2009, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

സുന്നി ചാനല്‍ വരുന്നു

സുന്നി ചാനല്‍ വരുന്നു, പേര് “ദര്‍ശന”

Posted by dhanya - 23/10/09 at 01:10 pm sunniമലപ്പുറം: രാഷ്ട്രീയ പാര്‍ട്ടികളും മതവിഭാഗങ്ങളും ചാനല്‍ തുങ്ങുന്നത് പുതിയ കാര്യമൊന്നുമല്ല. കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റിനും (ജനകീയ ചാനലെന്ന് പേരെങ്കിലും പാര്‍ട്ടി തന്നെ മുഖ്യം) സ്വന്തമായി മലയാളം ചാനലുണ്ട്. പല ചെറുകിട രാഷ്ട്രീയപാര്‍ട്ടികളും ചാനല്‍ തുടങ്ങുന്നുവെന്ന് അടുത്തകാലത്ത് ഭീഷണി മുഴക്കിയിട്ടുമുണ്ട്.
ഇവര്‍ക്കുപുറമെ വന്‍വ്യവസായികളും സാമ്പത്തികലാഭം ലക്ഷ്യം വച്ച് ചാനല്‍ രംഗത്തേയ്ക്കിറങ്ങുന്നുണ്ട്. ഇതിനുളള ഏറ്റവും നല്ല ഉദാഹരണമാണ് റിലയന്‍സ്‌ കമ്മ്യൂണിക്കേഷന്‍സിന്റെ ഉപസ്ഥാപനമായ റിലയന്‍സ്‌ ബിഗ്‌ ടിവിയുടെ മലയാളം ചാനല്‍ രംഗത്തേയ്ക്കുണ്ടായ ചുവടുവെപ്പ്.
എന്നാല്‍ ഇവിടെ കാര്യം അതിലും ശ്രദ്ധേയമാണ്. അതായത് ഒരു രാഷ്ട്രീയപാര്‍ട്ടിയല്ല മതവിഭാഗമാണ് ചാനല്‍ വിപ്ലവത്തിന് ഒരുങ്ങുന്നത്. ക്രിസ്ത്യന്‍ മതവിഭാഗക്കാരാണ് ‍ മതപ്രചാരണം മാത്രം ലക്ഷ്യമാക്കി ആദ്യമായി മലയാളത്തില്‍ ചാനല്‍ തുടങ്ങിയത്. അതിന്‍റെ ചുവടുപിടിച്ച് ഇതാ മറ്റൊരു ചാനല്‍ കൂടി സുന്നി ചാനല്‍ . പക്ഷെ ഒരുകാര്യം ചാനലില്‍ മതപ്രഭാഷണങ്ങളായിരിക്കില്ല മറിച്ച് വിനോദ പരിപാടികളായിരിക്കും ഉണ്ടാവുകയെന്നണ്  സൂചന.
“ദര്‍ശന” എന്നാണ് ചാനലിന് നല്‍കിയിരിക്കുന്ന പേര്. പാണക്കാട് മുഹമ്മദലി ശിഹാബ്തങ്ങളുടെ ഇളയസഹോദരനും സമസ്തകേരള സുന്നിസ്റ്റുഡന്റ്സ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റും മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റുമായ സാദിഖലി ശിഹാബ് തങ്ങളാണ് പുതിയ ‘ദര്‍ശന’ ചാനലിന്റെ ചെയര്‍മാന്‍.
ഗള്‍ഫ് മലയാളികളുടെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തനം തുടങ്ങാനിരിക്കുന്ന ചാനലിന്‍റെ അണിയറ പ്രവര്‍ത്തകരെല്ലാം സുന്നി വിഭാഗക്കാരാണ്. എന്നാല്‍ ചാനല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് സത്യധാര കമ്മ്യൂണിക്കേഷന്‍സിന്‍റെ പേരിലാണ്.
കേരളത്തില്‍ ചെറുകിട രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ചാനല്‍കിടമത്സരത്തിലേയ്ക്ക് കടന്നുവരുന്ന സന്ദര്‍ഭത്തിലാണ് സുന്നി പ്രവര്‍ത്തകരും വിനോദ ചാനലെന്ന പുതിയ സംരംഭവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. സിനിമയും വിനോദവും ചാനല്‍ സംഘാടകര്‍ക്ക് ഹറാമാണെന്നാണ് വെപ്പ്. എന്നാല്‍ മലയാളികളുടെ ഏറ്റവും വലിയ വിനോദമായ സിനിമയെ സിനിമാ വിരോദ്ധികള്‍ ചാനലിന്‍റെ വിനോദ പരിപാടികളുടെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുമോ ആവോ.
ചാനലില്‍ പ്രത്യക്ഷപ്പെടുന്നത് വിനോദം മാത്രമാണെങ്കില്‍ എല്ലാ കുപ്രചരണങ്ങള്‍ക്കുമുളള മറുപടിയായിരിക്കും “ദര്‍ശന” വിനോദ ചാനല്‍ . വിനോദപരിപാടികള്‍ക്കു വേണ്ടിയാണെങ്കിലും പൂര്‍ണ്ണമായി വിനോദം മാത്രമാണ് ചാനലില്‍ പ്രത്യക്ഷപ്പെടുകയെന്ന് ഉറപ്പു പറയാനായിട്ടില്ല.
വിനോദത്തിനൊപ്പം പുട്ടിന് തേങ്ങയിടുന്നപോലെ  ഇടയ്ക്കിടെ മതപ്രചരണവും മറ്റും  ചാനലില്‍ നടക്കാനും സാധ്യതയുണ്ട്. എന്തായാലും കാലം ചെല്ലുമ്പോള്‍ പര്‍ദ്ദയണിഞ്ഞ കളിശബ്ദങ്ങളും ചാനലില്‍ തെളിയുമോ എന്ന് കണ്ടറിയാം.

1 അഭിപ്രായം: