2009, നവംബർ 7, ശനിയാഴ്‌ച

സാമൂഹ്യ വിപ്ലവത്തിന് സ്ത്രീശക്തി Kerala Women's conference




സമ്മേളനത്തെ കുറിച്ച് :-
കേരള ചരിത്രത്തില്‍ തന്നെപുതുമയേറിയതും ആദ്യത്തെതുമാണ് 2010 ജനുവരി 24 ന് ജമാഅത്തെ ഇസ്ലാമി കേരളാ ഘടകം കുറ്റിപ്പുറത്ത് സംഘടിപ്പിക്കുന്ന വനിതാ സമ്മേളനം.സ്ത്രീകള്‍ സ്ത്രീകള്‍ക്കു വേണ്ടി നടത്തുന്ന സമ്മേളനം.സ്ത്രീകളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് അവരെ അധസ്ഥികരാക്കി ഇരുട്ടില്‍ നിര്‍ത്തുന്ന പൌരോഹിത്യത്തിനും തല്‍പരകക്ഷികള്‍ക്കുമെതിരെ നടക്കുന്ന ഏറ്റവും ശക്തമായ സമരപ്രഖ്യാപനം

നിലവിലെ പൌരോഹിത്യ സമുദായഘടനയാണ് സ്ത്രീയുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത്. പള്ളി പ്രവേശനം പോലുള്ള കാര്യങ്ങള്‍ ഇതില്‍പെടും. ഇസ്ലാം അനുവദിച്ചു തന്ന കാര്യങ്ങളാണ് ഇവിടെ പൌരോഹിത്യം തടയുന്നത്. പള്ളിനേര്‍ച്ചക്ക് പാതിരാവില്‍ പോലും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ആളുകള്‍ കൂടും. അതിന് യാതൊരു പ്രശ്ന്നവുമില്ല. അതേ സമയം വളരെ സുരക്ഷിതയായി അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ പ്രാര്‍ത്ഥനക്കായി,സ്ത്രീക്ക് നട്ടുച്ചക്ക് പോയാല്‍ പോലും ഈ പൌരോഹിത്യത്തിന് ഹാലിളകും
.സഹോദര സമുദായങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ഒരു ലക്ഷത്തിലധകം സ്ത്രീകളെ പങ്കെടുപ്പിക്കാനാണ് അവര്‍ ഉദ്ദേശിക്കുന്നത്. വിദേശ പ്രതിനിധികള്‍ പങ്കെടുക്കും.സഫാ നഗര്‍ എന്നാണ് സമ്മേളന നഗരിയുടെ പേര്.മാസങ്ങള്‍ നീണ്ട പ്രചാരണ-ബോധവല്‍ക്കരണ  പരിപാടികളുടെ സമാപനം മാത്രമാണ് കുറ്റിപ്പുറത്ത് നടക്കുന്നത്.സമ്മേളന സന്ദേശം കേരളത്തിന്റെ മുക്കുമൂലകളില്‍ എത്തിക്കുക എന്നതാണ് പ്രാധാനം