2011, ഏപ്രിൽ 4, തിങ്കളാഴ്‌ച



മലയാളം ബ്ലോഗ് തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കേരളാ ബ്ലോഗ് അക്കാദമി പുറത്തിറക്കിയ ഒരു ലഘുലേഖയാണിത്. ഇത് പ്രിന്റ് എടുത്ത് ഉപയോഗിക്കുകയോ ഫോര്‍വേഡ് ചെയ്യുകയോ ചെയ്യാവുന്നതാണ്‌


ബ്ലോഗേഴ്‌സ മീറ്റ്‌



ബ്ലോഗുകളും,ഫേസ്‌ബുക്ക്,ട്വിറ്റര്‍,ബസ്സ്... തുടങ്ങിയ ഇന്റെര്‍നെറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കുകളും സമൂഹത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം നേടിക്കൊണ്ടിരിക്കുകയാണല്ലോ. ഈ സൈബര്‍ മാധ്യമം സമൂഹത്തിന്റെ അഭിപ്രായ രൂപീകരണത്തില്‍ മറ്റൊരു മാധ്യമത്തിനും കഴിയാത്ത വിധം ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റേയും വേദിയായി മാറിക്കൊണ്ടിരിക്കുന്നു. ഇന്റെര്‍നെറ്റ് സാക്ഷരത വോട്ടവകാശം പോലെ ജനങ്ങളുടെ പ്രധാന ആവശ്യമായിക്കൊണ്ടിരിക്കുകയാണ്. പരിഷ്കൃത സമൂഹത്തിന്റെ ദൈനംദിന പ്രവര്‍ത്തികളെല്ലാം ഇന്റെര്‍നെറ്റുമായി ബന്ധപ്പെട്ട് നിവര്‍ത്തിക്കേണ്ടതായി വന്നുതുടങ്ങിയിരിക്കുന്നു.

ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ നെറ്റ് ഉപയോക്താക്കള്‍, അവര്‍ ബ്ലോഗര്‍മാരായാലും മറ്റു സോഷ്യല്‍ നെറ്റ്വര്‍ക്ക് ഉപയോക്താക്കളോ വെറും ഈ മെയില്‍ മാത്രം ഉപയോഗിക്കുന്നവരായാലും ഇടക്ക് ഒത്തുകൂടേണ്ടതും , ഈ മാധ്യമത്തിന്റെ വികസനത്തിനു വേണ്ടിയും പ്രചാരത്തിനു വേണ്ടിയും പരസ്പ്പരം സഹകരിക്കേണ്ടതും സമൂഹത്തിന്റെ ജനാധിപത്യപരമായ വികാസത്തിനും പുരോഗതിക്കും അവശ്യമായിരിക്കുന്നു. 2011 ഏപ്രില്‍ 17 ന് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ കുറച്ചു ബ്ലോഗര്‍മാരുടെ ആത്മാര്‍ത്ഥമായ ശ്രമഫലമായി ഒരു ബ്ലോഗ് മീറ്റ് സംഘടിപ്പിക്കപ്പെടുകയാണ്. ഇതുവരെ സംഘടിപ്പിക്കപ്പെട്ട ബ്ലോഗ് മീറ്റുകളില്‍ നിന്നും വ്യത്യസ്തമായി ബ്ലോഗുകളുടെ വളര്‍ച്ചയെ രേഖപ്പെടുത്തുന്നതും പരിചയപ്പെടുത്തുന്നതുമായ ഒരു സ്മരണികയും, പുസ്തക പ്രകാശനങ്ങളും, ചിത്രപ്രദര്‍ശനവുമെല്ലാം ബ്ലോഗ് മീറ്റില്‍ ഉള്‍പ്പെടുത്തിയതായറിയുന്നു.

കേരളത്തില്‍ ബ്ലോഗുകളുടെ ചരിത്രത്തില്‍ പ്രധാന ചുവടുവയ്പ്പായി കണക്കാക്കാവുന്ന തിരൂര്‍ തുഞ്ചന്‍ പറമ്പ് ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാന്‍ ബ്ലോഗര്‍മാരും മറ്റു സോഷ്യല്‍ നെറ്റ്വര്‍ക്ക് ഉപയോക്ത്താക്കളും ആവതും ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. തിരൂര്‍ ബ്ലോഗ് മീറ്റില്‍ പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും സംഘാടകരെ നേരില്‍ ബന്ധപ്പെടുക.

കോണ്ടാക്ട് ചെയ്യാനുള്ള ഫോണ്‍ നമ്പറുകള്‍:

1. കൊട്ടോട്ടിക്കാരന്‍ 9288000088 (kottotty@gmail.com)
2. നന്ദു 9995635557 (nandu.blogger@gmail.com)
3. ഡോ. ആര്‍ കെ തിരൂര്‍ 9447408387 (drratheeshkumar@gmail.com)
4. തോന്ന്യാസി 9447891614
ഇതുമായി ബന്ധപ്പെട്ട ബ്ലോഗ് പോസ്റ്റുകളിലേക്കുള്ള ലിങ്കുകള്‍ താഴെ കൊടുക്കുന്നു:

1)തുഞ്ചന്‍പറമ്പ് ബ്ലോഗേഴ്‌സ് മീറ്റ്

2)...കഥയ മമ കഥയ മമ കഥകളതിസാദരം.-ഡോ.ആര്‍.കെ.തിരൂര്‍

3)മീറ്റ്: സ്ഥലവും തീയതിയും തീരുമാനിച്ചു.-കൊട്ടോട്ടിക്കാരന്‍

4)തിരൂര്‍ തുഞ്ചന്‍‌പറമ്പിലെ ചില പടംസ്-കൊട്ടോട്ടിക്കാരന്‍


5)മലബാറില്‍ ഒരു ബ്ലോഗേഴ്‌സ് മീറ്റ് - ആലോചനാപോസ്റ്റ്-കൊട്ടോട്ടിക്കാരന്‍

6)തിരൂര്‍ തുഞ്ചന്‍ പറമ്പ്- ബ്ലോഗ് മീറ്റ് ആലോചന-ബ്ലോഗ് അക്കാദമി

7)ബ്ളോഗ് സുവനീർ 'തുഞ്ചൻ മീറ്റ് 2011'

2011, ജനുവരി 28, വെള്ളിയാഴ്‌ച




കലൈജ്ഞര്‍ക്കു വണക്കം!

ഒരു കാലഘട്ടത്തില്‍ തമിഴ് സിനിമകളിലെല്ലാം എം.ജി.ആര്‍ തരംഗമായിരുന്നു. തമിഴ് നാട്ടിലെ പൊതുജനങ്ങളെ മൊത്തം സിനിമയിലൂടെ  കയ്യിലെടുത്ത നേതാവാണെന്ന് എം.ജി.ആറെ പറയാം. സിനിമകളിലൂടെ അദ്ദേഹത്തിന്റെ ആശയങ്ങള്‍ പരത്തിയും സ്വയം പുകഴ്ത്തിയും അധികാരത്തിലേറിയ വ്യക്തിയാണ്. പാവങ്ങളുടെ രക്ഷകനായി അഭിനയിച്ച പല കഥാപാത്രങ്ങളിലൂടെയും എം.ജി.ആര്‍  താരാപദവിയിലേക്ക് ഉയര്‍ന്നു. ദ്രാവിഡ മുന്നേറ്റത്തിന്റെ ജിഹ്വകളായിരുന്ന എം.ജി.ആറിന്റെ സിനിമകളില്‍ പലതും. ഒന്നിനു പുറമെ മറ്റൊന്നായി ചലച്ചിത്ര വിജയങ്ങള്‍ എം.ജി.ആറിനു രാഷ്ട്രീയത്തിലേക്കുള്ള വഴിയൊരുക്കി. എന്നാല്‍ എം.ജി.ആറിന്റെ മരണശേഷം സിനിമ രംഗത്തിലേ ഇത്ര  സ്വാധീനം വേറെ ആര്‍ക്കും കിട്ടിയില്ലെന്നു പറയാം.
എന്നാല്‍ നമ്മുടെ കരുണാനിധി(അങ്ങിനെ പറയാന്‍ പറ്റില്ല, കലൈജ്ഞര്‍) ക്കു അങ്ങു കേറി അഭിനയിക്കാനൊന്നുമാവില്ല. എന്നിരുന്നാലും തമിഴമ്മാരെ സ്വാധീനിക്കാന്‍ സിനിമ രംഗം തന്നെ നല്ലതെന്നു മനസ്സിലാക്കി. തമിഴ് സിനിമാരംഗം ലൈജ്ഞര്‍ തന്നെ പിടിച്ചട
ക്കികൊണ്ടിരിക്കുകയാണെന്നു പറയാം. കലൈജ്ഞര്‍ എഴുതിയ കഥ, സിനിമ നിര്‍മ്മിക്കുന്നത് സണ്‍ ടി.വി കലാനിധി മാരന്‍(കലൈജ്ഞര്‍ സഹോദരി പുത്രന്‍). സണ്‍ നെറ്റ് വര്‍ക്കിന്റെ കുറച്ചു ചാനലുകളും റേഡിയേ ചാനലുകളും ഉണ്ട്. ഒരിക്കല്‍ മൂത്ത രണ്ടു മക്കള്‍ സണ്‍ ടി.വിയുടെ പേരില്‍ തര്‍ക്കം ഉണ്ടായപ്പോള്‍ കലൈജ്ഞര്‍ വേറെ ഒരു ചാനല്‍ ഉണ്ടാക്കി വീതിച്ചുകൊടുത്തു.(കലൈജ്ഞര്‍ ടി.വി)കൂടാതെ ദിനപത്രവും വാരികകളും ഉണ്ട്.
സിനിമ രംഗത്തിലുള്ള മിക്ക നടന്മാരെയും കലൈജ്ഞറിന്റെ കൂടെ നിര്‍ത്തിയിട്ടുണ്ട്. മാത്രമല്ല എഴുത്തുകാരെയും കവികളും  ഉണ്ട്. സ്വതന്ത്ര്യ എഴുത്തുകാര്‍ തമിഴ് നാട്ടില്‍ കുറവാണ്. (ചാരുനിവേദിതയെ പോലുള്ളവര്‍ മാത്രം) നമ്മുടെ കാപ്റ്റന്‍ സര്‍ (വിജയ് കാന്ത്) അമ്മയുടെ കൂടെയാണ്(ജയലളിത).
തമിഴകം പിടച്ചടക്കണമെങ്കില്‍ സിനിമ തന്നെ ശരണം
NB: കമല്‍ ഹാസനെ കേരളത്തില്‍ വെച്ച് നമ്മള്‍ ആദരിച്ചു. പകരം ഇന്നസെന്റിനെ തമിഴ്‌നാട്ടില്‍ ഏപ്രില്‍ ഒന്നില്‍ ആദരിക്കും.



2010, ജൂലൈ 19, തിങ്കളാഴ്‌ച


നെറ്റ് ബ്രൗസിംഗിന് ഇനി എപ്പിക്കും.
അങ്ങിനെ  ആദ്യമായി ഇന്ത്യന്‍ നിര്‍മ്മിതമായ ഒരു ബ്രൗസറും എത്തി എപിക് . മോസില്ല ഫയര്‍ഫോക്‌സ് അടിസ്ഥാനമാക്കി  പ്രവര്‍ത്തിക്കുന്ന വെബ് ബ്രൗസിംഗ് സോഫ്റ്റ് വെയറാണിത്. ഇത് ഡെവലപ് ചെയതത് ബാഗ്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചെറുകിട സോഫ്റ്റ് വെയര്‍ കമ്പനിയായ ഹിഡന്‍ റിഫ്‌ളക്‌സാണ്.
പ്രതേകതകള്‍:  -
12 ഭാഷകളില്‍ വെബ് സെര്‍ച്ച് ചെയ്യാം.
 ഇന്‍ ബിറ്റ് ആന്റി വൈറസ് സംവിധാനം ഉണ്ട്  അതുകൊണ്ട് ആന്റി വൈറസ് വേറെ വേണ്ട.
ഇമെയില്‍ തുടങ്ങിയവ സ്വന്തം ഭാഷയിലും സുഗമമായി ചെയ്യാം
അനാവിശ്യ സൈറ്റുകളെ തിരിച്ചറിയാനാകും
മറ്റ് ബ്രൗസറുകളെക്കാള്‍ 1500ലധികം സൗകര്യങ്ങളാണ് ഇതിലുള്ളത്
പ്രധാന വാര്‍ത്തകള്‍ ലഭ്യമാകുന്ന ഹോം പേജ്
സൈഡ് ബാറുകളില്‍ ഇമേജ്,വീഡിയോ.... തുടങ്ങിയ ശേഖരിക്കാനും എഡിറ്റ് ചെയ്യുവാനും സാധിക്കും.
    ഇനി വൈകിക്കേണ്ട ഇപ്പോള്‍ തന്നെ തുടങ്ങിക്കോളൂ....

  http://www.epicbrowser.com/

2010, ജൂലൈ 6, ചൊവ്വാഴ്ച

ഒരു സുഹൃത്തിന്റെ മെയില്‍ വായിച്ചപോള്‍ നല്ലതെന്ന് തോന്നി അതുകൊണ്ട് ഇവിടെ പ്രസിദ്ധീകരിക്കുന്നു

പ്രവാചക നിന്ദകന് രക്തം നല്‍കുകയോ- മഹാപാതകം????

അക്രമികളുടെ വെട്ടേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ടി.ജെ ജോസഫിന് അടിയന്തിര ശസ്ത്രക്രീയക്ക് 10 യൂണിറ്റ് ബി-പോസിറ്റീവ് രക്തം ആവശ്യം വന്നപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരി സിസ്റ്റര്‍ മേരി സ്‌റ്റെല്ല ജമാഅത്തെ ഇസ്ലാമി കൊച്ചി ഏരിയാ ഓര്‍ഗനൈസര്‍ വി.എ സലിമിനെയാണ് വിളിച്ചത്. അപ്പോള്‍തന്നെ 10 സോളിഡാരിറ്റി പ്രവര്‍ത്തകര്‍ എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ഓടിയെത്തി രക്തം നല്‍കുകയുണ്ടായി. ഇക്കാര്യം ഞാന്‍ ഫേയ്‌സ് ബുക്കില്‍ ചിലരുടെ പോസ്റ്റുകളില്‍ കമന്റായി എഴുതിയിരുന്നു. അതിനു ശേഷം എനിക്ക് പലയിടങ്ങളില്‍ നിന്നും ഭീഷണിപ്പെടുത്തുന്ന സ്വരത്തില്‍ ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. പ്രവാചകനെയും ദൈവത്തേയും നിന്ദിച്ച മനുഷ്യന് എന്തിന് രക്തം നല്‍കി എന്നതാണ് മിക്ക ഫോണുകളുടേയും ഉള്ളടക്കം. ഇനി ചില മുസ്ലിം സംഘടനകള്‍ സോളിഡാരിറ്റിയെ എതിര്‍ക്കാനുള്ള കാരണമായി ഇതും പറഞ്ഞേക്കാം. അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, സോളിഡാരിറ്റി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നത് പ്രവാചകന്‍ മുഹമ്മദ്(സ) പ്രബോധനം ചെയ്ത ഇസ്ലാമാണ്. അതുകൊണ്ടാണ് ടി.ജെ ജോസഫിന് രക്തം നല്‍കിയത്. വേണമെങ്കില്‍ ഇനിയും നല്‍കും. ആ ുടുംബത്തിന്റെ പ്രയാസത്തില്‍ കഴിയുന്നത്ര പങ്കുചേരും. നമസ്‌കരിച്ചുകൊണ്ടിരിക്കെ ഒട്ടകത്തിന്റ ചീഞ്ഞളിഞ്ഞ കുടല്‍മാല കഴുത്തില്‍ ചാര്‍ത്തിക്കൊടുത്ത നരാധമന് മാപ്പ് കൊടുത്തതാണല്ലോ മുഹമ്മദ് നബിയുടെ മാതൃക. അതിലും വലിയ ഒരു പ്രവാചക നിന്ദയൊന്നുമല്ലല്ലോ ജോസഫ് ചെയ്തത്. വി നടന്നു പോകുമ്പോള്‍ തന്റെ മുകളില്‍ നിത്യേനെ ചപ്പുചവറുകളും എച്ചിലും വലിച്ചെറിഞ്ഞ പെണ്‍കുട്ടി രോഗബാധിതയായപ്പോള്‍ അടുത്ത ചെന്ന് കണ്ണീര്‍ വാര്‍ത്ത് രോഗ ശമനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണല്ലോ കാരുണ്യത്തിന്റെ പ്രവാചകന്‍ ചെയ്തത്. അവളുടെ കൈപ്പത്തി വെട്ടിമാറ്റിയില്ലല്ലോ!. ഈ പ്രവാചകന്റെ ദര്‍ശനത്തില്‍ നിന്ന് പ്രവര്‍ത്തിക്കുനന് സോളിഡാരിറ്റിക്ക് ജോസഫിന് രക്തം നല്‍കാന്‍ മടിയില്ല. തിന്‍മയെ ഏറ്റവും നല്ല നന്‍മകൊണ്ട് നേരിട്ട് കൊടിയ ശത്രുവിനെപ്പോലും മിത്രമാക്കാനുള്ള പരിശ്രമമാണ് സോളിഡാരിറ്റിയുടേത്. എന്നോട് ഫോണില്‍ വിളിച്ച് ഒരാള്‍ പറഞ്ഞത് സോളിഡാരിറ്റി ഭീരുക്കളായതുകൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്നാണ്. കാരുണ്യവാന് മാത്രമേ ധീരനാവാന്‍ സാധിക്കുകയുള്ളൂ. ക്രൂരന്‍മാരാവുക എപ്പോഴും ഭീരുക്കളുമാണ്. വൃദ്ധയായ മാതാവിന്റെ ഭാര്യയുടെ സഹോദരിയുടെ മുനിനിലിട്ട് ഒരാളെ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് വെട്ടിക്കൊല്ലാന്‍ ശ്രമിക്കുന്നത് എന്ത് ധീരതാണ് സുഹൃത്തുക്കളേ!. അത് ചെയ്ത നിങ്ങളും ഗര്‍ഭത്തിലെ കുഞ്ഞിനെ ശൂലത്തില്‍ കുത്തിയെടുത്ത നരാധമന്‍മാരും തമ്മില്‍ എന്ത് വ്യത്യാസം? പിഞ്ച് വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് അദ്്ധ്യാപകനെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയവരും നിങ്ങളും തുല്യര്‍ തന്നെയാണ്!.