2011, ജനുവരി 28, വെള്ളിയാഴ്‌ച




കലൈജ്ഞര്‍ക്കു വണക്കം!

ഒരു കാലഘട്ടത്തില്‍ തമിഴ് സിനിമകളിലെല്ലാം എം.ജി.ആര്‍ തരംഗമായിരുന്നു. തമിഴ് നാട്ടിലെ പൊതുജനങ്ങളെ മൊത്തം സിനിമയിലൂടെ  കയ്യിലെടുത്ത നേതാവാണെന്ന് എം.ജി.ആറെ പറയാം. സിനിമകളിലൂടെ അദ്ദേഹത്തിന്റെ ആശയങ്ങള്‍ പരത്തിയും സ്വയം പുകഴ്ത്തിയും അധികാരത്തിലേറിയ വ്യക്തിയാണ്. പാവങ്ങളുടെ രക്ഷകനായി അഭിനയിച്ച പല കഥാപാത്രങ്ങളിലൂടെയും എം.ജി.ആര്‍  താരാപദവിയിലേക്ക് ഉയര്‍ന്നു. ദ്രാവിഡ മുന്നേറ്റത്തിന്റെ ജിഹ്വകളായിരുന്ന എം.ജി.ആറിന്റെ സിനിമകളില്‍ പലതും. ഒന്നിനു പുറമെ മറ്റൊന്നായി ചലച്ചിത്ര വിജയങ്ങള്‍ എം.ജി.ആറിനു രാഷ്ട്രീയത്തിലേക്കുള്ള വഴിയൊരുക്കി. എന്നാല്‍ എം.ജി.ആറിന്റെ മരണശേഷം സിനിമ രംഗത്തിലേ ഇത്ര  സ്വാധീനം വേറെ ആര്‍ക്കും കിട്ടിയില്ലെന്നു പറയാം.
എന്നാല്‍ നമ്മുടെ കരുണാനിധി(അങ്ങിനെ പറയാന്‍ പറ്റില്ല, കലൈജ്ഞര്‍) ക്കു അങ്ങു കേറി അഭിനയിക്കാനൊന്നുമാവില്ല. എന്നിരുന്നാലും തമിഴമ്മാരെ സ്വാധീനിക്കാന്‍ സിനിമ രംഗം തന്നെ നല്ലതെന്നു മനസ്സിലാക്കി. തമിഴ് സിനിമാരംഗം ലൈജ്ഞര്‍ തന്നെ പിടിച്ചട
ക്കികൊണ്ടിരിക്കുകയാണെന്നു പറയാം. കലൈജ്ഞര്‍ എഴുതിയ കഥ, സിനിമ നിര്‍മ്മിക്കുന്നത് സണ്‍ ടി.വി കലാനിധി മാരന്‍(കലൈജ്ഞര്‍ സഹോദരി പുത്രന്‍). സണ്‍ നെറ്റ് വര്‍ക്കിന്റെ കുറച്ചു ചാനലുകളും റേഡിയേ ചാനലുകളും ഉണ്ട്. ഒരിക്കല്‍ മൂത്ത രണ്ടു മക്കള്‍ സണ്‍ ടി.വിയുടെ പേരില്‍ തര്‍ക്കം ഉണ്ടായപ്പോള്‍ കലൈജ്ഞര്‍ വേറെ ഒരു ചാനല്‍ ഉണ്ടാക്കി വീതിച്ചുകൊടുത്തു.(കലൈജ്ഞര്‍ ടി.വി)കൂടാതെ ദിനപത്രവും വാരികകളും ഉണ്ട്.
സിനിമ രംഗത്തിലുള്ള മിക്ക നടന്മാരെയും കലൈജ്ഞറിന്റെ കൂടെ നിര്‍ത്തിയിട്ടുണ്ട്. മാത്രമല്ല എഴുത്തുകാരെയും കവികളും  ഉണ്ട്. സ്വതന്ത്ര്യ എഴുത്തുകാര്‍ തമിഴ് നാട്ടില്‍ കുറവാണ്. (ചാരുനിവേദിതയെ പോലുള്ളവര്‍ മാത്രം) നമ്മുടെ കാപ്റ്റന്‍ സര്‍ (വിജയ് കാന്ത്) അമ്മയുടെ കൂടെയാണ്(ജയലളിത).
തമിഴകം പിടച്ചടക്കണമെങ്കില്‍ സിനിമ തന്നെ ശരണം
NB: കമല്‍ ഹാസനെ കേരളത്തില്‍ വെച്ച് നമ്മള്‍ ആദരിച്ചു. പകരം ഇന്നസെന്റിനെ തമിഴ്‌നാട്ടില്‍ ഏപ്രില്‍ ഒന്നില്‍ ആദരിക്കും.