയോഗമാണ് ഇവ്വിഷയകമായി രേഖപ്പെടുത്തപ്പെട്ട ഒന്നാമത്തെ രേഖ. അനന്യമായത് (same)എന്ന് അര്‍ഥം വരുന്ന 'ഹോമോ' (homo) എന്ന ഗ്രീക്ക് പദത്തിന്റെയും ലൈംഗികത എന്നര്‍ഥമുള്ള 'സെക്ഷ്വാലിസ്' (sexualis) എന്ന ലാറ്റിന്‍ പദത്തിന്റെയും സങ്കരമാണ് 'ഹോമോ സെക്ഷ്വല്‍' എന്നപദം.([2]) സ്വയം സ്വവര്‍ഗാനുരാഗിയാണെന്ന് പറഞ്ഞുകൊണ്ട് 'ന്യൂമാ ന്യൂമാന്‍ടിയസ്' എന്ന തൂലികാനാമത്തില്‍ സ്വവര്‍ഗരതിക്കാരുടെ അവകാശങ്ങളെക്കുറിച്ച് എഴുതിക്കൊണ്ടിരുന്ന ഉള്‍റിച്ച്സ് അവരെ വിളിച്ചത് യുര്‍നിംഗ് (urning) അഥവാ യുറേനിയന്‍ (uranian)([3]) എന്നായിരുന്നു. ജര്‍മന്‍ ലൈംഗികഗവേഷകനായ റിച്ചാര്‍ഡ് വോണ്‍ ക്രാഫ്റ്റ് എബിങ്ങ് 1886ല്‍ എഴുതിയ 'സൈക്കോപഥിയ സെക്ഷ്വാലിസ്' എന്ന ഗ്രന്ഥം ചാള്‍സ് ഗില്‍ബര്‍ട്ട് ചാഡോക്ക് 1895ല്‍ ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയതോടെയാണ് 'ഹോമോ സെക്ഷ്വാലിറ്റി' എന്ന പദം ഇംഗ്ളീഷില്‍ ഉപയോഗിക്കുവാന്‍ ആരംഭിച്ചത്.( [4]) ഈ പദത്തിന്റെ ഉപയോഗം ശരിയല്ലെന്നും പുരുഷ സ്വവര്‍ഗരതിക്കാരെ 'ഗേ' (gay)യെന്നും പെണ്‍ സ്വവര്‍ഗരതിക്കാരെ 'ലെസ്ബിയന്‍' (lesbian) എന്നുമാണ് വിളിക്കേണ്ടതെന്നും സ്വവര്‍ഗാനുരാഗികള്‍ പറയുന്നുണ്െടങ്കിലും പൊതുവായ ചര്‍ച്ചകളില്‍ അവരെകുറിക്കുവാന്‍ 'ഹോമോ സെക്ഷ്വല്‍സ്' എന്നു തന്നെയാണ് ഉപയോഗിക്കപ്പെടാറുള്ളത്.

സ്വവര്‍ഗാനുരാഗിയാണെന്ന് തിരിച്ചറിഞ്ഞ കാരണത്താല്‍ ഹാതോവര്‍ രാഷ്ട്രത്തിന്റെ ഔദ്യോഗിക നിയമോപദേഷ്ടാവ് എന്ന ഉയര്‍ന്ന പദവിയില്‍നിന്ന് തന്റെ മുപ്പത്തിനാലാം വയസ്സില്‍ ബലമായി പുറത്താക്കപ്പെട്ട കാള്‍ ഉള്‍റിച്ചിസ് ആണ് ആധുനികകാലഘട്ടത്തിലെ ഒന്നാമത്തെ സ്വര്‍വര്‍ഗസ്നേഹിയായ പുരുഷന്‍ (First gay man of modern times) എന്ന് അറിയപ്പെടാന്‍ അര്‍ഹതയുള്ളയാളെന്ന് പ്രസിദ്ധ അമേരിക്കന്‍ ന്യൂറോസയന്റിസ്റായ സിമോണ്‍ ലിവായ് പറയുന്നത് ([5]) സിവില്‍ സര്‍വ്വീസില്‍നിന്ന് പുറത്താക്കപ്പെട്ട ശേഷം'ന്യൂമാന്യൂമാന്‍ട്രിയസ്' എന്ന തൂലികാനാമം മാറ്റി സ്വന്തം പേരില്‍തന്നെ സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങളെക്കുറിച്ച് എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഉള്‍റിച്ച്സ് ആണ് ചരിത്രത്തില്‍ ആദ്യമായി സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയ വ്യക്തി. 1867 ആഗസ്ത് മാസം 29ാം തീയതി മ്യൂണിച്ചില്‍ വെച്ചു നടന്ന ജര്‍മന്‍ നിയമകാര്യ വിദഗ്ധരുടെ കോണ്‍ഗ്രസ്സില്‍ താന്‍ ഒരു സ്വവര്‍ഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി അദ്ദേഹം ശബ്ദമുയര്‍ത്തി.([6]) പതിനാലാം വയസ്സില്‍ തന്നെ സവാരി പഠിപ്പിക്കുവാനായി വന്ന ഇന്‍സ്ട്രക്റുമായി നടന്ന സ്വവര്‍ഗരതി മുതല്‍ക്കാണ് തന്നിലെ സ്വവര്‍ഗാനുരാഗിയെ താന്‍ തിരിച്ചറിയാന്‍ തുടങ്ങിയതെന്നാണ് ഉള്‍റിച്ച്സ് തുറന്നെഴുതിയിരിക്കുന്നത്. അതിനു മുമ്പുതന്നെ ചെറുപ്പത്തില്‍ താന്‍ പെണ്‍വസ്ത്രങ്ങളിലായിരുന്നു ആകൃഷ്ടനായിരുന്നതെന്നും പെണ്ണാവണമെന്ന പൂതിയായിരുന്നു മനസ്സിലുണ്ടായിരുന്നതെന്നും അദ്ദേഹം അനുസ്മരിക്കുന്നതായി സിമോണ്‍ ലിവെ എഴുതുന്നുണ്ട്.([7]) കുട്ടിക്കാലത്തുണ്ടായ മനോവ്യതിയാനവും കുതിരക്കാരനില്‍ നിന്നു ലഭിച്ച ലൈംഗികാനുഭവവും കൂടിച്ചേര്‍ന്നതില്‍ നിന്നാണ് ആധുനികകാലഘട്ടത്തിലെ ആദ്യത്തെ സ്വവര്‍ഗാനുരാഗി രൂപപ്പെട്ടതെന്ന വസ്തുത ഉള്‍ക്കൊള്ളാതെ സ്വവര്‍ഗസ്നേഹം ജന്മനായുണ്ടാവുന്നതാണെന്ന് സ്ഥാപിക്കുവാനാണ് ഉള്‍റിച്ച്സിന്റെ ജീവിതകഥനങ്ങള്‍ ഉദ്ധരിക്കപ്പെടുന്നതെന്ന വസ്തുത എന്തുമാത്രം വലിയ വിരോധാഭാസമല്ല!

സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കായി വാദിച്ചുകൊണ്ട് രംഗത്തുവന്ന ലോകത്തെ ഒന്നാമത്തെ സംഘടന ബര്‍ലിന്‍ ആസ്ഥാനമാക്കി രൂപീകരിച്ച 'സയന്റിഫിക് ഹ്യുമനിറ്റേറിയന്‍ കമ്മറ്റി'യായിരുന്നു. 1897 മെയ്മാസം 15ാം തീയതി രൂപീകരിക്കപ്പെട്ട പ്രസ്തുത കമ്മറ്റിയുടെ പ്രധാനപ്പെട്ട ലക്ഷ്യം ജര്‍മന്‍ ശിക്ഷാനിയമത്തിലെ പുരുഷപ്രകൃതിവിരുദ്ധരതിയെയും മൃഗരതിയെയും കുറ്റകൃത്യമായിക്കാണുന്ന 175ാം വകുപ്പ് നീക്കം ചെയ്യുവാനാവശ്യമായ കരുനീക്കങ്ങള്‍ നടത്തുകയായിരുന്നു.([8]) 'ലൈംഗികതയുടെ ഐന്‍സ്റയിന്‍' എന്ന് അറിയപ്പെട്ടിരുന്ന ഡോക്ടര്‍ മാഗ്നസ് ഹിര്‍സിച്ച് ഫീല്‍ഡായിരുന്നു സംഘടനയുടെ ചെയര്‍മാന്‍. അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദിച്ച് 'ദി. ഐന്‍സ്റയിന്‍ ഓഫ് സെക്സ്' എന്ന പേരില്‍ ഒരു സിനിമ തന്നെ പുറത്തിറങ്ങിയിട്ടുണ്ട്.([9]) സ്വവര്‍ഗരതിയില്‍ അധിഷ്ഠിതമായ ജീവിതം നയിക്കുകമാത്രമല്ല ഈ ജര്‍മന്‍ ഡോക്ടര്‍ ചെയ്തിരുന്നത്. എതിര്‍ലിംഗത്തിലുള്ളവരുടെ വസ്ത്രം ധരിക്കുന്നതില്‍നിന്ന് സംതൃപ്തി ലഭിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അങ്ങനെ വസ്ത്രം ധരിക്കുന്നവരെ വിളിക്കുവാന്‍ ഉപയോഗിക്കുന്ന ട്രാന്‍സ്വെസ്റ്റൈറ്റ് (trasvestite) എന്ന സാങ്കേതികസംജ്ഞ പോലും രൂപപ്പെടുത്തിയത് അദ്ദേഹമാണ്.([10]) ലൈംഗികോത്തേജനത്തിനുള്ളതെന്ന് സാധാരണയായി മനസ്സിലാക്കപ്പെടാത്ത വസ്തുക്കളെയോ അവയവങ്ങളെയോ സാഹചര്യങ്ങളെയോ ലൈംഗിക ഉത്തേജനത്തിന് നിമിത്തമാക്കുകയെന്ന ഫെറ്റിഷിസ (fetishism) ത്തില്‍ വലിയ ആര്‍ത്തിയുള്ളയാളുമായിരുന്നു ഹിര്‍സിച്ച് ഫീല്‍ഡ് എന്ന് പ്രശസ്തരായ സ്വവര്‍ഗാനുരാഗികളുടെ ജീവചരിത്രം വിവരിക്കുന്ന വെബ്സൈറ്റ്തന്നെ വ്യക്തമാക്കുന്നുണ്ട്.([11]) സ്വവര്‍ഗരതിക്കാര്‍ക്കു വേണ്ടി ആദ്യമായി പാര്‍ട്ടിയുണ്ടാക്കിയ ആളും, വേണ്ട സമയത്ത് വേണ്ട രൂപത്തിലുള്ള ചികിത്സ ലഭിക്കാത്തതുകൊണ്ട് പ്രസ്തുത സ്വഭാവത്തിന് അടിമയായിത്തീര്‍ന്ന വ്യക്തിയാണെന്ന വസ്തുതയാണ് ഇതില്‍ നിന്നെല്ലാം സാമാന്യബോധമുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.

ജര്‍മനിയില്‍ തുടങ്ങിയ സ്വവര്‍ഗാനുരാഗസംഘങ്ങള്‍ രണ്ടാംലോകമഹായുദ്ധത്തിനുശേഷം യൂറോപ്പിന്റെ വ്യത്യസ്ത ഭാഗങ്ങളിലേക്കും അമേരിക്കയിലേക്കുമെല്ലാം കുടിയേറി. ലോകത്തെ ആദ്യത്തെ സ്വവര്‍ഗാനുരാഗസംഘടനയുണ്ടാക്കിയ ഡോ: മാഗ്നസ് ഹിര്‍ച്ച്സ് ഫീല്‍ഡ് ഒരു ജൂതനായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട വേള്‍ഡ് ലീഗ്ഫോര്‍ സെക്ഷ്വല്‍ റിഫോര്‍മിന്റെ സമ്മേളനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍വെച്ച് സംഘടിപ്പിക്കപ്പെട്ടു. 1928ല്‍ കോപ്പന്‍ഹേഗനിലും 1929ല്‍ ലണ്ടനിലും 1930ല്‍ വിയന്നയിലും 1932ല്‍ ബ്ര്നോയിലും വെച്ചാണ് സമ്മേളനങ്ങള്‍ നടന്നത്. 1919ല്‍ ഹിര്‍സ്ച്ച് ഫീല്‍ഡ് തന്നെ അഭിനയിച്ചു പുറത്തിറക്കിയ 'ആന്‍ഡേഴ്സ് അല്‍സ് ഡൈ ആന്റേണ്‍, (മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തം) എന്ന സിനിമ വഴി സ്വവര്‍ഗാനുരാഗികളുടെ കൂട്ടങ്ങളുണ്ടാക്കുവാന്‍ ലോകത്തെങ്ങുമുള്ളവരെ പ്രേരിപ്പിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ജര്‍മനി ഹിറ്റ്ലറുടെ ഭരണത്തിന് കീഴിലായപ്പോള്‍, 1933 മെയ് 6ന് പതിനായിരിത്തിലധികം പുസ്തകങ്ങളുണ്ടായിരുന്ന അദ്ദേഹത്തിന്റെ ലൈബ്രറി നാസികള്‍ കത്തിച്ചു ചാമ്പലാക്കി. ഇതോടനുബന്ധിച്ച് ജര്‍മനി വിട്ട അദ്ദേഹം ലോകത്തിന്റെ വ്യത്യസ്തഭാഗങ്ങളില്‍ തന്റെ ആശയപ്രചരണങ്ങളുമായി സഞ്ചരിച്ചു. 1935ല്‍ മരണപ്പെടുന്നതുവരെ, സ്വവര്‍ഗാനുരാഗസംഘങ്ങളുടെ സാധ്യതകളെക്കുറിച്ച അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ അതു നടന്ന സ്ഥലങ്ങളിലുള്ള അത്തരക്കാരെ സംഘടിപ്പിച്ചു. ഇതിന്റെ സ്വാധീനം കൊണ്ടുതന്നെയാവണം, രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോഴേക്ക് ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി, ഹോളണ്ട്, അമേരിക്ക, സ്കാന്റിനേവിയന്‍ രാജ്യങ്ങള്‍, നെതര്‍ലാന്റ്, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, നോര്‍വെ, ഫ്രാന്‍സ്, തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സ്വവര്‍ഗാനുരാഗികളുടെ സംഘടനകള്‍ രൂപീകരിക്കപ്പെട്ടത്.

രാഷ്ട്രസംവിധാനങ്ങളും സര്‍ക്കാറും നിയമകൂടങ്ങളുമെല്ലാം അനാവശ്യവും അപ്രസക്തവും അപകടകരവുമാണെന്ന് വാദിച്ചിരുന്ന അരാജകത്വവാദികളാണ് (anarchist) സ്വവര്‍ഗാനുരാഗികള്‍ക്ക് അനുകൂലമായി സംസാരിച്ചുകൊണ്ട് ആദ്യമായി അമേരിക്കയില്‍ രംഗത്തുവന്നത്. "സ്വവര്‍ഗരതിക്കാരെക്കുറിച്ച് വളരെകുറച്ചുമാത്രം അറിയാവുന്ന ഒരു ലോകത്ത് വ്യത്യസ്ത രീതികളിലുള്ള ലൈംഗികാഭിനിവേശം പ്രകടിപ്പിക്കുന്നവര്‍ സ്വയം തന്നെ നിന്ദയോടെ നോക്കുന്നുവെന്നത് ഒരു ദുരന്തമായാണ് ഞാന്‍ കണക്കാക്കുന്നത്. എന്ന് പരസ്യമായി പ്രഖ്യാപിച്ച അനാര്‍ക്കിസ്റ് ബുദ്ധിജീവിയായി അറിയപ്പെടുന്ന എമ്മാ ഗോള്‍ഡ്മാനാണ് അമേരിക്കയില്‍ ഈ പ്രശ്നം ആദ്യമായി പൊതുവേദിയില്‍ അവതരിപ്പിച്ചത്.([12]) ഈ പ്രഖ്യാപനം കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷം 1924ല്‍ ചിക്കാഗോ കേന്ദ്രമാക്കി ആദ്യത്തെ അമേരിക്കന്‍ സ്വവര്‍ഗാനുരാഗസംഘമായ 'സൊസൈറ്റി ഫോര്‍ ഹ്യൂമണ്‍റൈറ്റ്സ്' രൂപീകരിക്കപ്പെട്ടു. ജര്‍മനിയില്‍ ഡോ. ഹിര്‍സിച്ച് ഫീല്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ ഹെന്‍ട്രി ഗെര്‍ബര്‍ ആണ് ഈ സൊസൈറ്റിക്ക് രൂപം നല്‍കിയിതെങ്കിലും അതിലേക്ക് ആകൃഷ്ടരായ പലരും ഗോള്‍ഡ്സ്മാനെപ്പോലെയുള്ള അനാര്‍ക്കിസ്റുകളുടെ പ്രചാരണങ്ങളാലാണ് അതൊടൊപ്പം ചേര്‍ന്നത്.

റഷ്യയില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ജൂതവനിതയാണ് എമ്മാ ഗോള്‍ഡ്സ്മാന്‍. രണ്ടു പെണ്‍കുട്ടികളുള്ള ഒരു ജൂതന്റെ, ഇനിയെങ്കിലും ആണ്‍കുട്ടിയാകുമെന്ന പ്രതീക്ഷ തകര്‍ത്തുകൊണ്ടു പിറന്ന ഗോള്‍ഡ്സ്മാന്‍ പ്രസ്തുത നിരാശയുടെ മുഴുവന്‍ തിക്തഫലവും അനുഭവിച്ചുകൊണ്ടാണ് വളര്‍ന്നുവന്നതെന്ന് തന്റെ ജീവചരിത്രക്കുറിപ്പുകളില്‍ അവര്‍തന്നെ വ്യക്തമാക്കുന്നുണ്ട്.([13]) തന്റെ ആഗ്രഹങ്ങള്‍ക്കെല്ലാം എതിരുനില്‍ക്കുന്ന പിതാവും അവസരം കിട്ടുമ്പോഴേല്ലാം ശിക്ഷിക്കുന്ന മതാധ്യാപകരും തരംകിട്ടിയാല്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന സ്കൂള്‍ഗുരുക്കന്‍മാരുമെല്ലാമായിരുന്നു അവരുടെ വ്യക്തിത്വത്തെ സ്വാധീനിച്ച പുരുഷന്‍മാരെന്ന് ഈ ജീവചരിത്രക്കുറിപ്പുകളില്‍നിന്നുതന്നെ മനസ്സിലാകുന്നുണ്ട്.([14]) പ്രായപൂര്‍ത്തിയായതോടെ അവിചാരിതമായി ബലാല്‍സംഗത്തിന്നുകൂടി വിധേയമാകേണ്ടി വന്നതോടെ അവരിലെ പുരുഷവിരോധം ഇരട്ടിച്ചുവെന്നു വേണം മനസ്സിലാക്കുവാന്‍. 1887 ഫെബ്രുവരി മാസത്തില്‍ ജേക്കബ് കെര്‍ഷ്ണര്‍ എന്ന അമേരിക്കക്കാരനെ അവര്‍ വിവാഹം ചെയ്തുവെങ്കിലും ആ ബന്ധം ഏറെക്കാലം നീണ്ടുനിന്നില്ല. അയാളുമായി ഒന്നിലധികം തവണ പിരിയേണ്ടി വന്നു അവര്‍ക്ക്. ഇതെല്ലാം കൊണ്ടുതന്നെ അവരുടെ രക്ഷിതാക്കള്‍ കരുതിയത് ഗോള്‍ഡ്മാന് വട്ടാണെന്നാണ്. ശേഷിച്ചകാലം മറ്റൊരു അരാജകത്വവാദിയും കലാപകാരിയുമായിരുന്ന അലക്സാണ്ടര്‍ ബെര്‍ക്മാനോടൊപ്പം ജീവിക്കുകയാണ് അവര്‍ ചെയ്തത്. അരാജകത്വവാദിയും ധാര്‍മികവിരോധിയും കിറുക്കാണെന്ന് മാതാപിതാക്കളാല്‍ ചിത്രീകരിക്കപ്പെട്ടവളുമായ ഒരാളാണ് സ്വവര്‍ഗാനുരാഗികളുടെ ആദ്യ അമേരിക്കന്‍ സംഘടനക്ക് പ്രചോദനമായിത്തീര്‍ന്നത് എന്നര്‍ഥം. അവരുടെ സ്വവര്‍ഗാനുരാഗത്തിന്റെ കാരണം മനസ്സിലാക്കുവാന്‍ ഇന്നു നമുക്ക് പലിയ പ്രയാസമൊന്നുമില്ല. നല്ലൊരു വിനിമയാപഗ്രഥനവിദഗ്ധന്റെ (Transational Analyst) കയ്യില്‍ കിട്ടിയാല്‍ അവരുടേതുപോലെയുള്ള പ്രശ്നങ്ങള്‍ കൌമാരത്തിനു മുമ്പു തന്നെ ഭേദമാക്കാന്‍ കഴിയുമെന്ന് ഇപ്പോള്‍ നമുക്ക് അറിയാവുന്നതാണല്ലോ.

ആദ്യമായ രൂപീകരിക്കപ്പെട്ട അമേരിക്കന്‍ സ്വവര്‍ഗാനുരാഗകൂട്ടായ്മയ്ക്കു കൂടുതല്‍ കാലം ആയുസ്സുണ്ടായില്ല. 'സൊസൈറ്റി മോര്‍ ഹ്യൂമണ്‍ റൈറ്റ്സി'ന്റെ നേതാക്കളില്‍ ചിലരെപ്പറ്റി അവരുടെ ഭാര്യമാര്‍ തന്നെ പരാതിപറയാന്‍ തുടങ്ങി. സ്വന്തം മക്കളുടെ മുമ്പില്‍ വെച്ച് പിതാക്കന്‍മാര്‍ ലൈംഗികകൂത്താട്ടങ്ങള്‍ നടത്തുന്നുവെന്നതായിരുന്നു പരാതി. പ്രസ്തുത പരാതിയുടെ പേരില്‍ പോലീസ് കേസെടുക്കുകയും നേതാവായിരുന്ന ഹെന്‍ട്രി ഗെര്‍ബറിനെപ്പോലെയുള്ള പലര്‍ക്കും ജോലി നഷ്ടപ്പെടുകയും ചെയ്തതോടെ ആദ്യത്തെ അമേരിക്കന്‍ സ്വവര്‍ഗാനുരാഗകൂട്ടായ്മ അസ്തമിച്ചു. എങ്കിലും അവര്‍ പ്രസിദ്ധീകരിച്ച 'ഫ്രണ്ട്ഷിപ്പ് ആന്റ് ഫ്രീഡം' എന്ന ആദ്യ അമേരിക്കന്‍ സ്വവര്‍ഗാനുരാഗ പ്രസിദ്ധീകരണത്തിന്റെ സ്വാധീനം ഏറെക്കാലം നിലനില്‍ക്കുകയും പില്‍ക്കാല ഗേ പ്രസ്ഥാനങ്ങള്‍ക്ക് പ്രചോദനമാവുകയും ചെയ്തു.([15])

നീണ്ട രണ്ടരപതിറ്റാണ്ടുകള്‍ക്കു ശേഷമാണ് അമേരിക്കയില്‍ അടുത്ത സ്വവര്‍ഗാനുരാഗസംഘടനയുണ്ടായത്. സ്വവര്‍ഗരതിക്കാര്‍ക്കൊന്നുംതന്നെ ഒരു സംഘടനയെക്കുറിച്ച് പറയാന്‍ പോലും ധൈര്യം വരാത്തത്ര വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടായിരുന്നു 'സൈസൈറ്റി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ്' രംഗത്തുനിന്ന് പിന്‍വാങ്ങിയത് എന്നര്‍ഥം. പിന്നീട് 1950 നവംബര്‍ മാസം 11ാം തീയതിയാണ് ഹാരിയോയെന്ന അമേരിക്കന്‍ കമ്മ്യൂണിസ്റ് പാര്‍ട്ടി ആക്ടിവിസ്റിന്റെ നേതൃത്വത്തില്‍ 'വിഡ്ഢികളുടെ സംഘം' (Society of Fools) എന്ന സ്വവര്‍ഗാനുരാഗികളുടെ കൂട്ടായ്മ രൂപപ്പെട്ടത്. 1951 ഏപ്രില്‍ മാസത്തില്‍ പ്രസ്തുത പേര് മാറ്റി "മട്ടാച്ചിന്‍ സൊസൈറ്റി (Mattachine society) യെന്നാക്കിത്തീര്‍ക്കുകയും 1987വരെ അതിന്റെ പ്രവര്‍ത്തനം നിലനില്‍ക്കുകയും ചെയ്തു.([16]) മധ്യകാല ഫ്രാന്‍സില്‍ നിലനിന്നിരുന്ന നൃത്താനുഷ്ഠാന സംഘമായിരുന്നുവത്രെ മട്ടാച്ചിന്‍ സൊസൈറ്റി.

തന്റെ പിതാവുമായി നിലനിന്നിരുന്ന ശത്രുതാഭാവത്തിലുള്ള ബന്ധത്തെക്കുറിച്ച് ഹാരിഹേ തന്റെ ജീവചരിത്രകുറിപ്പുകളില്‍തന്നെ അനുസ്മരിക്കുന്നുണ്ട്. ചെറുപ്പത്തിലേ സ്ത്രൈണഭാവം പുലര്‍ത്തിയിരുന്ന ഹാരിഹേയോട് പിതാവ് ഒരു ശത്രുവെപ്പോലെയായിരുന്നു പെരുമാറിയിരുന്നത്. ഒരിക്കല്‍ അദ്ദേഹത്തിന്റെ ചെവിയില്‍ ലഭിച്ച പിതാവിന്റെ പ്രഹരം കാരണം ആ ചെവിയുടെ കേള്‍വിശക്തിതന്നെ നഷ്ടപ്പെട്ടുപോയി. ഒരുമിച്ച് രാത്രിഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈജിപ്തിനെക്കുറിച്ച് പിതാവ് പറഞ്ഞതിലെ അബദ്ധം തിരുത്താന്‍ ശ്രമിച്ചതിന് മൂര്‍ച്ചയുള്ള ചാട്ടവാറുകൊണ്ട് ലഭിച്ച പ്രഹരം വാര്‍ധക്യത്തില്‍പോലും ഹേ മറന്നിരുന്നില്ല. അതേസമയം മാതാവാകട്ടെ ഹേയെ താലോലിക്കുകയും നന്നായി സ്നേഹം നല്‍കി വളര്‍ത്തുകയും ചെയ്തു. അവരോടൊപ്പം ഹേ പാട്ടുപാടുകയും നൃത്തമാടുകയും സംഗീതോപകരണങ്ങള്‍ പഠിക്കുകയും ചെയ്തു.([17]) പിതാവിനോടുള്ള വെറുപ്പും മാതാവിനോടുള്ള അതിരുവിട്ട അടുപ്പവും സൃഷ്ടിച്ച സവിശേഷമായ മാനസികാവസ്ഥയിലേക്ക് ആദ്യകാല സ്വവര്‍ഗാനുരാഗ ആക്ടിവിസ്റായിരുന്നു എഡ്വേള്‍ഡ് കാര്‍പെന്ററുടെ 'ഇന്റര്‍മീഡിയേറ്റ് സെക്സ്' എന്ന പുസ്തകത്തിന്റെ പാരായണവും കൂടിയായപ്പോള്‍ അദ്ദേഹത്തിലെ സ്ത്രൈണവ്യക്തിത്വം കൂടുതല്‍ ശക്തമായി. തന്റെ പതിനൊന്നാമത്തെ വയസ്സിലാണ് ഹേ പ്രസ്തുത പുസ്തകം വായിക്കുന്നത്. 1926ല്‍ പതിനാലാമത്തെ വയസ്സില്‍ തന്നേക്കാള്‍ പത്തുവയസ്സ് കൂടുതലുള്ള മത്ത് എന്ന നാവികന്റെ ലൈംഗികദാഹത്തിന് പാത്രമായതോടെ([18]) അദ്ദേഹത്തിലെ സ്വവര്‍ഗാനുരാഗതൃഷ്ണ രൂഢമൂലമായി. കമ്യൂണിസ്റ് പാര്‍ട്ടി സ്വവര്‍ഗാനുരാഗികളെ സ്വീകരിക്കുകയില്ലെന്ന അവസ്ഥയുണ്ടായപ്പോള്‍ അദ്ദേഹം പാര്‍ട്ടി മെമ്പറായിരുന്ന അനിതപ്ളാറ്റ്കിയെ 1938ല്‍ വിവാഹം ചെയ്തു. എന്നാല്‍ മട്ടാച്ചിന്‍ പാര്‍ട്ടിയുടെ നേതൃത്വം സ്വീകരിച്ച അദ്ദേഹം 1951ല്‍ വിവാഹമോചിതനാവുകയായിരുന്നു.([19]) റൂഡി ഗേര്‍നിക്ക്, ജോര്‍ണ്‍കാംഗ്രൈന്‍, ജോണ്‍ ബേണ്‍സൈഡ് എന്നിവരെ ഇണകളായി സ്വീകരിച്ച് സ്വവര്‍ഗരതിയിലേര്‍പ്പെട്ടുകൊണ്ട് ജീവിക്കുകയായിരുന്നു ശേഷകാലം അദ്ദേഹം ചെയ്തത്. പിതാവിനോടുള്ള വെറുപ്പും മാതാവിനോടുള്ള അതിരുവിട്ട അടുപ്പവും കുട്ടികളെ സ്വവര്‍ഗാനുരാഗികളാക്കിത്തീര്‍ക്കാമെന്ന പാഠം ഹാരിഹേയുടെ ചരിത്രത്തിലുണ്ട്. അദ്ദേഹന്റേത് പോലെയുള്ള മനോവ്യതിയാനങ്ങളില്‍പെട്ടവര്‍ക്ക് കൌമാരപ്രായത്തില്‍തന്നെ ആവശ്യമായ കൌണ്‍സിലിംഗും ബിഹേവിയറല്‍ തെറാപ്പിയും ലഭിച്ചാല്‍ ഈ ദുഃസ്വഭാവത്തില്‍നിന്ന് രക്ഷിക്കാനാവുമെന്ന് ഇന്നു നമുക്കറിയാം. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ശക്തമായ സ്വവര്‍ഗാനുരംഗസംഘത്തിന്റെ തുടക്കവും മാതാപിതാക്കള്‍ സൃഷ്ടിച്ച മനോവ്യതിയാനത്തില്‍ നിന്നായിരുന്നുവെന്ന പാഠവും ഹാരി ഹേയുടെ ചരിത്രത്തില്‍നിന്ന് നമുക്ക് പഠിക്കുവാനുണ്ട്.

1955 സെപ്റ്റംബര്‍ 21ാം തീയതിയാണ് അമേരിക്കയിലെ ആദ്യത്തെ പെണ്‍ സ്വവര്‍ഗാനുരംഗസംഘം രൂപീകരിക്കപ്പെടുന്നത്. സ്വവര്‍ഗാനുരാഗികളായ എട്ടു സ്ത്രീകള്‍ തങ്ങള്‍ക്ക് ഒരുമിച്ചു കൂട്ടുന്നതിനും ഒരുമിച്ച് നൃത്തമാടുന്നതിനും വേണ്ടിയുള്ള അന്വേഷണത്തില്‍ ഒരുമിക്കുകയും 'ബിലിറ്റ്സിന്റെ പുത്രിമാര്‍' (Daughters of Bilitss) എന്ന ലെസ്ബിയന്‍ സംഘടനയുടെ രൂപീകരണത്തില്‍ കലാശിക്കുകയുമാണ് ചെയ്തത്.([20]) മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഒരുമിച്ചു ജീവിക്കുവാനാരംഭിച്ചിരുന്ന ഡൊറോത്തി ഡെല്‍ മാര്‍ട്ടിനും അവരുടെ ലെസ്ബിയന്‍ കൂട്ടാളിയായ ഫിലിസ് ആന്‍ ലിയോണുമായിരുന്നു ഈ സംഘത്തിന്റെ നേതാക്കള്‍. തന്റെ നാലു വര്‍ഷംമാത്രം നീണ്ടുനിന്ന വൈവാഹികജീവിതത്തിന് വിവാഹമോചനത്തിലൂടെ അന്ത്യം കണ്ടതിനു ശേഷം ഡെറോത്തി ഡെല്‍മാര്‍ട്ടിന്‍ ലെസ്ബിയന്‍ ബന്ധങ്ങളിലേക്ക് വഴിമാറുകയും തന്റെ സഹപ്രവര്‍ത്തകയായിരുന്ന ഫിലിസ് ലിയോണിനെ 1953 ഫെബ്രുവരി 14 മുതല്‍ തന്റെ ആയുഷ്കാല ലെസ്ബിയന്‍ കൂട്ടാളിയായി സ്വീകരിക്കുകയുമാണ് ചെയ്തത്. തന്റെ ഇരുപതുകളില്‍ പേപ്പര്‍ ബിസിനസ് മാനേജറായിരുന്ന ജെയിംസ് മാര്‍ട്ടിനുമായി നടന്ന വിവാഹത്തില്‍ കേന്ദ്രമോന്‍ എന്ന ഒരു മകളും അവര്‍ക്കുണ്ടായിരുന്നു. എന്തുകൊണ്ടാണ് മകനുണ്ടായിട്ടും പ്രസ്തുത വിവാഹം പരാജയത്തില്‍ കലാശിച്ചതെന്ന് വ്യക്തമല്ല. ശക്തമായ ഫെമിനിസ്റ് ആശയങ്ങളുടെ പ്രവാചകനായിരുന്നിട്ടുകൂടി വിവാഹമോചനം കഴിഞ്ഞ് മരണംവരെയും തന്റെ ഭര്‍ത്താവിന്റെ പേര് സ്വന്തം പേരിന്റെ അവസാനത്തില്‍നിന്ന് വെട്ടിക്കളയാന്‍ അവര്‍ സന്നദ്ധമായിരുന്നില്ല.([21]) കാലിഫോര്‍ണിയ സുപ്രീംകോടതിയുടെ സ്വവര്‍ഗവിവാഹം അനുവദിച്ചുകൊണ്ടുള്ള വിധിയുടെ വെളിച്ചത്തില്‍ 2008 ജൂണ്‍ 16ന് അവരും ലിയോണും തമ്മിലുള്ള വിവാഹം ഔദ്യോഗികമായി സാന്‍ഫ്രാന്‍സിസ്കോ മേയറുടെ സാന്നിധ്യത്തില്‍ നടന്നുവെങ്കിലും മാര്‍ട്ടിന്‍ എന്ന വാല്‍ തന്റെ പേരില്‍ നിന്ന് അവര്‍ മാറ്റിയില്ല.([22]) വിവാഹമോചനം കഴിഞ്ഞ് അരനൂറ്റാണ്ടിലധികം കഴിഞ്ഞിട്ടും ഭര്‍ത്താവായിരുന്ന വ്യക്തിയെക്കുറിച്ച് നല്ല ഓര്‍മകള്‍ സൂക്ഷിച്ചിരുന്നയാളായിരുന്നു ഡെല്‍മാര്‍ട്ടിനെന്ന് ഇതു വ്യക്തമാക്കുന്നു. ഏറെ ഇഷ്ടപ്പെട്ട ഇണയില്‍ നിന്ന് അകലേണ്ടിവന്നതില്‍നിന്ന് രൂപപ്പെട്ട നിരാശയില്‍നിന്നായിരിക്കണം അവരുടെ ലെസ്ബിയന്‍ വ്യക്തിത്വം രൂപപ്പെട്ടതെന്നാണ് ഇതില്‍നിന്ന് മനസ്സിലാകുന്നത്. മനസ്സിനുള്ളില്‍ കൊത്തിവെക്കപ്പെട്ട ഇണയെ പരിയേണ്ടിവരുന്ന സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന നിരാശാബോധം ആത്മഹത്യാപരമായ തീരുമാനങ്ങളെടുക്കുവാനും മനോവിഭ്രമത്തിനും കാരണമാക്കുമെന്ന് ഇന്ന് നമുക്കറിയാവുന്നതാണ്. ഡെന്‍മാര്‍ട്ടിന്റേതിന് സമാനമായ മാനസികവിഭ്രാന്തിയിലൂടെ കടന്നുപോകുന്ന ഒരാള്‍ക്ക് ആവശ്യമായ മനോബലവും നല്ലൊരു പുരുഷന്റെ സ്നേഹമസൃണമായ സാന്നിധ്യവും നല്‍കാന്‍ കഴിഞ്ഞാല്‍ അവരെ സാധാരണ വ്യക്തിത്വത്തിലേക്ക്കൊണ്ടുവരാന്‍ കഴിയും. ഏറെ ഇഷ്ടപ്പെട്ട ഇണയെ അവിചാരിതമായി പിരിയേണ്ടിവന്ന മനോവിഭ്രമത്തില്‍ നിന്നാണ് ആദ്യത്തെ അമേരിക്കന്‍ ലെസ്ബിയന്‍ കൂട്ടായ്മ പിറന്നത് എന്നാണ് ഇവ നമ്മെ തെര്യപ്പെടുത്തുന്നത്.

1953 ജനുവരി മാസം മുതല്‍ക്കാണ് ആദ്യത്തെ അമേരിക്കന്‍ സ്വവര്‍ഗാനുരാഗ ആനുകാലികമായ 'വണ്‍' പ്രസിദ്ധീകരണമാരംഭിച്ചത്. ഡെയില്‍ ജെന്നിംഗ്സ്, മാര്‍ട്ടിന്‍ ബ്ളോക്ക്, മെര്‍ട്ടോണ്‍ ബേര്‍ഡ് ഡോര്‍ ലെഗ്ഗ്, ഡോണ്‍ സ്ലേട്ടര്‍, ചക്ക് റൌലാന്‍ഡ് എന്നിവരായിരുന്നു പ്രസ്തുത പ്രസിദ്ധീകരണത്തിനു പിന്നില്‍ പ്രവൃത്തിച്ചത്. ഇതില്‍ പ്രധാനിയായിരുന്ന ഡെയില്‍ ജെന്നിംഗ്സ് തന്റെ 25 മുതല്‍ 29 വരെ വയസ്സുകള്‍ക്കിടയില്‍ അമേരിക്കന്‍പട്ടാളത്തില്‍ സേവനമനുഷ്ഠിക്കുകയും വേള്‍ഡ്വാര്‍ കക വിക്ടറിമെഡല്‍ അടക്കം പല പുരസ്കാരങ്ങളും ലഭിച്ചയാളുമാണ്([23]) 1946ല്‍ പട്ടാളത്തില്‍ നിന്ന് വന്ന ശേഷം സതേണ്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍നിന്ന് സിനിമയെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്നതിനിടെ പല സ്ത്രീകളുമായും ബന്ധം സ്ഥാപിക്കുവാന്‍വേണ്ടി അദ്ദേഹം ശ്രമിച്ചുവെങ്കിലും എല്ലാം പരാജയത്തിലാണ് കലാശിച്ചത്. യുവത്വത്തിന്റെ നല്ല നാളുകളില്‍ പട്ടാളസേവനത്തിന് പോവുന്നവരില്‍ അമേരിക്കന്‍ സ്വാഭാവികതയില്‍ നിന്ന് വന്നുഭവിക്കുന്ന സ്വവര്‍ഗരതിയുടെ അടിമയായിക്കഴിഞ്ഞിരുന്നു അദ്ദേഹം. സ്വവര്‍ഗരതിക്കാരനാണ് താനെന്ന് സമ്മതിക്കാന്‍ കൂട്ടാക്കാതെ മൂന്ന് തവണ വിവാഹബന്ധത്തിലേര്‍പ്പെട്ടു അദ്ദേഹം. മൂന്നും പരാജയപ്പെടുകയും ഒരിക്കലും വിവാഹം നടന്നിട്ടില്ലാത്ത രീതിയില്‍ പിരിയുകയും ചെയ്തു.([24]) 1952ല്‍ വെസ്റ്ലെയ്ക്ക് പാര്‍ക്കിലെ കുളിമുറിയില്‍വെച്ച് ഒരു പോലീസുകാരനെ ശാരീരികബന്ധത്തിന് നിര്‍ബന്ധിച്ചുവെന്ന കാരണത്താല്‍ അദ്ദേഹം പിടിക്കപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്തു. മട്ടാച്ചിന്‍ സൊസൈറ്റിയുടെ നേതാവായ ഹാരിഹേ അദ്ദേഹത്തിന് ജാമ്യം നേടിക്കൊടുക്കുകയും തന്നോടൊപ്പം സ്വവര്‍ഗാനുരാഗികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.([25]) അങ്ങനെയാണ് സ്വവര്‍ഗാനുരാഗികള്‍ക്കുവേണ്ടി ശബ്ദിക്കുന്നതിനായുള്ള ആദ്യത്തെ അമേരിക്കന്‍ മാഗസിന്‍ പിറക്കുന്നത്. പട്ടാളത്തില്‍ നിന്നു പഠിച്ച ദുശ്ശീലം മറച്ചുവെക്കുവാനുള്ള പരിശ്രമങ്ങളെല്ലാം പരാജയപ്പെട്ട നിരാശയില്‍ നിന്നുത്ഭൂതമായ പ്രതികാരവും വെറുപ്പുമാണ് ആദ്യ സ്വവര്‍ഗരതീമാഗസിന്റെ ആത്മാവ് എന്നര്‍ഥം.

1960കളായപ്പോഴേക്ക് പാശ്ചാത്യലോകത്ത് നിരവധി സ്വവര്‍ഗാനുരാഗസംഘങ്ങള്‍ മുളച്ചുപൊന്തി. 1969ലെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ മാത്രം ഡസന്‍കണക്കിന് സ്വവര്‍ഗാനുരാഗസംഘങ്ങള്‍ രൂപീകരിക്കപ്പെടുകയും അവര്‍ നിരവധി ആനുകാലികങ്ങള്‍ ആരംഭിക്കുകയും ചെയ്തു കഴിഞ്ഞിരുന്നു. പുരുഷസ്വവര്‍ഗാനുരാഗികളായ ഗേകളും പെണ്‍സ്വവര്‍ഗാനുരാഗികളായ ലെസ്ബിയനുകളും പരസ്യമായി രംഗത്തുവന്ന് തങ്ങളുടെ പ്രസ്ഥാനത്തിലേക്ക് കൌമാരക്കാരെ ക്യാന്‍വാസ് ചെയ്യാന്‍ തുടങ്ങി. സ്വവര്‍ഗരതിയുടെ കേന്ദ്രങ്ങള്‍ കൂണുകള്‍ പോലെ മുളച്ചുപൊന്തി. അവരെ നിയന്ത്രിക്കാതിരിക്കുവാനോ അവഗണിക്കുവാനോ ചെയ്യാനാവില്ലെന്ന അവസ്ഥ സംജാതമായി. ഗേ ക്ളബ്ബുകളില്‍ പോലീസ് റെയിഡുകള്‍ നടന്നുകൊണ്ടിരുന്നു. ഇത് തങ്ങളുടെ സ്വാതന്ത്യ്രത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് സ്വവര്‍ഗാനുരാഗികള്‍ വാദിച്ചു. അറിയപ്പെടുന്ന ഗേ ക്ളബ്ബും റസ്റ്റോറന്റുമായിരുന്ന 'സ്റോണ്‍വാള്‍ ഇന്‍' 1969 ജൂണ്‍ 28ന് അതിരാവിലെ പോലീസ് റെയ്ഡ് നടത്തിയതിനോടനുബന്ധിച്ചുണ്ടായ കലാപത്തില്‍ നിരവധി നാശനഷ്ടങ്ങളുണ്ടായി. 'സ്റോണ്‍ വാള്‍ റയട്ട്' എന്നറിയപ്പെടുന്ന പ്രസ്തുത കലാപം വഴി സ്വവര്‍ഗാനുരാഗികളെ തൊട്ടുകളിച്ചാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും നിയമകൂടങ്ങളുമെല്ലാം അക്രമിക്കപ്പെടുമെന്ന സന്ദേശം നല്‍കുകയായിരുന്നു. കലാപത്തിന്റെ പരാണിതിയെന്നവണ്ണം എല്ലാ സ്വവര്‍ഗാനുരാഗസംഘങ്ങളും യോജിക്കുകയും 'ഗേ ലിബറേഷന്‍ ഫ്രണ്ട്' എന്ന ഐക്യവേദി രൂപീകരിക്കപ്പെടുകയും ചെയ്തു. പിന്നെ അമേരിക്കയില്‍ സ്വവര്‍ഗാനുരാഗികളുടെ വിളയാട്ടമായിരുന്നു. ഡോക്ടര്‍ ക്രിസ്റഫര്‍ 1998 നവംബര്‍ മാസത്തിലെ 'ജേര്‍ണല്‍ ഓഫ് സെക്സ് റിസേര്‍ച്ച്' മാഗസിനില്‍ എഴുതിയ ഒരു ലേഖനത്തില്‍ പറയുന്നത് നോക്കുക. "1970കളിലെ ഗേ ലിബറേഷന്‍ സ്വവര്‍ഗലൈംഗികതയില്‍ വലിയ പൊട്ടിത്തെറിയാണുണ്ടാക്കിയത്. സ്വവര്‍ഗാനുരാഗികള്‍ കൂടുതലായുള്ള ന്യൂയോര്‍ക്ക് സിറ്റിയിലും സാന്‍ഫ്രാന്‍സിസ്കോയിലുമെല്ലാം ഈ പൊട്ടിത്തെറി രൂക്ഷമായിരുന്നു. ന്യൂയോര്‍ക്ക് സിറ്റി ഹെല്‍ത്ത് ഡിപാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഈ സ്ഥിതിവിശേഷത്തെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: 'അവരുടെ തന്നെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പല പുരുഷന്‍മാരും ഒരു വര്‍ഷത്തില്‍ നിരവധി പേരുമായി ശാരീരികവേഴ്ചയിലേര്‍പ്പെടുന്നുണ്ടായിരുന്നു. നൂറുകണക്കിനും ആയിരക്കണക്കിനും ലൈംഗികപങ്കാളികളുള്ളവര്‍ വരെ അവരിലുണ്ടായിരുന്നു. മേല്‍വിലാസമറിയാത്തവരുമായി നടക്കുന്നതും പെട്ടെന്ന് തട്ടിക്കൂട്ടുന്നതുമായ ലൈംഗികബന്ധങ്ങള്‍ വ്യാപകമായി. കുളിമുറികള്‍, ബാറുകളുടെയും ക്ളബ്ബുകളുടെയുമെല്ലാം പിന്‍മുറികള്‍, പുസ്തകശാലകള്‍ മുതല്‍ സിനിമാശാലകള്‍ വരെയുള്ള പൊതുസ്ഥലങ്ങള്‍ തുടങ്ങിയിവിടങ്ങളെല്ലാം സ്വവര്‍ഗരതിക്കുവേണ്ടി തുറന്നുവെക്കപ്പെട്ട കേന്ദ്രങ്ങള്‍പോലെയായി.... 1970കളുടെ അവസാനം കാണപ്പെട്ട എയിഡ്സ് വൈറസിന്റെ ധ്രുതഗതിയിലുള്ള വ്യാപനത്തിന് ഇത് നിമിത്തമായി. ആണുങ്ങളില്‍ ഗുദ-വായ് ഗൊണേറിയ വര്‍ധിച്ചുകൊണ്ടിരുന്നു...([26])

സ്വവര്‍ഗാനുരാഗികള്‍ക്ക് മാന്യത നേടിയെടുക്കാനായുള്ള പരേഡുകള്‍ സംഘടിപ്പിക്കുകയാണ് പ്രധാനമായും 'ഗേ ലിബറേഷന്‍ ഫണ്ട്' ചെയ്തത്. 'പ്രൈഡ് പരേഡുകള്‍' എന്നറിയപ്പെട്ട സ്വവര്‍ഗാനുരാഗികളുടെ പ്രകടനങ്ങള്‍ക്ക് തുടക്കം കുറിച്ചത് 1970 ജൂണ്‍ 28ന് സ്റോണ്‍ വാള്‍റയട്ടിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ വെച്ച് ഗേ ലിബറേഷന്‍ ഫ്രണ്ട് സംഘടിപ്പിച്ച പരേഡോടു കൂടിയായിരുന്നു. പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം പരേഡുകള്‍ സംഘടിപ്പിക്കപ്പെട്ടു. 2008 സെപ്റ്റംബര്‍ 28ന് ഞായറാഴ്ച സാന്‍ഫ്രാന്‍സിസ്കോയില്‍ വെച്ചു നടന്ന പ്രൈഡ് പരേഡിനെപ്പറ്റി അമേരിക്കന്‍ ഫാമിലി അസോസിയേഷന്‍ ഓഫ് പെന്‍സില്‍വാനിയയുടെ വക്താവ് ഡയാന്‍ഗ്രാം ലി സങ്കടത്തോടെ ചോദിക്കുന്നത് "ഒരു നഗരം എന്തിനാണ് ഇതെല്ലാം അനുവദിക്കുന്നത്? എന്നാണ്.([27]) പൂര്‍ണനഗ്നരും അര്‍ദ്ധനഗ്നരുമായ ആണും പെണ്ണും ലിംഗങ്ങള്‍ സ്വയം പിടിച്ചും മറ്റുള്ളവരുടെ ശരീരത്തില്‍ ഉരസിയും കുടിച്ചും കൂത്താടിയും നടത്തുന്ന പരേഡ്. സ്വവര്‍ഗാനുരാഗസ്വാതന്ത്യ്രത്തിന്റെ പൂര്‍ണമായ പ്രകടനം! പൊതുസ്ഥലത്തെ ലൈംഗികത കണ്ടും കേട്ടും കണ്ണുംകാതും മരവിച്ചുപോയ ശരാശരി അമേരിക്കക്കാരന്‍ പോലും ഈ പരേഡ് കാണുമ്പോള്‍ 'ഇത്രയ്ക്കുവേണോ?'യെ ന്ന് ചോദിച്ചു പോകുന്നു. സ്വവര്‍ഗാനുരാഗികള്‍ക്ക് ലൈംഗികസ്വാതന്ത്യ്രം നല്‍കാന്‍ നിയമമാറ്റത്തിനൊരുങ്ങുന്ന വിശാരദന്‍മാരോട് ഭാരതീയസമൂഹത്തെ സ്നേഹിക്കുന്നവര്‍ ചോദിക്കുക: 'ഈ സംസ്കാരത്തിലേക്ക് ഇന്ത്യന്‍ ജനതയെ കൊണ്ടുപോകണമോ...?'

കൂട്ടായ്മയും സംഘടനാശക്തിയും കൈവന്നതോടുകൂടി സ്വവര്‍ഗരതിയെ മാന്യവല്‍ക്കരിക്കുന്നതിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ക്ക്, സ്വവര്‍ഗാനുരാഗസംഘങ്ങള്‍ ആക്കം കൂട്ടി. പ്രചാരണങ്ങളിലൂടെയും മസ്തിഷ്കപ്രക്ഷാളനത്തിലൂടെയും ആവശ്യമെങ്കില്‍ കയ്യൂക്കുകൊണ്ടും കാര്യങ്ങള്‍ നേടിയെടുക്കുകയെന്നതായിരുന്നു അവരുടെ രീതി. ഇങ്ങനെയാണ് അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന്റെ 'ഡയഗ്ണോസ്റിക് ആന്റ് സ്റാറ്റിസ്റിക്കല്‍ മാന്വല്‍ ഓഫ് മെന്റല്‍ ഡിസ്സോര്‍ഡേഴ്സ്' എന്ന രേഖയില്‍നിന്ന് 'സ്വവര്‍ഗരതിയെ എടുത്തുകളയിപ്പിക്കുകയും അത് സ്വാഭാവികമായ ഒരു പ്രതിഭാസമാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്തത്. മീഡിയയെയും ശാസ്ത്രജ്ഞരെയും തങ്ങള്‍ക്കനുമൂലമായി സ്വാധീനിക്കുകയും ഗവേഷണകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു കൊണ്ടാണ് ഇത് സാധിച്ചെടുത്തതെന്ന് സ്വവര്‍ഗാനുരാഗികളുടെ രചനകള്‍ തന്നെ അനുധാവനപൂര്‍വ്വം വായിച്ചാല്‍ ബോധ്യപ്പെടും.

1844 മുതല്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന മനോരോഗചികിത്സകന്‍മാരുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് 'അമേരിക്കന്‍ സൈക്ക്യാട്രിസ്റ്സ് അസോസിയേഷന്‍ (APA). മാനസികവ്യതിയാനങ്ങളെയും മനോരോഗങ്ങളെയും കുറിച്ച് അപഗ്രഥിക്കുന്ന 1952 മുതല്‍ പുറത്തിറക്കുന്ന രേഖയാണ് 'ഡയഗ്ണോസ്റിക് ആന്റ് സ്റാറ്റിസ്റിക്കല്‍ മാന്വല്‍ ഓഫ് മെന്റല്‍ ഡിസോര്‍ഡേഴ്സ്' (DSM). 130 പുറങ്ങളിലായി 106 മനോവൈകല്യങ്ങളെക്കുറിച്ചായിരുന്നു ഡി എസ് എം ന്റെ 1952ല്‍ പുറത്തിറങ്ങിയ ഒന്നാം പതിപ്പില്‍ പരാമര്‍ശിച്ചിരുന്നത്. 1968ല്‍ ഡി എസ് എംന്റെ രണ്ടാംപതിപ്പ് പുറത്തിറങ്ങി. 134 പുറങ്ങളിലായി 182 മനോവൈകല്യങ്ങളെക്കുറിച്ചായിരുന്നു ഇതില്‍ പ്രതിപാദിക്കപ്പെട്ടിരുന്നത്.([28]) സ്വവര്‍ഗ ലൈംഗികതയെ ഒരു മനോവൈകല്യമായായിരുന്നു ഇതില്‍ പരിചയപ്പെടുത്തിയിരുന്നത്. ഇതിന്റെ പ്രസിദ്ധീകരണ കാലത്ത് സ്വവര്‍ഗാനുരാഗികളുടെ സംഘടനകള്‍ ശക്തിപ്രാപിച്ചു വരികയായിരുന്നുവല്ലോ. 1970 മുതല്‍ ഡി എസ് എംല്‍ നിന്ന് സ്വവര്‍ഗലൈംഗികതയെ നീക്കുന്നതിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ നടത്തുവാന്‍ സ്വവര്‍ഗാനുരാഗികള്‍ ശ്രമമാരംഭിച്ചു. മാന്യമായ പ്രക്ഷോഭപരിപാടികളായിരുന്നില്ല അവരുടേത്. 1970ല്‍ സാന്‍ഫ്രാന്‍സിസ്കോയില്‍വെച്ചു നടന്ന എ പി എ സമ്മേളനത്തില്‍ ഒച്ചപ്പാടുകളുണ്ടാക്കിക്കൊണ്ട് യോഗം നടത്താന്‍ സ്വവര്‍ഗാനുരാഗികള്‍ സമ്മതിച്ചില്ല. സമ്മേളനത്തിന് വരുന്ന സ്വവര്‍ഗാനുരാഗം ഒരു മനോവൈകല്യമാണെന്ന് കരുതിയിരുന്ന സൈക്യാട്രിസ്റുകളെ തെറി വിളിക്കുകയും അവരുടെ പിന്നില്‍ നടന്ന് ബഹളം സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരുന്നു അവര്‍. 1971ല്‍ നടന്ന സമ്മേളനത്തിലും ഇതുതന്നെ ആവര്‍ത്തിച്ചു. ഗേ ലിബറേഷന്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഫ്രാംഗ് കാംനി വേദിയിലേക്ക് തള്ളിക്കയറി മൈക്ക് കൈക്കലാക്കിക്കൊണ്ട് അലറി 'ഇത് നിങ്ങള്‍ക്കെതിരെയുള്ള ഒരു യുദ്ധപ്രഖ്യാപനമാണെന്ന് മനസ്സിലാക്കിക്കൊള്ളുക! അമേരിക്കന്‍ സൈക്യാട്രിസ്റ്സ് അസോസിയേഷനില്‍ അംഗമായിരുന്ന കെന്റെ റോബിന്‍സണെ സ്വാധീനിച്ചുകൊണ്ട് അടുത്ത വര്‍ഷത്തെ സമ്മേളനത്തില്‍ തങ്ങള്‍ക്ക് പറയാനുള്ളത് പ്രസിദ്ധീകരിച്ച് വിതരണം ചെയ്യാനുള്ള ഒരു ബൂത്ത് സ്ഥാപിക്കുവാനുള്ള അനുവാദം അവര്‍ നേടിയെടുത്തു. അങ്ങനെ സ്വവര്‍ഗാനുരാഗികളുടെ ശക്തമായ സമ്മര്‍ദ്ദത്തിനു വഴങ്ങി അടുത്ത യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് എപിഎ അധികൃതര്‍ ഉറപ്പുനല്‍കി([29])

1973ലെ അമേരിക്കന്‍ സൈക്യാട്രിസ്റ്സ് അസോസിയേഷന്‍ മീറ്റിംഗിന് മുമ്പ് സ്വവര്‍ഗാനുരാഗത്തെ ഡി എസ് എംല്‍ നിന്ന് നീക്കുന്നതിനു വേണ്ടിയുള്ള പരിശ്രമത്തെ പ്രതിരോധിക്കുവാന്‍ ഡോ: ഇര്‍വിംഗ് ബീബറുടെയും ഡോ: ചാള്‍സ് സൊക്കാറിഡസിന്റെയും നേതൃത്വത്തില്‍ ഒരു സംഘം മനോരോഗവിദഗ്ധന്‍മാര്‍ ശ്രമിച്ചെങ്കിലും സ്വവര്‍ഗാനുരാഗിസംഘങ്ങളുടെ തന്ത്രപരമായ പ്രവര്‍ത്തനങ്ങള്‍ക്കു മുമ്പില്‍ അവയ്ക്കൊന്നും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. 'നാഷണല്‍ ഗേ ടാസ്ക് ഫോഴ്സ്' എന്ന സ്വവര്‍ഗാനുരാഗികളുടെ സായുധസംഘം എ പി എ അംഗങ്ങളുടെ വിലാസം കൈക്കലാക്കി സ്വവര്‍ഗലൈംഗികതയെ മനോരോഗമായി പരിഗണിക്കപ്പെടാതിരിക്കുന്നതിന് വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തുകളയച്ചു. 1973ല്‍ നടന്ന എ പി എ. യോഗത്തില്‍ സ്വവര്‍ഗാനുരാഗികളുടെ ആവശ്യങ്ങള്‍ക്കെതിരെ സംസാരിച്ചവര്‍ക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കുവാന്‍ 15 മിനിട്ട് സമയം മാത്രമാണ് നല്‍കിയത്. സമ്മേളനത്തില്‍വെച്ച് പ്രശ്നം വോട്ടിനിടുകയും സ്വവര്‍ഗാനുരാഗത്തെ ഡി എസ് എംല്‍ നിന്ന് നീക്കണമെന്ന ആവശ്യത്തിന് ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു. അതിന്നുശേഷം സ്വവര്‍ഗാനുരാഗസംഘങ്ങളുടെ നേതാക്കളും അമേരിക്കന്‍ സൈക്യാട്രിസ്റ് അസോസിയേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റീസിലെ ഉയര്‍ന്ന സ്ഥാനങ്ങളിലിരിക്കുന്നവരും സന്തോഷം പങ്കുവെക്കുകയും വിജയം ആഘോഷിക്കുകയും ചെയ്തത് കണ്ടവരുണ്ട്.([30]) രണ്ടു കൂട്ടരുടെയും ഒത്തുകളിയുടെ ഫലമായിരുന്നു സ്വവര്‍ഗാനുരാഗത്തിന് നിയമസാധുത നല്‍കുന്നതിനു വേണ്ടിയുള്ള പരിശ്രമങ്ങളിലെ ഒരു സവിശേഷസംഭവത്തില്‍ അവര്‍ക്കുണ്ടായ വിജയം എന്നര്‍ഥം. ശാസ്ത്രീയമായ നിരീക്ഷണങ്ങളുടെയോ അപഗ്രഥനത്തിന്റെയോ വെളിച്ചത്തില്‍ ബോധ്യപ്പെട്ടതുകൊണ്ടല്ല അമേരിക്കയില്‍ സ്വവര്‍ഗരതി മനോരോഗമല്ലെന്ന രൂപത്തില്‍ പരിഗണിക്കപ്പെടുന്ന അവസ്ഥയുണ്ടായത്, പ്രത്യുത വ്യക്തമായ രാഷ്ട്രീയക്കളിയുടെ അനന്തരഫലമായിട്ടാണ് എന്ന വസ്തുത മാനവികതയെ സ്നേഹിക്കുന്നവരുടെയെല്ലാം കണ്ണു തുറപ്പിക്കേണ്ടതാണ്.

1974ല്‍ ഡി എസ് എംന്റെ മൂന്നാംപതിപ്പ് തയ്യാറാക്കുന്നതിനു വേണ്ടിയുള്ള കമ്മറ്റി രൂപീകരിക്കപ്പെട്ടു. സ്വവര്‍ഗാനുരാഗത്തെ മനോവൈകല്യങ്ങളുടെ ഗണത്തില്‍ പെടുത്താനാവില്ലെന്ന് വാദിക്കുകവഴി ഗേ ആക്ടിവിസ്റുകള്‍ക്ക് ഇഷ്ടതാരമായിത്തീര്‍ന്ന കൊളംബിയ യൂനിവേഴ്സിറ്റി പ്രൊഫസര്‍ റോബര്‍ട്ട് സ്പിറ്റ്സറായിരുന്നു കമ്മറ്റി ചെയര്‍മാന്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 494 പുറങ്ങളിലായി 265 മനോ ചികിത്സാവിഭാഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഡി എസ് എം കകക, 1780ല്‍ പുറത്തിറങ്ങി. സ്വവര്‍ഗാനുരാഗം അതില്‍നിന്ന് നീക്കം ചെയ്യപ്പെട്ടിരുന്നതിനാല്‍ ലോകത്തെങ്ങുമുള്ള ഗേ- ലെസ്ബിയന്‍ ആക്ടിവിസ്റുകള്‍ അതിനെ സ്വാഗതം ചെയ്യുകയും ഡോ: റോബര്‍ട്ട് സ്പിറ്റ്സറെ വാനോളം പുകഴ്ത്തുകയും ചെയ്തു. എന്നാല്‍ 2001ല്‍ നടന്ന അമേരിക്കന്‍ സൈക്യാട്രിസ്റ്സ് അസോസിയേഷന്‍ മീറ്റിംഗില്‍ അദ്ദേഹം അവതരിപ്പിച്ച ഒരു പ്രബന്ധം അദ്ദേഹത്തെ അവരുടെ ശത്രുവാക്കിത്തീര്‍ത്തു. സ്വവര്‍ഗാനുരാഗക്കാര്‍ക്ക് തീവ്രമായി പരിശ്രമിച്ചാല്‍ സാധാരണ ലൈംഗികാഭിരുചിയിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്നു സ്ഥാപിച്ചുകൊണ്ടുള്ളതായിരുന്നു പ്രസ്തുത പ്രബന്ധം. സ്വവര്‍ഗാനുരാഗം ജന്‍മാവകാശമായി ലഭിക്കുന്നതാണെന്ന ഗേ-ലെസ്ബിയന്‍ വാദത്തിനെതിരായതുകൊണ്ടുതന്നെ പ്രബന്ധം ശാസ്ത്രീയമല്ലെന്നും സ്പിറ്റ്സര്‍ക്ക് മാനസികരോഗങ്ങളെ അപഗ്രഥിക്കാന്‍ കഴിയുകയില്ലെന്നുമെല്ലാം അവര്‍ പ്രചരിപ്പിച്ചു.([31]) എന്നാല്‍ ഏറെ ആധികാരികമായ രേഖകള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന ആര്‍ക്കീവ്സ് ഓഫ് സെക്ഷ്വല്‍ ബിഹേവിയറിന്റെ 2003 ഒക്ടോബര്‍ ലക്കത്തില്‍ പ്രസ്തുത പ്രബന്ധം പ്രസിദ്ധീകരിക്കപ്പെട്ടതോടെ([32]) അവരുടെ വാദങ്ങളെല്ലാം പൊള്ളയാണെന്ന് തെളിഞ്ഞു. എങ്കിലും അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ നിരത്തിക്കൊണ്ടിരിക്കുകയാണ് സ്വവര്‍ഗാനുരാഗികളുടെ വെബ്സൈറ്റുകള്‍ ഇപ്പോഴും.([33])

1970കള്‍ അമേരിക്കയിലും യൂറോപ്പിലുമെല്ലാമുള്ള ഗേ-ലെസ്ബിയന്‍മാരുടെ വിളയാട്ടകാലമായിരുന്നു. റാലികള്‍ സംഘടിപ്പിച്ചും പ്രസിദ്ധീകരണങ്ങളിലൂടെയുമെല്ലാം അവള്‍ തങ്ങളുടെ തത്ത്വശാസ്ത്രം പ്രചരിപ്പിച്ചുകൊണ്ടിരുന്നു. അതോടനുബന്ധിച്ച് നിരവധി കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1977 ഡിസംബറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബോസ്കണിലെ കേസ് ആയിരുന്നു ഇക്കാലത്ത് ഏറെ കോളിളക്കമുണ്ടാക്കിയ കേസുകളിലൊന്ന്. എട്ടിനും പതിനഞ്ചിനുമിടയിലുള്ള നിരവധി ആണ്‍കുട്ടികളെ ഇരുപത്തിനാല് സ്വവര്‍ഗാനുരാഗികള്‍ ചേര്‍ന്ന് നിരവധി തവണ ബലാല്‍സംഗം ചെയ്തുവെന്നതായിരുന്നു കേസ്. ബലാല്‍സംഗമല്ല, പ്രത്യുത കുട്ടികളുടെ ഇഷ്ടപ്രകാരമുള്ള വേഴ്ചയാണ് നടന്നതെന്ന് പ്രചരിച്ചുകൊണ്ട് ഈ കുറ്റകൃത്യത്തെ ന്യായീകരിക്കുവാന്‍ സ്വവര്‍ഗാനുരാഗസംഘങ്ങള്‍ ധൃഷ്ട്രരായി.([34]) മുന്‍ മിസ് അമേരിക്കയായിരുന്ന അനിതാ ബ്ര്യാന്റിന്റെ നേതൃത്വത്തില്‍ "നമ്മുടെ മക്കളെ രക്ഷിക്കുക (ടമ്ല ീൌൃ രവശഹറൃലി) എന്ന തലക്കെട്ടോടെ മാതാപിതാക്കള്‍ക്ക് സ്വവര്‍ഗരതിക്കാര്‍ക്കെതിരെ ഒരു കാമ്പയിന്‍ തന്നെ സംഘടിപ്പിക്കേണ്ടിവന്നു.([35])

1981 ജൂണ്‍ 5നാണ് അമേരിക്കയില്‍ എയിഡ്സ് ആദ്യമായി നിരീക്ഷിക്കപ്പെട്ടത്. അത് ആദ്യമായി കണ്െടത്തിയത് ലോസ് ആഞ്ചലസിലെ അഞ്ച് സ്വവര്‍ഗരതിക്കാരിലായിരുന്നു. കണ്െടത്തിക്കഴിഞ്ഞ് മാസങ്ങള്‍ക്കകം തന്നെ എയിഡ്സിനെക്കുറിച്ച ഭീതിജനകമായ വാര്‍ത്തകള്‍ ലോകമെങ്ങും പരന്നു. സ്വവര്‍ഗാനുരാഗികള്‍ ഭീതിയോടെ പരക്കം പാഞ്ഞു. ലോകം അവരെ വെറുപ്പോടെ നോക്കാന്‍ തുടങ്ങി. സ്വവര്‍ഗാനുരാഗത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുവാന്‍ ഗേ-ലെസ്ബിയന്‍ ആക്ടിവിസ്റുകള്‍ നിര്‍ബ്ബന്ധിതരായി. അവരെല്ലാം എയിഡ്സ്ബാധിതരെ പുനരധിവസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുകയായിരുന്നു. 1987ല്‍ മാര്‍ച്ച് മാസത്തിലാണ് ന്യൂയോര്‍ക്കിലെ ലെസ്ബിയന്‍ ആന്റ് ഗേ കമ്മ്യൂണിറ്റി സര്‍വ്വീസ് സെന്ററില്‍ വെച്ച് ആക്ട് അപ് (ACT UP) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട 'എയിഡ്സ് കോ അലീഷന്‍ ടു അണ്‍ലീഷ് പവ്വര്‍' എന്ന സംഘടന രൂപീകരിക്കപ്പെട്ടത്.([36]) എയിഡ്സ് രോഗികളുടെ പുനരധിവാസമായിരുന്നു സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യമെങ്കിലും എയിഡ്സിന്റെ വ്യാപനം തടയുന്നതിനുവേണ്ടി സര്‍ക്കാര്‍ സ്വവര്‍ഗാനുരാഗികള്‍ക്കിടയില്‍ നടപ്പാക്കിയ ആരോഗ്യ നടപടികള്‍ക്കെതിരെയുള്ള പോരാട്ടമാണ് അവര്‍ പ്രധാനമായി നിര്‍വ്വഹിച്ചതെന്ന് അവരുടെ തന്നെ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള 1987 മുതല്‍ സംഘടന നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരണങ്ങളില്‍നിന്ന് മനസ്സിലാവും.([37])

1990 മാര്‍ച്ച് 20ന് രൂപീകരിക്കപ്പെട്ട 'ക്യൂര്‍ നേഷന്‍' എന്ന സംഘടനയും എയിഡ്സ് രോഗികളെ പുനരധിവസിപ്പിക്കുവാന്‍ എന്ന മുഖംമൂടി സ്വീകരിച്ചുകൊണ്ട് ജനങ്ങള്‍ക്കിടയില്‍ സ്വവര്‍ഗാനുരാഗത്തെക്കുറിച്ചും അനുരാഗികളെക്കുറിച്ചും നിലനില്‍ക്കുന്ന ഭീതി ഇല്ലായ്മ ചെയ്യാനായി പരിശ്രമിച്ച കൂട്ടായ്മയായിരുന്നു. എയിഡ്സ് ഭീതിയുടെ പേരില്‍ സ്വവര്‍ഗാനുരാഗികള്‍ക്കെതിരെയുള്ള വ്യക്തികളുടെയും സമൂഹത്തിന്റെയും നടപടികള്‍ക്കെതിരെ പ്രതികരിക്കുകയും പോരാടുകയുമാണ് തങ്ങള്‍ ചെയ്യുന്നതെന്ന് അവര്‍ തന്നെ പുറത്തിറക്കിയ കുറിപ്പുകളിലും ലഘുലേഖകളിലും പറയുന