2010, ജൂലൈ 19, തിങ്കളാഴ്‌ച


നെറ്റ് ബ്രൗസിംഗിന് ഇനി എപ്പിക്കും.
അങ്ങിനെ  ആദ്യമായി ഇന്ത്യന്‍ നിര്‍മ്മിതമായ ഒരു ബ്രൗസറും എത്തി എപിക് . മോസില്ല ഫയര്‍ഫോക്‌സ് അടിസ്ഥാനമാക്കി  പ്രവര്‍ത്തിക്കുന്ന വെബ് ബ്രൗസിംഗ് സോഫ്റ്റ് വെയറാണിത്. ഇത് ഡെവലപ് ചെയതത് ബാഗ്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചെറുകിട സോഫ്റ്റ് വെയര്‍ കമ്പനിയായ ഹിഡന്‍ റിഫ്‌ളക്‌സാണ്.
പ്രതേകതകള്‍:  -
12 ഭാഷകളില്‍ വെബ് സെര്‍ച്ച് ചെയ്യാം.
 ഇന്‍ ബിറ്റ് ആന്റി വൈറസ് സംവിധാനം ഉണ്ട്  അതുകൊണ്ട് ആന്റി വൈറസ് വേറെ വേണ്ട.
ഇമെയില്‍ തുടങ്ങിയവ സ്വന്തം ഭാഷയിലും സുഗമമായി ചെയ്യാം
അനാവിശ്യ സൈറ്റുകളെ തിരിച്ചറിയാനാകും
മറ്റ് ബ്രൗസറുകളെക്കാള്‍ 1500ലധികം സൗകര്യങ്ങളാണ് ഇതിലുള്ളത്
പ്രധാന വാര്‍ത്തകള്‍ ലഭ്യമാകുന്ന ഹോം പേജ്
സൈഡ് ബാറുകളില്‍ ഇമേജ്,വീഡിയോ.... തുടങ്ങിയ ശേഖരിക്കാനും എഡിറ്റ് ചെയ്യുവാനും സാധിക്കും.
    ഇനി വൈകിക്കേണ്ട ഇപ്പോള്‍ തന്നെ തുടങ്ങിക്കോളൂ....

  http://www.epicbrowser.com/

2010, ജൂലൈ 6, ചൊവ്വാഴ്ച

ഒരു സുഹൃത്തിന്റെ മെയില്‍ വായിച്ചപോള്‍ നല്ലതെന്ന് തോന്നി അതുകൊണ്ട് ഇവിടെ പ്രസിദ്ധീകരിക്കുന്നു

പ്രവാചക നിന്ദകന് രക്തം നല്‍കുകയോ- മഹാപാതകം????

അക്രമികളുടെ വെട്ടേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ടി.ജെ ജോസഫിന് അടിയന്തിര ശസ്ത്രക്രീയക്ക് 10 യൂണിറ്റ് ബി-പോസിറ്റീവ് രക്തം ആവശ്യം വന്നപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരി സിസ്റ്റര്‍ മേരി സ്‌റ്റെല്ല ജമാഅത്തെ ഇസ്ലാമി കൊച്ചി ഏരിയാ ഓര്‍ഗനൈസര്‍ വി.എ സലിമിനെയാണ് വിളിച്ചത്. അപ്പോള്‍തന്നെ 10 സോളിഡാരിറ്റി പ്രവര്‍ത്തകര്‍ എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ഓടിയെത്തി രക്തം നല്‍കുകയുണ്ടായി. ഇക്കാര്യം ഞാന്‍ ഫേയ്‌സ് ബുക്കില്‍ ചിലരുടെ പോസ്റ്റുകളില്‍ കമന്റായി എഴുതിയിരുന്നു. അതിനു ശേഷം എനിക്ക് പലയിടങ്ങളില്‍ നിന്നും ഭീഷണിപ്പെടുത്തുന്ന സ്വരത്തില്‍ ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. പ്രവാചകനെയും ദൈവത്തേയും നിന്ദിച്ച മനുഷ്യന് എന്തിന് രക്തം നല്‍കി എന്നതാണ് മിക്ക ഫോണുകളുടേയും ഉള്ളടക്കം. ഇനി ചില മുസ്ലിം സംഘടനകള്‍ സോളിഡാരിറ്റിയെ എതിര്‍ക്കാനുള്ള കാരണമായി ഇതും പറഞ്ഞേക്കാം. അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, സോളിഡാരിറ്റി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നത് പ്രവാചകന്‍ മുഹമ്മദ്(സ) പ്രബോധനം ചെയ്ത ഇസ്ലാമാണ്. അതുകൊണ്ടാണ് ടി.ജെ ജോസഫിന് രക്തം നല്‍കിയത്. വേണമെങ്കില്‍ ഇനിയും നല്‍കും. ആ ുടുംബത്തിന്റെ പ്രയാസത്തില്‍ കഴിയുന്നത്ര പങ്കുചേരും. നമസ്‌കരിച്ചുകൊണ്ടിരിക്കെ ഒട്ടകത്തിന്റ ചീഞ്ഞളിഞ്ഞ കുടല്‍മാല കഴുത്തില്‍ ചാര്‍ത്തിക്കൊടുത്ത നരാധമന് മാപ്പ് കൊടുത്തതാണല്ലോ മുഹമ്മദ് നബിയുടെ മാതൃക. അതിലും വലിയ ഒരു പ്രവാചക നിന്ദയൊന്നുമല്ലല്ലോ ജോസഫ് ചെയ്തത്. വി നടന്നു പോകുമ്പോള്‍ തന്റെ മുകളില്‍ നിത്യേനെ ചപ്പുചവറുകളും എച്ചിലും വലിച്ചെറിഞ്ഞ പെണ്‍കുട്ടി രോഗബാധിതയായപ്പോള്‍ അടുത്ത ചെന്ന് കണ്ണീര്‍ വാര്‍ത്ത് രോഗ ശമനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണല്ലോ കാരുണ്യത്തിന്റെ പ്രവാചകന്‍ ചെയ്തത്. അവളുടെ കൈപ്പത്തി വെട്ടിമാറ്റിയില്ലല്ലോ!. ഈ പ്രവാചകന്റെ ദര്‍ശനത്തില്‍ നിന്ന് പ്രവര്‍ത്തിക്കുനന് സോളിഡാരിറ്റിക്ക് ജോസഫിന് രക്തം നല്‍കാന്‍ മടിയില്ല. തിന്‍മയെ ഏറ്റവും നല്ല നന്‍മകൊണ്ട് നേരിട്ട് കൊടിയ ശത്രുവിനെപ്പോലും മിത്രമാക്കാനുള്ള പരിശ്രമമാണ് സോളിഡാരിറ്റിയുടേത്. എന്നോട് ഫോണില്‍ വിളിച്ച് ഒരാള്‍ പറഞ്ഞത് സോളിഡാരിറ്റി ഭീരുക്കളായതുകൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്നാണ്. കാരുണ്യവാന് മാത്രമേ ധീരനാവാന്‍ സാധിക്കുകയുള്ളൂ. ക്രൂരന്‍മാരാവുക എപ്പോഴും ഭീരുക്കളുമാണ്. വൃദ്ധയായ മാതാവിന്റെ ഭാര്യയുടെ സഹോദരിയുടെ മുനിനിലിട്ട് ഒരാളെ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് വെട്ടിക്കൊല്ലാന്‍ ശ്രമിക്കുന്നത് എന്ത് ധീരതാണ് സുഹൃത്തുക്കളേ!. അത് ചെയ്ത നിങ്ങളും ഗര്‍ഭത്തിലെ കുഞ്ഞിനെ ശൂലത്തില്‍ കുത്തിയെടുത്ത നരാധമന്‍മാരും തമ്മില്‍ എന്ത് വ്യത്യാസം? പിഞ്ച് വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് അദ്്ധ്യാപകനെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയവരും നിങ്ങളും തുല്യര്‍ തന്നെയാണ്!.

2010, ഏപ്രിൽ 6, ചൊവ്വാഴ്ച

ഡിസംബര്‍ 11ന് എസ്.ഐ.ഒ സംസ്ഥാന സമ്മേളനം മൂന്ന് സ്ഥലങ്ങളില്‍ കോഴിക്കോട്: എസ്.ഐ.ഒവിന്റെ സംസ്ഥാന സമ്മേളനം ഡിസംബര്‍ 11ന് തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ സ്ഥലങ്ങളില്‍ ഒരേസമയം നടക്കുമെന്ന് എസ്.ഐ.ഒ സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. മൂന്ന് സ്ഥലങ്ങളില്‍ ഒരേസമയം നടക്കുന്ന സംസ്ഥന സമ്മേളനം എന്ന ഏറ്റവും പുതിയ രീതി ഇതിലൂടെ കേരളത്തിന് എസ്.ഐ.ഒ പരിചയപ്പെടുത്തും. ന്യൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടായിരിക്കും മൂന്ന് സ്ഥലങ്ങളിലും ഒരേസമയം സമ്മേളനം സംഘടിപ്പിക്കുന്നത്. ഏറെ സര്‍ഗാത്മകമായ സംഭാവനകള്‍ കേരളീയസമൂഹത്തിനും വിദ്യാര്‍ഥികള്‍ക്കും നല്‍കിയ ഈ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ മറ്റൊരു അതുല്യമായ സംഭാവനയായിരിക്കും ഈ അപൂര്‍വ്വ ശൈലിയിലുള്ള അതിന്റെ സമ്മേളനം. കോഴിക്കോട് കടപ്പുറത്തും തൃശ്ശൂര്‍ ശക്തന്‍ തമ്പുരാന്‍ മൈതാനത്തും തിരുവനന്തപുരം ചന്ദ്രശേഖര്‍ സ്റേഡിയവുമായിരിക്കും കേരളത്തിലെ വിദ്യാര്‍ഥികളുടെ ചരിത്ര സംഗമത്തിന് സാക്ഷിയാവുക. മൂന്ന് സ്ഥലങ്ങളിലായി നടക്കുന്ന വിദ്യാര്‍ഥി റാലികളില്‍ അമ്പതിനായിരം പേരും സമ്മേളനത്തില്‍ ഒരുലക്ഷം പേരും പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സമ്മേളനത്തില്‍ പങ്കെടുക്കുന്ന മുഖ്യാഥിതി തിരുവനന്തപുരത്തു നിന്നും ജമാഅത്തെ ഇസ്ലാമി കേരളാ അമീര്‍ കോഴിക്കോട് നിന്നും എസ്.ഐ.ഒ സംസ്ഥാന പ്രസിഡണ്ട് തൃശൂരില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി സമ്മേളനങ്ങളെ ഒരേസമയം അഭിസംബോധന ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് കേരളത്തിന്റെ വിദ്യാഭ്യാസ ക്രമത്തെ സമഗ്രമായി വിലയിരുത്തുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്ന എജ്യുക്കേഷന്‍ കോണ്‍ഗ്രസ്, കാമ്പസുകളില്‍ രൂപപ്പെടുന്ന നവരാഷ്ട്രീയ പ്രവണതകളെ പരിചയപ്പെടുത്തുന്ന സംഗമം, സംസ്ഥാന കാമ്പസ് ജാഥ, മാഗസിന്‍ പ്രകാശനം, മെഡിക്കല്‍ പൊതുവേദി പ്രഖ്യാപനം, ഇന്റര്‍ നാഷ്ണല്‍ ഫിലിം ഫെസ്റ്വല്‍, ഷോര്‍ട്ട് ഫിലിം പ്രകാശനം, ഗാന കാസറ്റ് പ്രകാശനം, ടീന്‍സ്മീറ്റ്, ഹയര്‍സെക്കണ്ടറി കോണ്‍ഫറന്‍സ്, വെബ്പോര്‍ട്ടല്‍ പ്രകശനം, ദലിത് വിദ്യാര്‍ഥി ഐക്യദാര്‍ഢ്യ സമ്മേളനം, സെമിനാറുകള്‍ തുടങ്ങിയ നിരവധി പരിപാടികള്‍ സംഘടിപ്പിക്കും. സമ്മേളനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികളുടെ കര്‍മശേഷിയും ജനകീയ ഫണ്ടും ഉപയോഗിച്ചുള്ള 25 ലക്ഷം രൂപയുടെ സേവന പദ്ധതികള്‍ക്ക് മന്ത്രി എം.എ ബേബി തുടക്കം കുറിച്ചതായും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കേരളത്തിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 

2010, മാർച്ച് 25, വ്യാഴാഴ്‌ച

                   G{]n 22 temI `ua Zn\w :)
         “\½psS `qansb \ap¡v c£n¡mw
                        Fkv.sF.HtIcf
BtKmf Xm]\s¯çdn¨  Nne ASnkvYm\ hnhc§vÄ ChnsS hmbn¡mw
ലോക ശരാശരി താപമാന വ്യതിയാനം 1850 മുത 2006 - 1961–1990 Àjങ്ങളുമായി താരതമ്യം ചെയ്തിരിക്കുന്നു
ഭൌമോപരിതല താപ ശരാശരിയിലെ വ്യതിയാനങ്ങള് 1995 മുതല് 2004 വരെ - 1940 മുതല് 1980 വരെയുള്ള Àjങ്ങളുമായി താരതമ്യം ചെയ്തിരിക്കുന്നു
ഭൌമോപരിതലത്തിന് അടുത്തുള്ള hmbphntâbpwസമുദ്രങ്ങളുടെയു ശരാശരി താപനിലയി കഴിഞ്ഞ ഏതാനും ദശകങ്ങളായുള്ള À²നവിനെയും À²നവി തുടÀ¨യെക്കുറിച്ചുള്ള ശാസ്ത്രീയ പ്രവചനങ്ങളെയുമാണ് '''ആഗോളതാപനം''' എന്നുപറയുന്നത്.
                          കാരണങ്ങÄ
മാനുഷികപ്രവÀ¯നങ്ങÄ കൊpw മറ്റു പ്രകൃത്യാലുള്ള കാരണങ്ങള്കൊpw ഹരിതഗൃഹവാതകങ്ങളായ കാര്ബണ് ഡൈ ഓക്സൈഡ്മീഥേന്നൈട്രസ് ഓക്സൈഡ്തുടങ്ങിയവയുടെ ഭൂമിയുടെ അന്തരീക്ഷത്തിലുള്ള അളവ് വര്ദ്ധിക്കുന്നുസൂര്യനില് നിന്നും ഭൂമിയിലേക്കെത്തുന്ന ചൂടിsâ പ്രതിഫലനത്തെ  വാതകങ്ങള്തടയുകയും ഭൂമിയിലെ താപനില വര്ദ്ധിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ ദശകത്തില് ഭൌമോപരിതലത്തിനോടു ചേര്ന്നുള്ള വായൂപാളിയുടെ ശരാശരി താപനില 0.74 [±] 0.18 സെത്ഷ്യസ്,  1.3 ± 0.3ഫാരന്‍‌ഹീറ്റ് കഴിഞ്ഞനൂറ്റാണ്ടില് വര്ദ്ധിച്ചുâÀഗവണ്മെâv പാ\ ¬ ക്ലൈമറ്റ് ചേâv (.പി.സി.സിയുടെ നിഗമന പ്രകാരം, "20-ആം നൂറ്റാണ്ടിsâ മദ്ധ്യം മുതല് m ആഗോളതാപ വര്ദ്ധനയുടെ പ്രധാന കാരണം മിക്കവാറും മനുഷ്യനിര്മ്മിതമായ ഹരിതഗ്രഹ വാതകങ്ങളുടെ അളവില് m വര്ദ്ധനയാണ്,"
 ഇത് ഹരിതഗൃഹ പ്രഭാവം ചെലുത്തി അന്തരീക്ഷത്തിന്റെ പ്രതലപാളിയിലും താഴ്ന്ന പാളികളിലും ഉള്ള താപനില ഉയര്ത്തുന്നുപ്രകൃതിയിലെ സ്വാഭാവികമാറ്റങ്ങളായ സൗര വ്യതിയാനംഅഗ്നിപര്വ്വതങ്ങÄ തുടങ്ങിയവയ്ക്ക് വ്യാവസായിക കാലഘട്ടം തുടങ്ങുന്നതിനു ap¼ മുത 1950 വരെ ആഗോളതാപനത്തി ഒരുചെറിയ പങ്കുണ്ടെങ്കിലും, 1950 മുത ഇവയ്ക്ക് ഒരു ചെറിയ തണുപ്പിക്ക സ്വാധീനമാണ് അന്തരീക്ഷത്തി ഉള്ളത് പ്രാഥമിക നിഗമനങ്ങള് പ്രധാനവ്യാവസായിക രാജ്യങ്ങളിലെ ദേശീയ ശാസ്ത്ര അക്കാദമികളിലെ 30 ശാസ്ത്രജ്ഞന്മാരും വിദഗ്ദ്ധരുമെങ്കിലും അംഗീകരിച്ചിരിക്കുന്നു നിഗമനങ്ങളെനിരാകരിക്കുന്ന ഏക ശാസ്ത്രീയ സൊസൈറ്റി  അമേരിക്കന് അസോസിയേഷന് ഓഫ് പെട്രോളിയം ജിയോളജിസ്റ്റ്സ് ആണ്.
ചുരുക്കം ചിലÀ  ആഗോളതാപനത്തി  പഠനങ്ങളിലെ ചില ഭാഗങ്ങളുമായി വിയോജിക്കുന്നുമാനുഷികപ്രവര്ത്തനങ്ങÄ മൂലം 1750 മുതÂഅന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ അളവി ഗണ്യമായ വര്ദ്ധനയുണ്ടായിട്ടുണ്ട്ഫോസി ഇന്ധനങ്ങളുടെ ഉപയോഗമാണ്കാര്¬ഡയോക്സൈഡിsâ വര്ദ്ധനക്ക് കാരണമായതെങ്കി കൃഷിയോടനുബന്ധിച്ചുള്ള പ്രവര്ത്തനങ്ങളാണ് മീഥേന്നൈട്രസ് ഓക്സൈഡ് എന്നിവയുടെവര്ദ്ധനക്ക് പ്രധാനകാരണംകൃഷിസ്ഥലങ്ങളി നിന്നും കന്നുകാലികളി നിന്നും മീഥേന് ഉല്‍‌പാദിപ്പിക്കപ്പെടുന്നു v.
                          ഫലങ്ങÄ
ആഗോളതാപനത്തി  ഫലമായി ഉയര്ന്ന ചൂടി 80 ശതമാനവും ആഗിരണം ചെയ്യുന്നത് സമുദ്രങ്ങളാണ്ഇതുമൂലം സമുദ്രജലം 3000 മീറ്റÀ ആഴത്തി Âവരെ ചൂടുപിടിക്കുന്നുഇങ്ങനെ ചൂടുപിടിച്ച് വ്യാപ്തം വര്ദ്ധിക്കുന്ന ജലം സമുദ്രനിരപ്പി Â കാര്യമായ ഉയര്ച്ചക്ക് കാരണമാകുന്നുകൂടാതെ ധ്രുവങ്ങളി Â മഞ്ഞും ഹിമാനിയും(ഗ്ലേസിയര്ഉരുകുന്നതിനും ഇത് കാരണമാകുന്നു.
1961 മുത Â 2003 വരെയുള്ള കണക്കുകളനുസരിച്ച് ശരാശരി ഓരോ വര്ഷവും 1.8 മില്ലീമീറ്റര് വീതം സമുദ്രജലനിരപ്പ് ഉയരുന്നുണ്ട്. 1993 മുതല് 2003 വരെ ഇത്വളരെയധികമാണ് (ദ് ഹിന്ദു യങ് വേള്ഡ് - 2007 ഒക്ടോബര് 26 - ദില്ലി ഏഡിഷന് - താള് 1 Climes, they are a changing എന്ന തലക്കെട്ടി Â രവി ചെല്ലം എഴുതിയലേഖനം)
 മഴകാറ്റ്സമുദ്രത്തിലെ ലവണാംശം എന്നിങ്ങനെ കാലാവസ്ഥയി Â കാര്യമായ മാറ്റങ്ങള് ആഗോളതാപനം മൂലം വ്യാപകമായി കാണുന്നുകൂടാതെ ഹീറ്റ് വേവ്സ്,വെള്ളപ്പൊക്കംട്രോപ്പിക്ക ചക്രവാതങ്ങളുടെ വര്ദ്ധിച്ച തീവ്രത , കനത്ത മഴ എന്നിങ്ങനെ അതിശക്തമായ കാലാവസ്ഥാവ്യതിയാനങ്ങളും കാണുന്നു.
മനുഷ്യരടക്കമുള്ള മിക്ക ജീവജാലങ്ങള്ക്കും  കാലാവസ്ഥാമാറ്റങ്ങള് പ്രതികൂലമായാണ് ഭവിക്കുന്നത്കാലാവസ്ഥയിലുള്ള അസ്ഥിരത മിക്ക കാര്ഷികവിളകളേയുംദോഷകരമായി ബാധിക്കുന്നുസമുദ്രനിരപ്പിലുള്ള ഉയര്ച്ച തീരദേശനിവാസികളുടെ വാസസ്ഥലം അപഹരിക്കുന്നു.ഉത്ഭവസ്ഥാനത്തെ ഹിമാനികള്ഉരുകിത്തീരുന്നതിനാല് ഗംഗയടക്കമുള്ള മഹാനദികളുടെ നിലനിÂപ്പിനെത്തന്നെ ചോദ്യം ചെയ്യുന്നു.
ആഗോളതാപനത്തിന് കാരണമാകുന്ന എല്ലാ പ്രവര്ത്തനങ്ങളും മനുഷ്യന് നിര്ത്തിവച്ചാ ÂIqടിയും ഓരോ ദശാബ്ദത്തിലും 0.1 ഡിഗ്രി സെല്‍‌ഷ്യസ് ഉയര്ച്ച അടുത്തരണ്ടു ദശാബ്ദങ്ങളില് താപനിലയില് ഉണ്ടാകുമെന്ന് പഠനങ്ങള് സൂചിപ്പിക്കുന്നു
ആഗോളതാപനത്തെത്തുടര്ന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം ദരിദ്രരി Â ദരിദ്രരെയായിരിക്കും ഏറ്റവും കൂടുത Âബാധിക്കുകയെന്ന് അന്താരാഷ്ട്ര പാരിസ്ഥിതികവിദഗ്ദരടങ്ങുന്ന âÀ ഗവണ്മâv പാന ഫോര് ക്ലൈമെറ്റ് sNbv©nsâ (Intergovernmental Panel on Climate Change) പുതിയ റിപ്പോര്ട്ടി പറയുന്നു.“വികസിതരാജ്യങ്ങളിലേതുള്പ്പെടെയുള്ള ദരിദ്രനാരായണന്മാരായിരിക്കും കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങള് ഏറ്റവും അനുഭവിക്കുക” IPCC ചെയര്മാന് ശ്രീ.രാജേന്ദ്ര പചോറി അഭിപ്രായപ്പെട്ടു.
 റിപ്പോÀ«nലെ പ്രധാന sത്തലുകÄ
ആഫ്രിക്കയിലെ 75-250 ദശലക്ഷം ജനങ്ങള് 2020 ഓടെ വെള്ളമില്ലാതെ വലയും
കിഴക്ക് തെക്കുകിഴക്ക് ഏഷ്യയില് കാര്ഷിക ഉല്‍‌പ്പാദനത്തി Â 20% വര്ദ്ധനയുണ്ടാവുമെങ്കിലും,          മദ്ധ്യേഷ്യയിലും ദക്ഷിണേഷ്യയിലും ഉല്‍‌പ്പാദനം 30% വരെകുറയും
ജലസേചനത്തിനായി മഴയെ മാത്രം ആശ്രയിക്കുന്ന ആഫ്രിക്കന് രാജ്യങ്ങളിലെ കൃഷിഭൂമി 50% കുറയും
* 20-30% മൃഗങ്ങളും വൃക്ഷലതാദികളും ഒന്നോ ഒന്നരയോ ഡിഗ്രി താപവര്ദ്ധനയുണ്ടായാ Â വംശനാശം നേരിടും
മഞ്ഞുപാളികളുടെ നാശം ജലദൌര്ലഭ്യത്തിനിടയാക്കും  
                                                                           പ്രസക്തി
ആഗോളതാപനത്തിന്റെ പ്രസക്തി കണക്കിലെടുത്താണ്  അമേരിക്കയുടെ മുന് വൈസ് പ്രസിഡണ്ട് Â ഗോറിനും,ഐക്യരാഷ്ട്രസഭയുടെ âÀ ഗവണ്മâv പാഫോÀ ക്ലൈമെറ്റ് sNbv©nനും 2007-ലെ സമാധാനത്തിനുള്ള നോബ സമ്മാനം Âകിയത്ആഗോളതാപനത്തെക്കുറിച്ചുള്ള പഠനങ്ങള്ക്കുംപ്രവÀ¯നങ്ങള്ക്കുമായിരുന്നു  പുരസ്കാരം.
                   ചെയ്യാവുന്ന കാര്യങ്ങÄ
കാÀമോട്ടോÀ സൈക്കിള് മുതലായ വ്യക്തിഗതവാഹനങ്ങള്ക്കു പകരം പൊതുഗതാഗതസംവിധാനങ്ങളോ,       സൈക്കിളുകളോ ഉപയോഗപ്പെടുത്തുകഅല്ലെങ്കിÂനടക്കുക.
അത്യാവശ്യമില്ലാത്ത വൈദ്യുതോപകരണങ്ങÄ നിÀത്തിയിടുക.
മറ്റുള്ളവരെ ബോധവ¡രിക്കുക
ഇതെല്ലാം ആഗോളതാപനം കുറക്കാനായി മനുഷ്യനു ചെയ്യാന് സാധിക്കുന്ന കാര്യങ്ങളാണ്.
                   സംഘടിതപ്രവÀ¯നങ്ങÄ
സമുദ്രജലത്തില് അയേണ് Ät^റ്റ് വിതറി ÂKകളുടെ വളÀ¨ ത്വരിതപ്പെടുത്തി കാÀ_ണ് ഡയോക്സൈഡിന്റെ അളവ് കുറക്കാനുള്ള  ലോഹാഫെക്സ് എന്നഒരു പദ്ധതിക്ക് ശാസ്ത്രജ്ഞÀ രൂപം കൊടുത്തിട്ടുണ്ട്

2010, ജനുവരി 25, തിങ്കളാഴ്‌ച

മാധ്യമം

പെണ്‍കടലായി സഫാനഗര്‍; വനിതാസമ്മേളനം ഐതിഹാസികം

Monday, January 25, 2010
സഫാനഗര്‍ (കുറ്റിപ്പുറം): സഹസ്രാബ്ദങ്ങള്‍ക്കപ്പുറം മക്കയിലെ സഫാകുന്നില്‍ ദാഹജലം തേടിയലഞ്ഞ ഹാജറയുടെ വിശുദ്ധകനവുകളാവാഹിച്ച് നിത്യസത്യത്തിന്റെയും ശാക്തീകരണത്തിന്റെയും പുണ്യതീര്‍ഥം തേടി നിളാതീരത്തെ സഫാനഗറിലേക്ക് കൂലംകുത്തിയൊഴുകിയ പെണ്‍പതിനായിരങ്ങള്‍ തീര്‍ത്ത  മഹാസാഗരം കേരള വനിതാസമ്മേളനത്തെ സ്ത്രീമുന്നേറ്റചരിത്രത്തിലെ ഐതിഹാസിക അനുഭവമാക്കി. കുറ്റിപ്പുറത്തിനടുത്ത പുഴനമ്പ്രത്തെ നിളാ മണല്‍പ്പരപ്പില്‍ പരന്നൊഴുകിയ പെണ്‍കടലലകളെ സാക്ഷിനിര്‍ത്തി ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച വനിതാ സമ്മേളനം ലോകപ്രശസ്ത മാധ്യമപ്രവര്‍ത്തകയും ബ്രിട്ടനിലെ 'റെസ്പെക്ട്' പാര്‍ട്ടി നേതാവുമായ യിവോണ്‍ റിഡ്ലി  ഉദ്ഘാടനം ചെയ്തു. ഗവണ്‍മെന്റ് വിസ നിഷേധിച്ചതിനെ തുടര്‍ന്ന് ലണ്ടനില്‍ നിന്ന് വീഡിയോകോണ്‍ഫറന്‍സിലൂടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത റിഡ്ലിയുടെ വാക്കുകള്‍ സ്ത്രീലക്ഷങ്ങള്‍ ആവേശപൂര്‍വമാണ് ഏറ്റുവാങ്ങിയത്.  
'സാമൂഹികവിപ്ലവത്തിന് സ്ത്രീശക്തി' എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച സമ്മേളനം കേരളത്തിലെ വനിതാസംഘാടന ചരിത്രത്തിലെ നാഴികക്കല്ലായി മാറി. മാസങ്ങള്‍ നീണ്ട പ്രചാരണങ്ങള്‍ക്കൊടുവില്‍ ഞായറാഴ്ച നേരം പുലര്‍ന്നതോടെ തന്നെ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് സ്ത്രീകളുടെ പ്രവാഹം ആരംഭിച്ചുകഴിഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് വാഹനങ്ങള്‍ കുറ്റിപ്പുറത്തേക്കു നീങ്ങിയതോടെ ഉച്ചയോടുകൂടി തൃശൂര്‍^കോഴിക്കോട് ദേശീയപാത പ്രതിനിധിവാഹനങ്ങളെ ഉള്‍ക്കൊള്ളാനാവാതെ വീര്‍പ്പുമുട്ടി. വളണ്ടിയര്‍മാരും സംഘടനാപ്രവര്‍ത്തകരും പലയിടത്തും ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ രംഗത്തിറങ്ങി. സമ്മേളനത്തിനെത്തുന്നവരെ സ്വാഗതം ചെയ്യാന്‍ വഴിയിലുടനീളം ശനിയാഴ്ച രാത്രി മുതല്‍ തന്നെ സന്നദ്ധപ്രവര്‍ത്തകരെ വിന്യസിച്ചിരുന്നു.
വൈകുന്നേരം നാലുമണിക്ക് സമ്മേളനനടപടികള്‍ ആരംഭിച്ചു. ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം സംസ്ഥാനപ്രസിഡന്റ് കെ.കെ. ഫാത്തിമസുഹ്റ അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് പി.വി. റഹ്മാബി സമ്മേളനപ്രമേയം വിശദീകരിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി മുഖ്യപ്രഭാഷണം നടത്തി. പ്രചാരവേലകള്‍ അവഗണിച്ചുള്ള സ്ത്രീമുന്നേറ്റം കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയരംഗത്തെ പുതിയ ശുഭസൂചനയാണെന്നും മാറിവരുന്ന രാഷ്ട്രീയസാഹചര്യത്തില്‍ ഈ സംഘടിതശക്തിയെ ക്രിയാത്മകമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ജമാഅത്തെ ഇസ്ലാമി പ്രതിജ്ഞാബദ്ധമാണെന്നും പ്രസംഗകര്‍ ചൂണ്ടിക്കാട്ടി. വൈകുന്നേരം നഗരിയില്‍ സ്ത്രീലക്ഷങ്ങള്‍ അണിനിരന്ന സംഘടിത നമസ്കാരം നടന്നു. സമ്മേളനത്തിന്റെ ഭാഗമായി അമ്പതുലക്ഷത്തിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുനടത്തുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.

ഗാന്ധിജിയുടെ നാട്ടിലേക്ക് വിസ നിഷേധിച്ചത് ദുരൂഹം- യിവോണ്‍ റിഡ്ലി

Monday, January 25, 2010
സഫനഗര്‍ (കുറ്റിപ്പുറം): ഗാന്ധിജിയുടെ നാട്ടിലേക്ക് പ്രവേശം നിഷേധിച്ചതില്‍ ദുരൂഹതയുണ്ടെന്ന് പ്രശസ്ത ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ യിവോണ്‍ റിഡ്ലി. കുറ്റിപ്പുറം സ്വഫനഗറില്‍ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച കേരള വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യാ ഗവണ്‍മെന്റ് വിസ നിഷേധിച്ചതിനാല്‍ ലണ്ടനിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ഉദ്ഘാടനം.

ആത്മീയ^ഭൌതിക മേഖലകളില്‍ മുസ്ലിം സ്ത്രീകള്‍ വ്യക്തി മുദ്ര പതിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ഒരു ശക്തിക്കും തടയാനാകാത്ത വിധം പെണ്‍കരുത്ത് വളര്‍ന്നു വരികയാണെന്നും റിഡ്ലി അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ അവരവരുടെ ശക്തി തിരിച്ചറിഞ്ഞ് കര്‍മ പ്രവര്‍ത്തനങ്ങളിലേക്കിറങ്ങണം. ഫലസ്തീനിലേക്ക് നടന്ന ഗാസ മാര്‍ച്ചില്‍ നിരവധി സ്ത്രീകളെ അണിനിരത്താന്‍ താന്‍ മുന്നിലുണ്ടായിരുന്നു. സാമ്രാജ്യത്വ ഭീഷണി ലോകം മുഴുവന്‍ വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. കാലഘട്ടത്തിന്റെ വെല്ലുവിളികളെ തിരിച്ചറിയാന്‍ സ്ത്രീകള്‍ സംഘടിതമായി മുന്നോട്ടു വരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എ. റഹ്മത്തുന്നീസ പ്രസംഗം പരിഭാഷപ്പെടുത്തി.

ഈ നൂറ്റാണ്ട് ഇസ്ലാമിന്റെ ഉണര്‍വിന്റെ കാലമാണെന്നും മുസ്ലിം സ്ത്രീകള്‍ ഉണര്‍ന്നു കഴിഞ്ഞുവെന്നതിന്റെ തെളിവാണ് സമ്മേളനത്തിലെ വര്‍ധിച്ച സ്ത്രീ പങ്കാളിത്തമെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. ഇന്ന് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത് ഇസ്ലാമിനെ കുറിച്ചാണ്. എന്നാല്‍ അതിന്റെ വക്താക്കളെ ഭീകരവാദികളും തീവ്രവാദികളുമാക്കി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. സാമ്രാജ്യത്വ ശക്തികളാണ് ഇതിന് പിന്നില്‍. അവര്‍ പ്രചരിപ്പിക്കുന്ന മുഖമല്ല ഇസ്ലാമിന്റേത് എന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ത്രീസംവരണം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സ്ത്രീകള്‍ മുന്നോട്ടുവരണമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പ്രസിഡന്റ് കെ.കെ. ഫാത്തിമ സുഹറ പറഞ്ഞു. കച്ചവട തന്ത്രങ്ങള്‍ക്കും ഉപഭോഗ സംസ്കാരത്തിനും എതിരെ സ്വന്തം സംസ്കാരം ഉയര്‍ത്തിപ്പിടിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മുസ്ലിം സ്ത്രീകളെ ചൂഷണം ചെയ്യാന്‍ വ്യക്തി നിയമം മറയാക്കുന്ന തല്‍പര കക്ഷികള്‍ക്കെതിരെ സമുദായ നേതൃത്വം ജാഗരൂകമാകണം. ദുരുപയോഗങ്ങള്‍ക്ക് പഴുതില്ലാത്ത വിധം വ്യക്തി നിയമം ഭദ്രമായ രീതിയില്‍ പുനഃക്രോഡീകരിക്കാന്‍ പണ്ഡിതന്‍മാര്‍ രംഗത്ത് വരണം. കുടുംബത്തോടുള്ള ബാധ്യതയില്‍ നിന്ന് മാറി നില്‍ക്കാതെ സാമൂഹിക രാഷ്ട്രീയ രംഗത്ത് ക്രിയാത്മക ഇടപെടലുകള്‍ നടത്താന്‍ സ്ത്രീകള്‍ രംഗത്ത് വരണമെന്നും അവര്‍ പറഞ്ഞു.

സംവരണം കൂടുതല്‍ അര്‍ഥവത്താക്കി മാറ്റുന്നതിന് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി ഉപസംവരണം ഏര്‍പ്പെടുത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഖുര്‍ആന്റെയും പ്രവാചകചര്യയുടെയും ആത്മാവിനും ചൈതന്യത്തിനുമൊത്ത് ഇസ്ലാമിന്റെ നൈതിക മനുഷ്യാവകാശ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന തരത്തില്‍ മുസ്ലിം വ്യക്തി നിയമം പുനഃക്രോഡീകരിക്കണം. വിവാഹത്തോടനുബന്ധിച്ച് നിലനില്‍ക്കുന്ന അനാചാരങ്ങള്‍ക്കെതിരെ ശക്തമായി രംഗത്ത് വരണം. സ്വന്തം മകനിലൂടെയും സഹോദരനിലൂടെയും കര്‍മ മാതൃകകള്‍ സൃഷ്ടിച്ച് സ്ത്രീധന വിരുദ്ധ പോരാട്ടത്തില്‍ പങ്കുചേരണെന്നും മറ്റ് രണ്ട് പ്രമേയങ്ങളില്‍ ആവശ്യപ്പെട്ടു. സംസ്ഥാന സമിതി അംഗങ്ങളായ എച്ച്. നുസ്റത്ത്, പ്യാരിജാന്‍, പി.സുബൈദ എന്നിവര്‍ പ്രമേയങ്ങളവതരിപ്പിച്ചു.

ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം അഖിലേന്ത്യാ പ്രസിഡന്റ് അത്വിയ്യ സിദ്ധീഖി, സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. റഹ്മാബി, സല്‍മാ യാഖൂബ്, പാര്‍വതി പവനന്‍, വനിതാ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ്, ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം സംസ്ഥാന സമിതി അംഗങ്ങളായ കെ.കെ. സഫിയ ശറഫിയ്യ, സൌദ പടന്ന, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് കെ.കെ. റഹീന തുടങ്ങിയവര്‍ സംസാരിച്ചു. റസ്ലി ചേന്ദമംഗല്ലൂര്‍ ഖിറാഅത്ത് നടത്തി. സംസ്ഥാന സെക്രട്ടറി ആര്‍.സി. സാബിറ സ്വാഗതം പറഞ്ഞു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഇ.സി. ആയിഷ സമാപന പ്രസംഗം നടത്തി