2009, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

സുന്നി ചാനല്‍ വരുന്നു

സുന്നി ചാനല്‍ വരുന്നു, പേര് “ദര്‍ശന”

Posted by dhanya - 23/10/09 at 01:10 pm sunniമലപ്പുറം: രാഷ്ട്രീയ പാര്‍ട്ടികളും മതവിഭാഗങ്ങളും ചാനല്‍ തുങ്ങുന്നത് പുതിയ കാര്യമൊന്നുമല്ല. കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റിനും (ജനകീയ ചാനലെന്ന് പേരെങ്കിലും പാര്‍ട്ടി തന്നെ മുഖ്യം) സ്വന്തമായി മലയാളം ചാനലുണ്ട്. പല ചെറുകിട രാഷ്ട്രീയപാര്‍ട്ടികളും ചാനല്‍ തുടങ്ങുന്നുവെന്ന് അടുത്തകാലത്ത് ഭീഷണി മുഴക്കിയിട്ടുമുണ്ട്.
ഇവര്‍ക്കുപുറമെ വന്‍വ്യവസായികളും സാമ്പത്തികലാഭം ലക്ഷ്യം വച്ച് ചാനല്‍ രംഗത്തേയ്ക്കിറങ്ങുന്നുണ്ട്. ഇതിനുളള ഏറ്റവും നല്ല ഉദാഹരണമാണ് റിലയന്‍സ്‌ കമ്മ്യൂണിക്കേഷന്‍സിന്റെ ഉപസ്ഥാപനമായ റിലയന്‍സ്‌ ബിഗ്‌ ടിവിയുടെ മലയാളം ചാനല്‍ രംഗത്തേയ്ക്കുണ്ടായ ചുവടുവെപ്പ്.
എന്നാല്‍ ഇവിടെ കാര്യം അതിലും ശ്രദ്ധേയമാണ്. അതായത് ഒരു രാഷ്ട്രീയപാര്‍ട്ടിയല്ല മതവിഭാഗമാണ് ചാനല്‍ വിപ്ലവത്തിന് ഒരുങ്ങുന്നത്. ക്രിസ്ത്യന്‍ മതവിഭാഗക്കാരാണ് ‍ മതപ്രചാരണം മാത്രം ലക്ഷ്യമാക്കി ആദ്യമായി മലയാളത്തില്‍ ചാനല്‍ തുടങ്ങിയത്. അതിന്‍റെ ചുവടുപിടിച്ച് ഇതാ മറ്റൊരു ചാനല്‍ കൂടി സുന്നി ചാനല്‍ . പക്ഷെ ഒരുകാര്യം ചാനലില്‍ മതപ്രഭാഷണങ്ങളായിരിക്കില്ല മറിച്ച് വിനോദ പരിപാടികളായിരിക്കും ഉണ്ടാവുകയെന്നണ്  സൂചന.
“ദര്‍ശന” എന്നാണ് ചാനലിന് നല്‍കിയിരിക്കുന്ന പേര്. പാണക്കാട് മുഹമ്മദലി ശിഹാബ്തങ്ങളുടെ ഇളയസഹോദരനും സമസ്തകേരള സുന്നിസ്റ്റുഡന്റ്സ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റും മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റുമായ സാദിഖലി ശിഹാബ് തങ്ങളാണ് പുതിയ ‘ദര്‍ശന’ ചാനലിന്റെ ചെയര്‍മാന്‍.
ഗള്‍ഫ് മലയാളികളുടെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തനം തുടങ്ങാനിരിക്കുന്ന ചാനലിന്‍റെ അണിയറ പ്രവര്‍ത്തകരെല്ലാം സുന്നി വിഭാഗക്കാരാണ്. എന്നാല്‍ ചാനല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് സത്യധാര കമ്മ്യൂണിക്കേഷന്‍സിന്‍റെ പേരിലാണ്.
കേരളത്തില്‍ ചെറുകിട രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ചാനല്‍കിടമത്സരത്തിലേയ്ക്ക് കടന്നുവരുന്ന സന്ദര്‍ഭത്തിലാണ് സുന്നി പ്രവര്‍ത്തകരും വിനോദ ചാനലെന്ന പുതിയ സംരംഭവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. സിനിമയും വിനോദവും ചാനല്‍ സംഘാടകര്‍ക്ക് ഹറാമാണെന്നാണ് വെപ്പ്. എന്നാല്‍ മലയാളികളുടെ ഏറ്റവും വലിയ വിനോദമായ സിനിമയെ സിനിമാ വിരോദ്ധികള്‍ ചാനലിന്‍റെ വിനോദ പരിപാടികളുടെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുമോ ആവോ.
ചാനലില്‍ പ്രത്യക്ഷപ്പെടുന്നത് വിനോദം മാത്രമാണെങ്കില്‍ എല്ലാ കുപ്രചരണങ്ങള്‍ക്കുമുളള മറുപടിയായിരിക്കും “ദര്‍ശന” വിനോദ ചാനല്‍ . വിനോദപരിപാടികള്‍ക്കു വേണ്ടിയാണെങ്കിലും പൂര്‍ണ്ണമായി വിനോദം മാത്രമാണ് ചാനലില്‍ പ്രത്യക്ഷപ്പെടുകയെന്ന് ഉറപ്പു പറയാനായിട്ടില്ല.
വിനോദത്തിനൊപ്പം പുട്ടിന് തേങ്ങയിടുന്നപോലെ  ഇടയ്ക്കിടെ മതപ്രചരണവും മറ്റും  ചാനലില്‍ നടക്കാനും സാധ്യതയുണ്ട്. എന്തായാലും കാലം ചെല്ലുമ്പോള്‍ പര്‍ദ്ദയണിഞ്ഞ കളിശബ്ദങ്ങളും ചാനലില്‍ തെളിയുമോ എന്ന് കണ്ടറിയാം.

2009, ഒക്‌ടോബർ 20, ചൊവ്വാഴ്ച

ഖുറാനും ശാസ്ത്രവും


ബിഗ്‌ ബാംഗ്‌ : ശാസ്ത്രവും ഖുറാനും

ഞാനും നിങ്ങളും ഉള്‍പ്പെടുന്ന ഈ മഹാ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതും പരിപാലിക്കപ്പെടുന്നതും ഒരു മഹോന്നതനായ പ്രപഞ്ച നിയന്താവിനാലാണെന്ന്‌ പ്രപഞ്ചത്തിന്‍റെ അതിശയകരമായ ക്രമീകരണങ്ങള്‍ മനസ്സിലാക്കുന്ന ശാസ്ത്രഞ്ജരും ദൈവ വചനങ്ങള്‍ നിരുപാധികം അനുസരിക്കുന്ന വിശ്വാസികളും അതിശയിക്കുമ്പോല്‍ , ഈശ്വര വിശ്വാസികളല്ലാത്തവര്‍ അനുമാനങ്ങളിലും ശാസ്ത്ര ഫോര്‍മുലകളിലും വിശ്വസിക്കുന്നു..

1400 കോടി വര്‍ഷം മുന്‍പു പ്രപഞ്ചോല്‍പ്പത്തിക്ക്‌ കാരണമായി സംഭവിച്ഛുവെന്ന്‌ ശാസ്ത്രഞ്ജര്‍ നിരൂപിക്കുന്ന ഒരു മഹാവിസ്പോടനത്തിന്‍റെ സയണ്റ്റിഫിക്‌ തിയറികളെയും അന്ന്‌ സംഭവിച്ഛ ദ്രവ്യമാറ്റങ്ങളെയും അതിന്‍റെ സാന്ദ്രതയെയും സിദ്ധാന്ത നൂലാമാലകളെയും കുറിച്ഛു പറയാന്‍ സൂക്ഷ്മമായി വിശദീകരിക്കുന്ന ഒരു ശാസ്ത്ര ഗ്രന്ഥമല്ല ഖുര്‍-ആന്‍ എങ്കിലും സകല പ്രാപഞ്ചിക ഘടകങ്ങളെയും അതിന്‍റെ നിര്‍മ്മാണ സംവിധാനങ്ങളെയും പഠിക്കാനും ചിന്തിക്കാനും നിരന്തരം അതു ഉണര്‍ത്തുന്നു..

പ്രപഞ്ചത്തിലെ സകല പാര്‍ടിക്കിള്‍സും ചില ലക്ഷ്യങ്ങളോടെയാണു ദൈവം സൃഷ്ടിച്ഛിരിക്കുന്നതു.. അതുപോലെ മനുഷ്യന്‍റെ ജീവിത ലക്ഷ്യങ്ങളും അവനനുവര്‍ത്തിക്കേണ്ട മൂല്യങ്ങളും ഉത്ബോധിപ്പിക്കുമ്പോള്‍, അനുമാനയുക്തികളില്‍ അടിയുറച്ഛുപോയവരെയും അവിശ്വസിച്ഛവരെയും ദൈവീക അസ്തിത്വം അംഗീകരിക്കാനും വഴിപ്പെടാനും വേണ്ടി ഖുര്‍-ആന്‍ അവരെ കുറെക്കൂടി ഉയര്‍ന്നതലത്തില്‍ നിന്ന്‌ ചിന്തിക്കാന്‍ ചില പ്രപഞ്ച രഹസ്യങ്ങള്‍ സൂചിപ്പിച്ഛ്‌ കടന്നുപോകുന്നു..

അതിലൊന്നാണു പ്രപഞ്ച രൂപീകരണത്തെക്കുറിച്ഛു പറയുന്ന ഭാഷ്യങ്ങള്‍..

ശാസ്ത്രം ബിഗ്‌-ബാംഗ്‌ നെ കുറിച്ഛു പറയുന്നതു :

ഇന്നംഗീകരിക്കപ്പെട്ട പഠനങ്ങളുടെയും അവലംബങ്ങളുടെയും അടിസ്താനത്തില്‍ ശാസ്ത്രഞ്ജര്‍ പ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നതിന്‍റെ കാരണമായി എത്തിച്ഛേര്‍ന്നിരിക്കുന്നതു 'ബിഗ്‌-ബാംഗ്‌' എന്ന പൊട്ടിത്തെറിയിലാണു..

ഈ പൊട്ടിത്തെറിക്ക്‌ മുന്‍പ്‌, നിരൂപിക്കാനും നിരൂപിക്കാനാവാത്തതുമായ അനേകമനേകം പദാര്‍ഥങ്ങളുടെയും ഊര്‍ജ്ങ്ങളുടെയും ഒട്ടിച്ഛേര്‍ന്ന രൂപമായിരുന്നു അതു.. അതായതു ഫിസിക്സിന്‍റെ ഒരു തിയറിക്കും നിര്‍വ്വചിക്കാനാവാത്ത ചൂടും സാന്ത്രതയും നിറഞ്ഞ ഒരു പിണ്ഠം.

പിന്നീടവ ഏതോകാരണത്താല്‍(?) വിസ്പോടനം സംഭവിക്കുകയും വേര്‍പെടുകയും അണുകണങ്ങളെല്ലാം വിവിധങ്ങളായി ചേര്‍ന്ന്‌ ദ്രവ്യവും പിന്നെ ഗാലക്സികളും നക്ഷ്ത്രങ്ങളും ജലവും ജന്തുജാലങ്ങളും ഉണ്ടായി..

ഖുര്‍-ആന്‍ എന്താണു പറയുന്നതു..

" ആകാശങ്ങളും ഭൂമിയും ഒട്ടിച്ഛേര്‍ന്നതായിരുന്നുവെന്നും എന്നിട്ട്‌ നാം (അല്ലാഹു) അവയെ വേര്‍പെടൂത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ... വെള്ളത്തില്‍ നിന്നും എല്ലാ ജീവ വസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ.. " (21:30)

പ്രപഞ്ചമെന്താണെന്നും അതിന്‍റെ സംവിധാനങ്ങള്‍ എന്താണെന്നും ഒരറിവുമില്ലാതിരുന്ന കാലഘട്ടത്തിലാണു 1400 കോടി വര്‍ഷം മുന്‍പ്‌ സംഭവിച്ഛ ഒരു കാര്യം 1400 വര്‍ഷം മുന്‍പു ഖുര്‍-ആന്‍ വ്യക്തമാക്കുന്നതു..

ഇവിടെ ഖുര്‍-ആന്‍ ഉപയോഗിക്കുന്ന 2 ശാസ്ത്ര സംജ്ഞകള്‍ റതക്‌ എന്നും ഫതക്‌ എന്നുമാണു..

റതക്‌ എന്നാല്‍ പരസ്പരം (ആകര്‍ഷണത്തില്‍) ഒട്ടിപ്പിടിച്ഛിരിക്കുന്നതു എന്നാണര്‍ഥം..

ശാസ്ത്രം ഇതിനെ ദ്രവ്യങ്ങളുടെയും ഊര്‍ജങ്ങളുടെയും മാസ്സ്‌ എന്ന്‌ പറയുന്നു, അതായതു പല മൂലകങ്ങളും ഒന്നിച്ഛ്‌ ചേര്‍ന്നിരിക്കുന്ന സവിശേഷമായ ഒരു 'നെബുല'യായിരുന്നു ആദി പ്രപഞ്ച രൂപം.

ഫതക്‌ എന്നാല്‍ വേര്‍പെടല്‍ .. അതായതു ഈ അനേകം കണങ്ങളുടെ വേപെടല്‍.. അതിനെ ശാസ്ത്രം ബാങ്ങ്‌ (Explosion) എന്ന്‌ വിളിക്കുന്നു..

അങ്ങനെ ഒരുപാടു വിത്യസ്തരൂപത്തിലും സ്വഭാവത്തിലും ഘടനയിലുമുള്ള മാറ്ററുകളുടെ ഒരു മിശ്രിതവും പിന്നീടുള്ള വേര്‍പെടലുമാണു പ്രപഞ്ചത്തിന്‍റെ രൂപീകരണത്തിന്‍റെയും വികാസത്തിന്‍റെയും ആരംഭമാകുന്നതു എന്നാണു ഇന്നത്തെ ശാസ്ത്രത്തിന്‍റെ എത്തിച്ഛേരലും സമര്‍ഥനവും..

ഈ പ്രതിഭാസങ്ങള്‍ സത്യനിഷേധികള്‍ കാണുന്നില്ലേ എന്നാണു ഖുര്‍-ആന്‍ ചോദിക്കുന്നതു..

തീര്‍ച്ഛയായും ഈ ബിഗ്‌-ബാങ്ങ്‌ തിയറിയുടെ പ്രയോക്താക്കളും അനുവര്‍ത്തികളും സത്യ(മത)നിഷേധികളും യുക്തിവാദികളും ഒക്കെ ചേര്‍ന്നവരാണു..

എന്നിട്ടും എന്തുകൊണ്ട്‌ ഈ അഭൌമ അറിവുകള്‍ മുന്‍പേ അറിയിച്ഛിട്ടും അവര്‍ ദൈവീകാസ്തിത്വത്തിലേക്ക്‌ മടങ്ങുന്നില്ല എന്നാണു ഖുര്‍-ആന്‍ ചോദിക്കുന്നതു..


"നിങ്ങളുടെ രക്ഷിതാവുമായി നിങ്ങള്‍ കണ്ടുമുട്ടുന്നതിനെ പറ്റി നിങ്ങള്‍ ഉറച്ഛബോധ്യമുള്ളവരായിരിക്കുന്നതിനു വേണ്ടി അവന്‍ ദ്രുഷ്ടാന്തങ്ങള്‍ വിവരിച്ഛു തരുന്നു" - (ഖുറാന്‍. 13:2)