2009 ഒക്‌ടോബർ 29, വ്യാഴാഴ്‌ച

സ്ടുടെന്റ്റ്‌ സുവിധയും ഞാനും

                                  
സ്ടുടെന്റ്റ്‌ സുവിധ ഇറങ്ങിയ സമയം അന്നു ഞാന്‍ മൊബൈല് ഉപയോഗിച്ചിരുന്നില്ല.പിന്നെ എന്തു വന്നാലും ബി എസ്.എന്‍ എല് ഉപയോഗിക്കില്ല എന്ന നിലപാടില് നില്ക്കുന്ന ആളായിരുന്നു കാരണം അതില് ഓഫറുകള് വരുന്നില്ല എന്നതാണ് .അപ്പോഴതാ കേള്ക്കുന്നു
സ്ടുടെന്റ്റ്‌ സുവിധാ ,2000 എസ്.എം.ഫ്രീ കോള് ചാര്‍ജ്ജ് 49 പൈസ ... ഇക്കാര്യം കൂട്ടുകാരനായ സുലൈമാനാണ് എന്നോട് പറഞ്ഞത് .അവന്‍ എന്‍റെ മുന്നില് വച്ചു തന്നെ രണ്ടു തവണ വിളിച്ചു ഈ സ്കീമിനെ കുറിച്ച് മനസിലായി.അങ്ങനെ മൊബൈല് ഉപയോഗിക്കാത്ത എനികു തന്നെ സിം എടുക്കണമെന്ന്  ആഗ്രഹമായി. സിം നാട്ടിലെവിടെയും ഇല്ല.10 കി.മി പോയി ആലത്തുരില് തന്നെ പോകണം.അങ്ങനെ കോളേജ്ജില് നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോകുന്പോള് സുലൈമാനെയും കൂട്ടി പോയി.സര്‍ട്ടിഫിക്കറ്റ് വാങ്ങി.സിം കിട്ടുന്നതിനെ കുറിച്ച് ബി.എസ്.എന്‍.എല് ഓഫീസില് പോയി. അപ്പോഴേക്കും അവിടെ സിം കഴീഞ്ഞു.വേറെ ഒരു സെന്റ്റും പറഞ്ഞു തന്നു.അത് തിരഞ്ഞുപിടിച്ചു.കോളേജ്ജ് കാര്‍ഡ്,എസ്.എസ്.എല്, സി ബുക്ക് ഇതിന്റെ അറ്റസ്റ്റ് ചെയ്തതൊക്കെ വേണമെന്ന് പറഞ്ഞു.അടുത്ത ദിവസം വേറെ ഒരു കൂട്ടുകാരന്റെ അടുത്ത് സംസാരിച്ച് ഒരു ഫോണ് തത്കാലം ശരിയാക്കി.പിന്നീട് തിരിച്ചുതരാം എന്ന കണ്ടീഷനില്. കോളേജില് നിന്ന് ഇറങ്ങുന്പോള് ഉള്ള ഐ.ഡി കാര്‍ഡ് വര്‍ഷം മാറ്റി.അതു കൊണ്ടു പോയി ക്രിഷി ഭവന്,പഞ്ചായത്താശുപത്രി എന്നിവിടങ്ങളില് കറങ്ങി അവസാനം അറ്റസ്റ്റേഷന് ചെയ്തു.അങ്ങനെ ആലത്തൂരില് പോയി വാപ്പയുടെ ഒരു ഒപ്പും ഇട്ടു സിം എടുത്തു.ഒരു ദിവസം കഴിഞ്ഞപ്പോള് സിം ആക്ടീവായി എസ്.എം.എസ് അയച്ചു തുടങ്ങി.
      കുറച്ചു ദിവസം കഴിഞ്ഞപ്പോള് കൂട്ടുകാരന്‍ മൊബൈല് ചോദിച്ചു.മൊബൈല് കൊടുക്കേണ്ടി വന്നു.വീട്ടുകാര്‍ സിം കാന്സല് ചെയ്യാന് പറഞ്ഞു(അതിന് വേറെ ഒരു കാര്യവും ഉണ്ട്.എന്നാല് അത് ഞാന് ചെയ്തില്ല. പിന്നീട് ജോലിയൊക്കെ കിട്ടി മൊബൈല് ഒന്ന് തരപ്പെടുത്തി വീണ്ടു സിം ഉപയോഗിച്ചു.
 ജോലി സ്ഥലമായ കോഴിക്കോട് മാവൂര്‍ റോഡിലൂടെ നടക്കുന്പോള് ഒരു ചെറിയ കടയില് എഴുതി വെച്ചിരിക്കുന്നു സ്ടുടെന്റ്റ്‌ സുവിധ സിം ഇവിടെ കിട്ടും!!!!.......
എന്തെര്ത് കാലം പോയ പോക്കെ?

2009 ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

സുന്നി ചാനല്‍ വരുന്നു

സുന്നി ചാനല്‍ വരുന്നു, പേര് “ദര്‍ശന”

Posted by dhanya - 23/10/09 at 01:10 pm sunniമലപ്പുറം: രാഷ്ട്രീയ പാര്‍ട്ടികളും മതവിഭാഗങ്ങളും ചാനല്‍ തുങ്ങുന്നത് പുതിയ കാര്യമൊന്നുമല്ല. കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റിനും (ജനകീയ ചാനലെന്ന് പേരെങ്കിലും പാര്‍ട്ടി തന്നെ മുഖ്യം) സ്വന്തമായി മലയാളം ചാനലുണ്ട്. പല ചെറുകിട രാഷ്ട്രീയപാര്‍ട്ടികളും ചാനല്‍ തുടങ്ങുന്നുവെന്ന് അടുത്തകാലത്ത് ഭീഷണി മുഴക്കിയിട്ടുമുണ്ട്.
ഇവര്‍ക്കുപുറമെ വന്‍വ്യവസായികളും സാമ്പത്തികലാഭം ലക്ഷ്യം വച്ച് ചാനല്‍ രംഗത്തേയ്ക്കിറങ്ങുന്നുണ്ട്. ഇതിനുളള ഏറ്റവും നല്ല ഉദാഹരണമാണ് റിലയന്‍സ്‌ കമ്മ്യൂണിക്കേഷന്‍സിന്റെ ഉപസ്ഥാപനമായ റിലയന്‍സ്‌ ബിഗ്‌ ടിവിയുടെ മലയാളം ചാനല്‍ രംഗത്തേയ്ക്കുണ്ടായ ചുവടുവെപ്പ്.
എന്നാല്‍ ഇവിടെ കാര്യം അതിലും ശ്രദ്ധേയമാണ്. അതായത് ഒരു രാഷ്ട്രീയപാര്‍ട്ടിയല്ല മതവിഭാഗമാണ് ചാനല്‍ വിപ്ലവത്തിന് ഒരുങ്ങുന്നത്. ക്രിസ്ത്യന്‍ മതവിഭാഗക്കാരാണ് ‍ മതപ്രചാരണം മാത്രം ലക്ഷ്യമാക്കി ആദ്യമായി മലയാളത്തില്‍ ചാനല്‍ തുടങ്ങിയത്. അതിന്‍റെ ചുവടുപിടിച്ച് ഇതാ മറ്റൊരു ചാനല്‍ കൂടി സുന്നി ചാനല്‍ . പക്ഷെ ഒരുകാര്യം ചാനലില്‍ മതപ്രഭാഷണങ്ങളായിരിക്കില്ല മറിച്ച് വിനോദ പരിപാടികളായിരിക്കും ഉണ്ടാവുകയെന്നണ്  സൂചന.
“ദര്‍ശന” എന്നാണ് ചാനലിന് നല്‍കിയിരിക്കുന്ന പേര്. പാണക്കാട് മുഹമ്മദലി ശിഹാബ്തങ്ങളുടെ ഇളയസഹോദരനും സമസ്തകേരള സുന്നിസ്റ്റുഡന്റ്സ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റും മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റുമായ സാദിഖലി ശിഹാബ് തങ്ങളാണ് പുതിയ ‘ദര്‍ശന’ ചാനലിന്റെ ചെയര്‍മാന്‍.
ഗള്‍ഫ് മലയാളികളുടെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തനം തുടങ്ങാനിരിക്കുന്ന ചാനലിന്‍റെ അണിയറ പ്രവര്‍ത്തകരെല്ലാം സുന്നി വിഭാഗക്കാരാണ്. എന്നാല്‍ ചാനല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് സത്യധാര കമ്മ്യൂണിക്കേഷന്‍സിന്‍റെ പേരിലാണ്.
കേരളത്തില്‍ ചെറുകിട രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ചാനല്‍കിടമത്സരത്തിലേയ്ക്ക് കടന്നുവരുന്ന സന്ദര്‍ഭത്തിലാണ് സുന്നി പ്രവര്‍ത്തകരും വിനോദ ചാനലെന്ന പുതിയ സംരംഭവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. സിനിമയും വിനോദവും ചാനല്‍ സംഘാടകര്‍ക്ക് ഹറാമാണെന്നാണ് വെപ്പ്. എന്നാല്‍ മലയാളികളുടെ ഏറ്റവും വലിയ വിനോദമായ സിനിമയെ സിനിമാ വിരോദ്ധികള്‍ ചാനലിന്‍റെ വിനോദ പരിപാടികളുടെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുമോ ആവോ.
ചാനലില്‍ പ്രത്യക്ഷപ്പെടുന്നത് വിനോദം മാത്രമാണെങ്കില്‍ എല്ലാ കുപ്രചരണങ്ങള്‍ക്കുമുളള മറുപടിയായിരിക്കും “ദര്‍ശന” വിനോദ ചാനല്‍ . വിനോദപരിപാടികള്‍ക്കു വേണ്ടിയാണെങ്കിലും പൂര്‍ണ്ണമായി വിനോദം മാത്രമാണ് ചാനലില്‍ പ്രത്യക്ഷപ്പെടുകയെന്ന് ഉറപ്പു പറയാനായിട്ടില്ല.
വിനോദത്തിനൊപ്പം പുട്ടിന് തേങ്ങയിടുന്നപോലെ  ഇടയ്ക്കിടെ മതപ്രചരണവും മറ്റും  ചാനലില്‍ നടക്കാനും സാധ്യതയുണ്ട്. എന്തായാലും കാലം ചെല്ലുമ്പോള്‍ പര്‍ദ്ദയണിഞ്ഞ കളിശബ്ദങ്ങളും ചാനലില്‍ തെളിയുമോ എന്ന് കണ്ടറിയാം.

2009 ഒക്‌ടോബർ 20, ചൊവ്വാഴ്ച

ഖുറാനും ശാസ്ത്രവും


ബിഗ്‌ ബാംഗ്‌ : ശാസ്ത്രവും ഖുറാനും

ഞാനും നിങ്ങളും ഉള്‍പ്പെടുന്ന ഈ മഹാ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതും പരിപാലിക്കപ്പെടുന്നതും ഒരു മഹോന്നതനായ പ്രപഞ്ച നിയന്താവിനാലാണെന്ന്‌ പ്രപഞ്ചത്തിന്‍റെ അതിശയകരമായ ക്രമീകരണങ്ങള്‍ മനസ്സിലാക്കുന്ന ശാസ്ത്രഞ്ജരും ദൈവ വചനങ്ങള്‍ നിരുപാധികം അനുസരിക്കുന്ന വിശ്വാസികളും അതിശയിക്കുമ്പോല്‍ , ഈശ്വര വിശ്വാസികളല്ലാത്തവര്‍ അനുമാനങ്ങളിലും ശാസ്ത്ര ഫോര്‍മുലകളിലും വിശ്വസിക്കുന്നു..

1400 കോടി വര്‍ഷം മുന്‍പു പ്രപഞ്ചോല്‍പ്പത്തിക്ക്‌ കാരണമായി സംഭവിച്ഛുവെന്ന്‌ ശാസ്ത്രഞ്ജര്‍ നിരൂപിക്കുന്ന ഒരു മഹാവിസ്പോടനത്തിന്‍റെ സയണ്റ്റിഫിക്‌ തിയറികളെയും അന്ന്‌ സംഭവിച്ഛ ദ്രവ്യമാറ്റങ്ങളെയും അതിന്‍റെ സാന്ദ്രതയെയും സിദ്ധാന്ത നൂലാമാലകളെയും കുറിച്ഛു പറയാന്‍ സൂക്ഷ്മമായി വിശദീകരിക്കുന്ന ഒരു ശാസ്ത്ര ഗ്രന്ഥമല്ല ഖുര്‍-ആന്‍ എങ്കിലും സകല പ്രാപഞ്ചിക ഘടകങ്ങളെയും അതിന്‍റെ നിര്‍മ്മാണ സംവിധാനങ്ങളെയും പഠിക്കാനും ചിന്തിക്കാനും നിരന്തരം അതു ഉണര്‍ത്തുന്നു..

പ്രപഞ്ചത്തിലെ സകല പാര്‍ടിക്കിള്‍സും ചില ലക്ഷ്യങ്ങളോടെയാണു ദൈവം സൃഷ്ടിച്ഛിരിക്കുന്നതു.. അതുപോലെ മനുഷ്യന്‍റെ ജീവിത ലക്ഷ്യങ്ങളും അവനനുവര്‍ത്തിക്കേണ്ട മൂല്യങ്ങളും ഉത്ബോധിപ്പിക്കുമ്പോള്‍, അനുമാനയുക്തികളില്‍ അടിയുറച്ഛുപോയവരെയും അവിശ്വസിച്ഛവരെയും ദൈവീക അസ്തിത്വം അംഗീകരിക്കാനും വഴിപ്പെടാനും വേണ്ടി ഖുര്‍-ആന്‍ അവരെ കുറെക്കൂടി ഉയര്‍ന്നതലത്തില്‍ നിന്ന്‌ ചിന്തിക്കാന്‍ ചില പ്രപഞ്ച രഹസ്യങ്ങള്‍ സൂചിപ്പിച്ഛ്‌ കടന്നുപോകുന്നു..

അതിലൊന്നാണു പ്രപഞ്ച രൂപീകരണത്തെക്കുറിച്ഛു പറയുന്ന ഭാഷ്യങ്ങള്‍..

ശാസ്ത്രം ബിഗ്‌-ബാംഗ്‌ നെ കുറിച്ഛു പറയുന്നതു :

ഇന്നംഗീകരിക്കപ്പെട്ട പഠനങ്ങളുടെയും അവലംബങ്ങളുടെയും അടിസ്താനത്തില്‍ ശാസ്ത്രഞ്ജര്‍ പ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നതിന്‍റെ കാരണമായി എത്തിച്ഛേര്‍ന്നിരിക്കുന്നതു 'ബിഗ്‌-ബാംഗ്‌' എന്ന പൊട്ടിത്തെറിയിലാണു..

ഈ പൊട്ടിത്തെറിക്ക്‌ മുന്‍പ്‌, നിരൂപിക്കാനും നിരൂപിക്കാനാവാത്തതുമായ അനേകമനേകം പദാര്‍ഥങ്ങളുടെയും ഊര്‍ജ്ങ്ങളുടെയും ഒട്ടിച്ഛേര്‍ന്ന രൂപമായിരുന്നു അതു.. അതായതു ഫിസിക്സിന്‍റെ ഒരു തിയറിക്കും നിര്‍വ്വചിക്കാനാവാത്ത ചൂടും സാന്ത്രതയും നിറഞ്ഞ ഒരു പിണ്ഠം.

പിന്നീടവ ഏതോകാരണത്താല്‍(?) വിസ്പോടനം സംഭവിക്കുകയും വേര്‍പെടുകയും അണുകണങ്ങളെല്ലാം വിവിധങ്ങളായി ചേര്‍ന്ന്‌ ദ്രവ്യവും പിന്നെ ഗാലക്സികളും നക്ഷ്ത്രങ്ങളും ജലവും ജന്തുജാലങ്ങളും ഉണ്ടായി..

ഖുര്‍-ആന്‍ എന്താണു പറയുന്നതു..

" ആകാശങ്ങളും ഭൂമിയും ഒട്ടിച്ഛേര്‍ന്നതായിരുന്നുവെന്നും എന്നിട്ട്‌ നാം (അല്ലാഹു) അവയെ വേര്‍പെടൂത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ... വെള്ളത്തില്‍ നിന്നും എല്ലാ ജീവ വസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ.. " (21:30)

പ്രപഞ്ചമെന്താണെന്നും അതിന്‍റെ സംവിധാനങ്ങള്‍ എന്താണെന്നും ഒരറിവുമില്ലാതിരുന്ന കാലഘട്ടത്തിലാണു 1400 കോടി വര്‍ഷം മുന്‍പ്‌ സംഭവിച്ഛ ഒരു കാര്യം 1400 വര്‍ഷം മുന്‍പു ഖുര്‍-ആന്‍ വ്യക്തമാക്കുന്നതു..

ഇവിടെ ഖുര്‍-ആന്‍ ഉപയോഗിക്കുന്ന 2 ശാസ്ത്ര സംജ്ഞകള്‍ റതക്‌ എന്നും ഫതക്‌ എന്നുമാണു..

റതക്‌ എന്നാല്‍ പരസ്പരം (ആകര്‍ഷണത്തില്‍) ഒട്ടിപ്പിടിച്ഛിരിക്കുന്നതു എന്നാണര്‍ഥം..

ശാസ്ത്രം ഇതിനെ ദ്രവ്യങ്ങളുടെയും ഊര്‍ജങ്ങളുടെയും മാസ്സ്‌ എന്ന്‌ പറയുന്നു, അതായതു പല മൂലകങ്ങളും ഒന്നിച്ഛ്‌ ചേര്‍ന്നിരിക്കുന്ന സവിശേഷമായ ഒരു 'നെബുല'യായിരുന്നു ആദി പ്രപഞ്ച രൂപം.

ഫതക്‌ എന്നാല്‍ വേര്‍പെടല്‍ .. അതായതു ഈ അനേകം കണങ്ങളുടെ വേപെടല്‍.. അതിനെ ശാസ്ത്രം ബാങ്ങ്‌ (Explosion) എന്ന്‌ വിളിക്കുന്നു..

അങ്ങനെ ഒരുപാടു വിത്യസ്തരൂപത്തിലും സ്വഭാവത്തിലും ഘടനയിലുമുള്ള മാറ്ററുകളുടെ ഒരു മിശ്രിതവും പിന്നീടുള്ള വേര്‍പെടലുമാണു പ്രപഞ്ചത്തിന്‍റെ രൂപീകരണത്തിന്‍റെയും വികാസത്തിന്‍റെയും ആരംഭമാകുന്നതു എന്നാണു ഇന്നത്തെ ശാസ്ത്രത്തിന്‍റെ എത്തിച്ഛേരലും സമര്‍ഥനവും..

ഈ പ്രതിഭാസങ്ങള്‍ സത്യനിഷേധികള്‍ കാണുന്നില്ലേ എന്നാണു ഖുര്‍-ആന്‍ ചോദിക്കുന്നതു..

തീര്‍ച്ഛയായും ഈ ബിഗ്‌-ബാങ്ങ്‌ തിയറിയുടെ പ്രയോക്താക്കളും അനുവര്‍ത്തികളും സത്യ(മത)നിഷേധികളും യുക്തിവാദികളും ഒക്കെ ചേര്‍ന്നവരാണു..

എന്നിട്ടും എന്തുകൊണ്ട്‌ ഈ അഭൌമ അറിവുകള്‍ മുന്‍പേ അറിയിച്ഛിട്ടും അവര്‍ ദൈവീകാസ്തിത്വത്തിലേക്ക്‌ മടങ്ങുന്നില്ല എന്നാണു ഖുര്‍-ആന്‍ ചോദിക്കുന്നതു..


"നിങ്ങളുടെ രക്ഷിതാവുമായി നിങ്ങള്‍ കണ്ടുമുട്ടുന്നതിനെ പറ്റി നിങ്ങള്‍ ഉറച്ഛബോധ്യമുള്ളവരായിരിക്കുന്നതിനു വേണ്ടി അവന്‍ ദ്രുഷ്ടാന്തങ്ങള്‍ വിവരിച്ഛു തരുന്നു" - (ഖുറാന്‍. 13:2)

2009 ഒക്‌ടോബർ 11, ഞായറാഴ്‌ച

2009 ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

മലയാളിയുടെ മര്യാദ

മലയാളിയുടെ മര്യാദ




കോഴിക്കോട് നിന്ന് തൃശൂര്‍ക്കുള്ള ഒരു ബസ്. സീറ്റ് ഫുള്ളാണ്. പത്തു പന്ത്രണ്ടുപേര്‍ നില്‍ക്കുന്നുമുണ്ട്. ഇടയ്ക്കൊരു സ്റ്റോപ്പില്‍ നിന്ന് കയറിയ പെണ്‍കുട്ടി. കയറിയപാടെ ഒരു സീറ്റില്‍ ചാരിനിന്ന് മൊബൈല്‍ ചെവിയില്‍ ചേര്‍ത്തു.
"എടാ, ഞാനിപ്പോ കയറീട്ടേ ഉള്ളൂ...'' എന്നു തുടങ്ങിയ സംഭാഷണം പതിയെപ്പതിയെ പരിഭവങ്ങളിലേക്കും ശൃംഗാരങ്ങളിലേക്കും നീണ്ടപ്പോള്‍ അടുത്തിരുന്നവര്‍ ചിലര്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ചുറ്റും ആളുകളുണ്ടെന്ന ഭാവംപോലും ഇല്ലാതെയാണ് മൊബൈല്‍ സംഭാഷണം ഒഴുകുന്നത്. മറ്റു യാത്രക്കാര്‍ പരസ്പരം നോക്കുന്നുണ്ട്, ചിരിക്കുന്നുണ്ട്...പാവം പെണ്‍കുട്ടി! ഇതൊന്നുമറിയുന്നില്ല... ഒടുവില്‍ സഹികെട്ട് കണ്ടക്ടര്‍ അടുത്തുവന്നു പറഞ്ഞു,
'മോളേ, ബസില്‍ നിന്നിറങ്ങിയിട്ട് മതി ഇനി വര്‍ത്തമാനം...മറ്റുള്ളവര്‍ക്കും യാത്ര ചെയ്യണ്ടേ..''
ഒരു 'സോറി'യില്‍ ആ സംഭാഷണം അവസാനിപ്പിച്ചപ്പോഴും അവളുടെ മുഖത്ത് കുറ്റബോധമൊന്നും ഉണ്ടായിരുന്നില്ല. പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളായാലും മുതിര്‍ന്നവരായാലും പരിസരം മറന്നുള്ള മൊബൈല്‍ വര്‍ത്തമാനം ഇന്ന് പതിവുള്ള കാഴ്ചയാണ്.
പൊതു ഇടങ്ങളില്‍ മനുഷ്യര്‍ പാലിക്കേണ്ട മര്യാദകള്‍ ലംഘിക്കപ്പെടുന്ന പല സന്ദര്‍ഭങ്ങളിലൊന്ന് മാത്രമാണിത്. സാമൂഹ്യജീവി ആയതുകൊണ്ടുതന്നെ മനുഷ്യര്‍ക്ക് പൊതു ഇടപെടലുകള്‍ അനിവാര്യമാണ്. നമ്മുടെ പെരുമാറ്റവും ഇടപെടലുകളും മറ്റൊരാള്‍ക്ക് എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ടോ എന്ന് ചെറിയ ഒരു ആലോചന നടത്തിയാല്‍ ദോഷമൊന്നും വരാനില്ല. അടക്കവും ഒതുക്കവും വിനയവും ബഹുമാനവും കുലീനതയും സഹജീവി മനോഭാവവും നഷ്ടപ്പെട്ട് ചേഷ്ടകളും കോപ്രായങ്ങളും കൈമുതലായിത്തീരുന്ന പുതിയ തലമുറയെ തിരുത്താനും തിരുത്തിപ്പിക്കാനും അരുതെന്ന് സ്നേഹത്തോടെ ഗുണദോഷിക്കാനും പഴയ തലമുറ മടിച്ചു നില്‍ക്കുന്നു. 'ജനറേഷന്‍ ഗ്യാപ്പ്' വര്‍ധിച്ച് എന്തും ഏതും ആവാമെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിപ്പെട്ടിരിക്കുന്നു.
തിരക്കുള്ള ബസ്. ഇരിക്കുന്നവന് നില്‍ക്കുന്നവനെക്കുറിച്ച് ചിന്തയില്ല. കയറിയവന് കയറാനുള്ളവരെക്കുറിച്ച് ചിന്തയില്ല. രണ്ടാള്‍ക്ക് ഒതുങ്ങിയിരിക്കാവുന്ന സീറ്റില്‍ കാലുകള്‍ കവച്ചുവച്ച് ഒരാള്‍ക്ക് നില്‍ക്കാനുള്ള ഇടം കൂടി അപഹരിച്ച് ഇരിക്കുമ്പോള്‍ 'അനിയാ അല്‍പ്പമൊന്ന് ഒതുങ്ങിയിരിന്നു കൂടേ, കാല് ഒതുക്കിവച്ചാല്‍ നില്‍ക്കുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടില്ലാതെ നില്‍ക്കാമല്ലോ!' എന്നു പറയേണ്ടി വരുന്നു. പ്രായമായവരോ കുട്ടിയെ എടുത്തവരോ കയറി വരുമ്പോള്‍ കാണാത്ത ഭാവത്തില്‍ ഇരിക്കുന്നവരും കുറവല്ല.
തിരക്കുള്ള ഹോട്ടല്‍. ഭക്ഷണം കഴിക്കുന്നതിന്റെ അല്‍പ്പം മാറിയാണ് വാഷ് ബേസിന്‍. കൈ കഴുകുന്ന ഒരുവന്‍ വായില്‍ കൈയിട്ട് തേച്ചും വെള്ളം ശക്തിയോടെ തുപ്പിയും കാറിയും കുരച്ചും ഓക്കാനിച്ചും കോപ്രായങ്ങള്‍ കാട്ടുമ്പോള്‍ അവന്‍ ഭക്ഷണം തന്നെയല്ലേ കഴിച്ചത് എന്ന് ന്യായമായും നമുക്ക് സംശയിക്കാം. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന മറ്റുള്ളവര്‍ക്ക് അദ്ദേഹത്തോട് മനസാ വെറുപ്പു തോന്നുന്നതും ശപിക്കുന്നതും ഓക്കാനം വരുന്നതും സ്വാഭാവികം. ഇവിടെ താന്‍ മാത്രമല്ല മറ്റുള്ളവര്‍കൂടി ഉണ്ട് എന്നു ചിന്തിച്ചാല്‍ ഈ കോപ്രായങ്ങള്‍ ഒഴിവാക്കാവുന്നതാണ്.
അച്ഛന്‍ മരിച്ച വേദനയില്‍ മനംനൊന്ത് വീര്‍പ്പുമുട്ടിനില്‍ക്കുന്ന
ഒരു മരണവീട്. അല്‍പ്പം മാറി ഒരു മൂലയില്‍ നാലു ചെറുപ്പക്കാര്‍ എന്തോ കഥ പറഞ്ഞ് പൊട്ടിച്ചിരിച്ച് കൂട്ടുകാരന്റെ ചുമലിലിടിച്ച് താളംപിടിച്ച് നിശ്ശബ്ദതയെ ഭഞ്ജിക്കുകയാണ്. മരിച്ച ആളുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ കൂടെ കരയണമെന്നില്ല. അരോചകമാവുന്ന രീതിയിലുള്ള പെരുമാറ്റങ്ങള്‍ ഒഴിവാക്കുകയെങ്കിലും ചെയ്തുകൂടേ? കുറേകാലം കൂടി കാണുന്ന സുഹൃത്ത് ചിലപ്പോള്‍ ആ മരണവീട്ടില്‍ വന്നിട്ടുണ്ടാവാം. കണ്ടതിന്റെ സന്തോഷവും കുശലാന്വേഷണവും ഒക്കെ നടത്തുമ്പോള്‍ ശ്രദ്ധിക്കുക, അതൊരു മരണവീടാണ്.
ഒരുപാട് ആളുകളെ ക്ഷണിച്ചു വരുത്തിയ ഒരു വിവാഹം. ഹാളില്‍ സദ്യ തുടങ്ങി. ഭക്ഷണശാലയുടെ വാതില്‍ തുറക്കേണ്ട താമസം, തിക്കും തിരക്കും ബഹളവും തന്നെ. അഞ്ചു മിനിറ്റുപോലും ശാന്തമായി കാത്തുനില്‍ക്കാന്‍ കഴിയാത്ത രീതിയില്‍ മലയാളിയുടെ മര്യാദ മരിച്ചുപോയിരിക്കുന്നു. തിക്കിത്തിരക്കി ഭക്ഷണം കഴിച്ച് അപ്പുറത്തുപോയിരുന്ന് വെടി പറയുന്നവരാണധികവും. എന്നാലും അവിടെയും ഒരു മത്സരം ഒഴിവാക്കാന്‍ നാം തയ്യാറല്ല!
തിരക്കുപിടിച്ച ബസില്‍ വലിയ ബാഗും തൂക്കി കുറെ കുട്ടികള്‍ കയറി. വൃദ്ധരും രോഗികളും ഒക്കെയായി മറ്റ് യാത്രക്കാരും ബസില്‍ ഉണ്ട്. ഒച്ചയും ബഹളവും. കമ്പിയില്‍ പിടിക്കാതെ പരസ്പരം ചാരിനില്‍ക്കുന്ന കുട്ടികള്‍ക്ക് ബസ് ബ്രേക്കിടുന്നതനുസരിച്ച് മുമ്പോട്ടും പിമ്പോട്ടും ആടിയുലയുന്നത് ഒരു രസം. ഇവര്‍ ബസില്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതകളും മടുപ്പും ചില്ലറയല്ല. അടങ്ങിയൊതുങ്ങി, മറ്റ് യാത്രക്കാരും ഉണ്ട് എന്ന ബോധത്തില്‍ നിന്നാല്‍ എത്ര നന്നാവും! ഇക്കാര്യത്തിലെല്ലാം രക്ഷിതാക്കള്‍ മക്കളെ ഉപദേശിക്കുന്നതില്‍ മടിയും പിശുക്കും കാട്ടേണ്ടതുണ്ടോ? പൊതു സന്ദര്‍ഭങ്ങളില്‍ പെരുമാറേണ്ട കാര്യങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതില്‍ അധ്യാപകര്‍ക്കും വലിയ പങ്കു വഹിക്കാനുണ്ട്.
കുടുംബസമേതം ഒരു സിനിമ കാണാന്‍ തിയറ്ററിലെത്തിയാലോ... ചില രംഗങ്ങള്‍ വരുമ്പോള്‍ കമന്റടിക്കുകയും കൂക്കിവിളിക്കുകയും അലറുകയും ചെയ്യുകയാണ് ഒരു കൂട്ടം. ഫുട്ബോള്‍ കാണുമ്പോള്‍ ഗോളടിച്ചാല്‍ ആഹ്ളാദിക്കുന്നതും ക്രിക്കറ്റ് കാണുമ്പോള്‍ ആഹ്ളാദിക്കുന്നതും പോലെയല്ല സിനിമാ തിയറ്ററില്‍ കൂക്കി വിളിക്കുന്നത്. എവിടെയായാലും സഹജീവികള്‍ക്ക് ശല്യമാകുന്ന രീതിയില്‍ പെരുമാറുന്നത് ഏതായാലും ഭൂഷണമല്ല.
മൊബൈല്‍ ഫോണ്‍ ആവശ്യത്തിനുള്ളതാണ്. നമ്മുടെ സ്വകാര്യജീവിതത്തെയും പൊതുജീവിതത്തെയും സൌകര്യപ്രദമാക്കാന്‍ എത്രമാത്രം ഉപയോഗപ്രദമാക്കാമോ അത്രയും ആവാം. എന്നാല്‍ അല്‍പ്പം മര്യാദയോടെ ഉപയോഗിക്കുന്നതില്‍ ശ്രദ്ധിക്കേണ്ടതില്ലേ? ബസില്‍ യാത്ര ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന രീതിയില്‍ ഉറക്കെ സംസാരിക്കുന്നത് ഒഴിവാക്കാവുന്നതാണ്. "ഞാന്‍ ബസിലാണ്. അല്‍പ്പം കഴിഞ്ഞ് വിളിക്കൂ.'' അല്ലെങ്കില്‍ "ഞാന്‍ അങ്ങോട്ട് വിളിക്കാം'' എന്നു പറയുന്നതല്ലേ നല്ലത്. അത്യാവശ്യമാണെങ്കില്‍ ചെറിയ ശബ്ദത്തില്‍ പെട്ടെന്ന് സംസാരിച്ച് ഒഴിവാക്കേണ്ടതല്ലേ.
വിവിധ പാട്ടുകളുടെ ശബ്ദകോലാഹലങ്ങളും ഇപ്പോള്‍ മൊബൈല്‍ ഫോണുകളില്‍ പതിവായിരിക്കുന്നു. മൃതദേഹത്തിനരികില്‍ അനുശോചനം അറിയിച്ച് വലം വയ്ക്കുമ്പോള്‍ കീശയില്‍നിന്ന് മൊബൈല്‍ ഫോണ്‍ വലിയ ശബ്ദത്തില്‍ 'ഫോണെടുക്കെടാ...എടാ ഒന്നെടുക്കെടാ' എന്ന് ശൃംഗാരച്ചുവയോടെ പറഞ്ഞാലോ? കൂടിനില്‍ക്കുന്ന മുഴുവന്‍ ആളുകളുടെയും നെറ്റി ചുളിയും. ഇത്തരം സന്ദര്‍ഭങ്ങളില്‍ മൊബൈല്‍ "സൈലന്റ്'' ആക്കാന്‍ എന്തിനാണ് മടിക്കുന്നത്?
സംഗീതം മനുഷ്യന്റെ മുഴുവന്‍ പ്രയാസങ്ങളും അകറ്റാനുള്ള ഔഷധം കൂടിയാണ്. എന്നാല്‍ അതിനും സമയവും സന്ദര്‍ഭവും ഉണ്ട്. റിയാലിറ്റി ഷോകളുടെയും ചാനലുകളുടെ പരസ്യമൂലധന താല്‍പ്പര്യങ്ങളുടെയും വൃത്തികേടുകള്‍ക്ക് ഇരയായി തീര്‍ന്നിരിക്കുന്നു ഇന്ന് സംഗീതം. ചില ബസുകളില്‍ എഫ്എം റേഡിയോകളിലൂടെ വരുന്ന വളിച്ച തമാശകളും പാട്ടും യാത്രക്കാരിലുണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. എല്ലാറ്റിനും ഒരു പരിധി നല്ലതാണ്.
നമ്മുടെ നാട്ടിലെ വിവാഹങ്ങള്‍ പേക്കൂത്തുകളുടെ കേളീരംഗങ്ങള്‍ ആണിന്ന്. ക്ഷണിച്ചുവരുത്തുന്ന 99 ശതമാനം ആളുകളെയും അവഗണിച്ച് ഒരു ചെറിയ വിഭാഗം കാണിച്ചുകൂട്ടുന്ന വൃത്തികേടുകള്‍ സഹിക്കുകയാണ് ബാക്കിയുള്ളവര്‍. വേഷം കെട്ടിയും അട്ടഹാസം മുഴക്കിയും പവിത്രമായ ഒരു പരിപാടിയെ വികലമാക്കുന്നു. വിവാഹത്തലേന്ന് നടക്കുന്ന പാര്‍ട്ടിക്ക് 80 ഡെസിബലിനേക്കാള്‍ ഉയര്‍ന്ന ശബ്ദത്തില്‍ പാതിരാത്രി കഴിഞ്ഞിട്ടും ഉച്ചഭാഷിണി ശബ്ദിക്കുന്നത് മദ്യപിച്ച് നൃത്തംചെയ്യുന്ന ഒരു ചെറുസംഘത്തിനുവേണ്ടിയാണ്. ഉറക്കം നഷ്ടപ്പെട്ട് ശപിക്കുന്ന ബഹുഭൂരിപക്ഷത്തെ ആരറിയാന്‍!
റോഡിലൂടെ നടന്നുപോകുമ്പോഴും വാഹനങ്ങളില്‍ പോകുമ്പോഴും ഇടയ്ക്കിടെ തുപ്പുന്നത് മലയാളിയുടെ സ്വഭാവമാണിന്ന്. തുപ്പിയിട്ട് അതില്‍ ചവിട്ടിത്തന്നെ നടക്കുന്നതില്‍ യാതൊരറപ്പുമില്ലാത്തവര്‍....മാലിന്യങ്ങള്‍ റോഡരികിലും മറ്റുള്ളവന്റെ പറമ്പിലും വലിച്ചെറിയുന്നവരും പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നവരും ഒരുപക്ഷേ മലയാളികള്‍ മാത്രമാവും.
എന്തും ഏതുമാവാം എന്ന രീതിയില്‍ മലയാളിയുടെ പെരുമാറ്റ ശീലങ്ങള്‍ വികലമായിരിക്കുന്നു. മര്യാദകള്‍ മറന്നുപോകുന്ന മലയാളി സഹജീവികളുടെ വികാരവിചാരങ്ങളെ പരിഗണിക്കാതെയും പൊതുസമൂഹത്തെ അവഗണിച്ചും നടത്തുന്ന കോപ്രായങ്ങള്‍ മാറ്റിയെടുക്കാന്‍ സ്കൂള്‍ തലം മുതല്‍ ഇടപെടലുകള്‍ അനിവാര്യമാണ്. നമ്മുടെ സ്വാതന്ത്യ്രം അപരന്റെ മൂക്കിന്റെ തുമ്പുവരെയാണെന്ന സത്യം നാം വിസ്മരിച്ചുകൂടാ. ചാനലുകള്‍ സംസ്കാരം പഠിപ്പിക്കുന്ന പുതിയ കാലത്ത് എല്ലാം വികൃതമാവുന്നതുപോലെ നാട്ടുമര്യാദകളും വികൃതമാവുന്നു. മര്യാദകള്‍ മറക്കാന്‍ മലയാളിയെ അനുവദിച്ചുകൂടാ